Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

പൊലീസ് സ്റ്റേഷന് മുന്നില്‍ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെത്തി ഊഞ്ഞാലാടി റീൽസ് ചിത്രീകരിച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഊഞ്ഞാലിൽ ആടുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. പൊലീസുകാർ ആഘോഷ സമയത്ത് ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് പ്രതികൾ സ്റ്റേഷനിലെത്തിയത്. തുടർന്ന് സ്റ്റേഷൻ വളപ്പിലെ ഊഞ്ഞാലിൽ ആടുന്നതിന്റെയും റീൽസ് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളാണ് ഊഞ്ഞാലാടിയത്. ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ […]
Read more

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ എംബിബിഎസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയൽ കുളത്തിലാണ് അപകടം. സുഹൃത്തിനൊപ്പം ഉച്ചയ്ക്ക് രണ്ട് മണിയോടെ അനിരുദ്ധ് കുളത്തിലെത്തിയിരുന്നു. കുളത്തിൽ ഇറങ്ങിയതിന് പിന്നാലെ മുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തി. തുടർന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായി; മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാല് ദിവസം മുമ്പുതന്നെ വിതരണം പൂർത്തിയാക്കാനായതായും മന്ത്രി വ്യക്തമാക്കി. സപ്ലൈകോ വഴി ലക്ഷ്യമിട്ട 5,93,408 ഓണക്കിറ്റുകളും തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചു. ഇതിന് പുറമെ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. ടിഎസ്ഒകളിൽനിന്ന് ലഭിച്ച ആകെ ഡിമാൻഡ് 6,02,310 കിറ്റുകളാണ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. […]
Read more

ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി കസ്റ്റംസിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം

കൊച്ചി: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔദ്യോഗിക ജേഴ്സിയുടെ പ്രകാശനം നടന്നു. കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ഡോ. ടി. ടിജു, ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ കെ. എം. ബിനുവിന് ജേഴ്സി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. സെൻട്രൽ ജിഎസ്ടി കൊച്ചിയിലെ സ്പോർട്സ് ഓഫീസറും അത്ലറ്റ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ് കെ. എം. ബിനു. ചടങ്ങിൽ CGST പ്രിൻസിപ്പൽ കമ്മീഷണർ ഹർഭിന്ദർ കൗർ പ്രസാദ് […]
Read more

പുന്നമടക്കായലിലെ ഹീറ്റ്സിൽ ഹിറ്റായി ചുണ്ടന്മാർ; ഫൈനൽ അൽപ്പസമയത്തിനകം

ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം നിറച്ച് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനൽ പോരാട്ടത്തിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായതോടെ മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങൾ ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. 4 മിനിറ്റ് 20 സെക്കൻഡിലാണ് വള്ളം ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാം സ്ഥാനത്തെത്തി. ഈ ഹീറ്റ്സിൽ മത്സരിച്ച നാല് വള്ളങ്ങളും അഞ്ച് മിനിറ്റിലേറെ സമയമെടുത്താണ് ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം […]
Read more

പത്മരാജന് ജാമ്യം; പ്രോസിക്യൂഷൻ വീഴ്ച അന്വേഷിക്കണമെന്ന് പി. ജയരാജൻ

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് സിപിഎം നേതാവ് പി. ജയരാജൻ. വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പി. ജയരാജന്റെ വിമർശനം. പ്രോസിക്യൂഷൻ ഫലപ്രദമായി ഇടപെട്ടോ, അതിജീവിതയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിച്ചോ, കോടതി നിർദേശങ്ങൾ കൃത്യമായി പാലിച്ചോ തുടങ്ങിയ കാര്യങ്ങളിൽ […]
Read more

ലഹരിക്കെതിരെ ശക്തമായ പോരാട്ടം; ഓപ്പറേഷൻ തൂഫാൻ തുടരും: രമേശ് ചെന്നിത്തല

തൃശ്ശൂർ: പുതിയ തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാനുള്ള ശക്തമായ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ‘തകൃതോണം’ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്ന് മന്ത്രി പറഞ്ഞു. പുതുതലമുറയെ വഴിതെറ്റിക്കുന്ന ലഹരി വ്യാപാരികൾക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാസലഹരിക്ക് അടിമപ്പെട്ടാൽ അതിൽ നിന്ന് മോചനം നേടുക എളുപ്പമല്ല. അതുകൊണ്ടാണ് ഓപ്പറേഷൻ തൂഫാന് അമ്മമാരിൽ നിന്നും സഹോദരിമാരിൽ […]
Read more

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് ജാഗ്രത നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് ജില്ലകളിലെ തീരങ്ങളിൽ ജാഗ്രത നിർദേശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ നാളെ (ഓഗസ്റ്റ് 23) രാവിലെ 8.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലത്ത് ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴയിൽ ചെല്ലാനം മുതൽ […]
Read more

ഇടുക്കി ഡാം എല്ലാ ദിവസവും തുറക്കാൻ നടപടി സ്വീകരിക്കും: സണ്ണി ജോസഫ്

ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയിൽ നടന്ന ഓണോത്സവ് 2026ന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡീൻ കുര്യാക്കോസ് എംപിയുടെയും റോയ് കെ. പൗലോസിന്റെയും ആവശ്യപ്രകാരം ഓണത്തോടനുബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് തുറക്കാൻ പ്രത്യേക ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ ദിവസവും ഡാം തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം കെഎസ്ഇബി ചെയർമാനുമായും ബോർഡ് അംഗങ്ങളുമായും ചർച്ച […]
Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കും: മന്ത്രി ടി. സിദ്ദീഖ്

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. ദുരന്തബാധിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അധികമായി അനുവദിച്ച ധനസഹായത്തിന്റെ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തബാധിതരുടെ പുനരധിവാസ ഗുണഭോക്തൃ പട്ടിക സമയബന്ധിതമായി പൂർത്തീകരിക്കും. ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കുമുള്ള നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും വായ്പ ഏറ്റെടുക്കൽ, ഭൂമി […]
Read more

Recent News

Advertisement
WhiteswanTV Footer