ശാസ്താംകോട്ടയിൽ പൊലീസ് മർദനമെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയിൽ പൊലീസ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റതായി പരാതി. അടൂർ സ്വദേശിയായ യുവാവാണ് ശാസ്താംകോട്ട പൊലീസിനെതിരെ പരാതി നൽകിയത്. യുവാവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. മേയ് 29നാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നാണ് ആരോപണം. മണിക്കൂറുകളോളം കാറിനുള്ളിൽവച്ച് ക്രൂരമായി മർദിച്ചതായും യുവാവ് പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ശാസ്താംകോട്ട ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് […]
Read more