Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ നീക്കം; നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ?

തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിന് പിന്നാലെ തിരുവനന്തപുരം റെയിൽവേ ഡിവിഷനും വിഭജിക്കാൻ കേന്ദ്രത്തിൻ്റെ നീക്കം. നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേയിൽ ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. നാഗർകോവിൽ ജംഗ്ഷൻ, കന്യാകുമാരി തുടങ്ങിയ പ്രധാന സ്റ്റേഷനുകൾക്കൊപ്പം നേമത്തിനും നാഗർകോവിലിനും ഇടയിലുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിന് പിന്നിൽ തമിഴ്നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മർദ്ദമുണ്ടെന്നാണ് സൂചന. നാഗർകോവിൽ കേന്ദ്രീകരിച്ച് […]
Read more

എഴുത്തുകാരൻ ടികെഡി മുഴപ്പിലങ്ങാട് അന്തരിച്ചു

കണ്ണൂർ: എഴുത്തുകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് (80) അന്തരിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് അന്ത്യം. ഈ മാസം 18ന് രാത്രി 8.30ന് മുഴപ്പിലങ്ങാട് ബീച്ച് ഭാഗത്തുള്ള വീട്ടിലേക്ക് പോകാൻ മുഴപ്പിലങ്ങാട് മഠം ഭാഗത്തെ സർവീസ് റോഡിൽ നിന്ന് ദേശീയപാത കുറുകെ കടക്കുന്നതിനിടെ വാനിടിച്ചാണ് പരുക്കേറ്റത്. കഴുത്തിനും തലയ്ക്കും പരുക്കേറ്റ ടികെഡിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഴുത്തുകാരൻ, നാടകപ്രവർത്തകൻ, പ്രഭാഷകൻ, പത്രാധിപർ, കലാസംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ടി.കെ.ഡി. മുഴപ്പിലങ്ങാട്. നാൽപ്പതോളം പുസ്‌തകങ്ങളും അൻപതോളം […]
Read more

ഇന്നും മഴ തന്നെ; കള്ളക്കടൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ […]
Read more

മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ഉൽപന്നങ്ങളുടെ വൈവിധ്യം വർധിപ്പിക്കുന്നതിനും വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി മിൽമ തിരുവനന്തപുരം യൂണിയൻ നാല് പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചു. പനീർ പോപ്സ്-ചെട്ടിനാട്, പനീർ പോപ്സ്-പെരി പെരി, സ്വീറ്റൻഡ് യോഗർട്ട്, ബ്ലൂബറി യോഗർട്ട് എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേർന്നാണ് ഉൽപന്നങ്ങൾ പുറത്തിറക്കിയത്. മിൽമ ശാസ്ത്രീയമായും ശുചിത്വത്തോടെയും മികച്ച ഗുണനിലവാരം ഉറപ്പാക്കിയാണ് ഉൽപന്നങ്ങൾ പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മിൽമയ്‌ക്കെതിരെ അടുത്തിടെ പ്രചരിച്ച ചില […]
Read more

സിപിഎം വഖഫ് സെമിനാറിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കം

മലപ്പുറം: യുഡിഎഫിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത മുശാവറ അംഗവും വഖഫ് ബോർഡ് അംഗവുമായ ഉമർ ഫൈസി മുക്കം പങ്കെടുത്തു. ‘വഖഫ് നിയമവും യുഡിഎഫിന്റെ കീഴടങ്ങലും’ എന്ന വിഷയത്തിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് ഉമർ ഫൈസി പങ്കെടുത്തത്. എ.പി. വിഭാഗം സമസ്ത നേതാവ് സി. മുഹമ്മദ് ഫൈസിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന […]
Read more

ദേശമംഗലത്ത് വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾ മരിച്ചു

തൃശ്ശൂർ: ദേശമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആസാം സ്വദേശികളായ ഷെഫീഖുലും ഭാര്യ റുക്സാനയുമാണ് മരിച്ചത്. ദേശമംഗലം തലശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കോഴിഫാമിലെ തൊഴിലാളികളായിരുന്നു ഇരുവരും. ഫാമിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

മിനി സൂപ്പർമാർക്കറ്റിൽ മോഷണം; 49കാരൻ പെരിന്തൽമണ്ണയിൽ പിടിയിൽ

വയനാട്: തവിഞ്ഞാൽ യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കീഴാറ്റൂർ പട്ടിക്കാട് കാരാടാൻ വീട്ടിൽ മൊയ്തീൻകുട്ടി (49)യെയാണ് തലപ്പുഴ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേർന്ന് പെരിന്തൽമണ്ണയിൽനിന്ന് പിടികൂടിയത്. ജൂലൈ 30ന് അർധരാത്രിയോടെയാണ് മോഷണം നടന്നത്. സൂപ്പർമാർക്കറ്റിന്റെ പിൻവശത്തെ വാതിൽ തകർത്താണ് പ്രതി അകത്തുകയറിയത്. മേശയിൽ സൂക്ഷിച്ചിരുന്ന 18,000 രൂപയും ഏകദേശം 2,000 രൂപ വിലവരുന്ന സാധനങ്ങളും മോഷ്ടിച്ചതായാണ് കേസ്. തലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ […]
Read more

പ്രവാസി പെൻഷന് 32 കോടി അനുവദിച്ചു; ഓണത്തിന് മുമ്പ് അക്കൗണ്ടിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ വിതരണത്തിൽ കുടിശ്ശിക രൂപപ്പെട്ടതിനെ തുടർന്ന് സർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. ആദ്യഘട്ടമായാണ് ഇപ്പോൾ 32 കോടി രൂപ അനുവദിച്ചിരിക്കുന്നത്. കുടിശ്ശിക തുക അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകിയിട്ടുണ്ട്. പ്രവാസി സമൂഹത്തോടുള്ള […]
Read more

താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം; പാർക്കിങ്ങിനും കൂട്ടംകൂടുന്നതിനും വിലക്ക്

കോഴിക്കോട്: ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ഇന്ന് മുതൽ ഓഗസ്റ്റ് 28 വരെയാണ് നിയന്ത്രണം. ചുരത്തിൽ ഒരിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. റോഡിൽ കൂട്ടംകൂടുന്നതിനും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനും വിലക്കുണ്ട്. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഗതാഗതം സുഗമമാക്കുന്നതിനായി ചുരത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ്.ഐ. സത്യൻ അറിയിച്ചു. നിയന്ത്രണങ്ങളോട് യാത്രക്കാർ സഹകരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
Read more

നടൻ ദേവൻ ടിവികെ സംസ്ഥാന അധ്യക്ഷനായേക്കും; വിജയ്‌യുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: ബിജെപി വിട്ട നടൻ ദേവൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരുമെന്ന് സൂചന. ടിവികെയുടെ കേരള അധ്യക്ഷ സ്ഥാനത്തേക്ക് ദേവനെ പരിഗണിക്കുന്നതായാണ് വിവരം. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായതായും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 10ന് ചെന്നൈയിലെത്തി വിജയുമായി ദേവൻ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും ടിവികെയിലെ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. ബിജെപി വിട്ടത് ടിവികെയിൽ ചേരാനല്ലെന്ന് ദേവൻ വ്യക്തമാക്കിയിട്ടുണ്ട്. രാജിക്ക് പിന്നാലെയാണ് ടിവികെ തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer