വാഹന മോഡിഫിക്കേഷനിൽ കർശന നടപടി; ഓരോ നിയമലംഘനത്തിനും 5000 രൂപ പിഴ
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. പ്രളയ രക്ഷാപ്രവർത്തനത്തിനായി എത്തിയ വാഹനത്തിന് ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ സംഭവത്തിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. വാഹനത്തിലെ നിയമലംഘനങ്ങളുടെ ചിത്രങ്ങളും കോടതി പരിശോധിച്ചു. ഥാർ ജീപ്പിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അനധികൃത ലൈറ്റുകൾക്ക് 5,000 രൂപയും പിയുസി […]
Read more