Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

പാലക്കാട് വീണ്ടും സൂര്യാതപം; സൂര്യാതപമേറ്റത് 55കാരന്

പാലക്കാട്: പാലക്കാട് മുതുകുറിശ്ശി വാക്കോടന്‍ ചോലയില്‍ക്കുന്ന് സ്വദേശിയായ 55കാരന് സൂര്യാതപമേറ്റു. ഗോപാലകൃഷ്ണനാണ് സൂര്യാതപമേറ്റത്. മുഖത്തും രണ്ട് കൈകളിലും ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. സംസ്ഥാനത്ത് സൂര്യാതപമേൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ സർക്കാർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചിരുന്നു.
Read more

അട്ടപ്പാടി അബ്ബന്നൂരിൽ അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ചരിഞ്ഞു

ധോണി: വനംവകുപ്പിന്റെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ശ്രമങ്ങൾ വിഫലമായി. അട്ടപ്പാടി അബ്ബന്നൂർ വനത്തിൽ നിന്ന് രക്ഷപ്പെടുത്തി ചികിത്സ നൽകിയിരുന്ന കുട്ടിയാന ചികിത്സയ്ക്കിടെ മരിച്ചു. അട്ടപ്പാടിയിലെ അബ്ബന്നൂർ വനത്തിൽ പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ഒരു ദിവസം പ്രായമുള്ള കുട്ടിയാനയെ പിന്നീട് ധോണിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. അമിതമായ ചൂടിനെ തുടർന്നുണ്ടായ വയറിളക്കമാണ് മരണത്തിന് പ്രധാന കാരണമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കൂടാതെ ജന്മനാ ഉണ്ടായിരുന്ന ഹൃദയത്തെ ബാധിക്കുന്ന വൈറസ് രോഗബാധയും അവസ്ഥ വഷളാക്കിയതായി പറയുന്നു. […]
Read more

പാലക്കാടും മലമ്പുഴയും പിടിച്ചെടുക്കുമെന്ന് ബിജെപി; വിജയപ്രതീക്ഷയിൽ ‘ഈസ്റ്റ്’ ജില്ലാ കമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഏറ്റവും നിരാശയിൽ കഴിയുന്നവർ ആരെന്ന് ചോദിച്ചാൽ അത് ബിജെപിക്കാരാണെന്ന് പറയാം. അത്രയേറേ ആത്മവിശ്വാസത്തോടെ വന്നിട്ട് ഒരു സീറ്റെങ്കിലും കിട്ടിയാൽ ഭാ​ഗ്യം എന്ന നിലയിൽ എത്തി നിൽക്കുകയാണ് നിലവിൽ ബിജെപി. കോൺ​ഗ്രസിലേക്ക് ചായുമെന്ന് ഭൂരിപക്ഷം സർവേകളും പറയുന്ന പാലക്കാട് ഇപ്പോഴും വിജയപ്രതീക്ഷ കൊണ്ടുനടക്കുകയാണ് ബിജെപിയെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാലക്കാട് ജില്ലയിൽ വൻ മുന്നേറ്റമാണ് പാർട്ടിയിലെ ഒരു വിഭാ​ഗം പ്രതീക്ഷിക്കുന്നത്. ജില്ലയിലെ പ്രമുഖ മണ്ഡലങ്ങളായ പാലക്കാടും മലമ്പുഴയും കേന്ദ്രീകരിച്ച് പാർട്ടി […]
Read more

പാലക്കാട് ചൂട് ശക്തമായതോടെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്

പാലക്കാട്: ചൂട് ശക്തമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമായി. വേനൽമഴ ലഭിക്കാതിരുന്നതും പ്രതിസന്ധി കൂടുതൽ കടുപ്പിച്ചു. പല പ്രദേശങ്ങളിലും ശുദ്ധജല പദ്ധതികളിലൂടെ ലഭിക്കുന്ന വെള്ളം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമായി ചുരുക്കേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ മറ്റ് ജലസ്രോതസ്സുകളില്ലാത്ത കുടുംബങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. അലക്കൽ ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്കും വെള്ളം തികയാത്ത സാഹചര്യമുണ്ട്. പല പഞ്ചായത്തുകളും ടാങ്കർ ലോറികളിലൂടെ ജലവിതരണം നടത്തുന്നുണ്ട്. ആലത്തൂർ പുതിയങ്കം 8-ാം വാർഡ് പുതുപ്പാളയത്തെ 17 കുടുംബങ്ങൾക്ക് കഴിഞ്ഞ മൂന്ന് മാസമായി കുടിവെള്ളം […]
Read more

പരിസരം വൃത്തിയാക്കുന്നതിനിടെ അംഗനവാടി അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടയിൽ ടീച്ചർക്ക് പാമ്പുകടിയേറ്റു. വെള്ളിനഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടി അധ്യാപിക വിശാലത്തിനാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ശുശ്രുഷ നൽകിയതിന് ശേഷം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

പി വി അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവി: എ കെ ബാലൻ

പാലക്കാട്: പി വി അന്‍വറിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവ് എ കെ ബാലൻ. ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും, ഒരിടത്തും ഉറച്ചുനിൽക്കില്ലന്നുമാണ് എ കെ ബാലന്റെ വിമർശനം. ഒരു വ്യക്തിയുടെ മേൽവിലാസവും വിശ്വാസ്യതയും നഷ്ട്ടപെടുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അൻവർ എന്നും കൂട്ടിച്ചേർത്തു. സിപിഎം വിട്ടുപോയവർക്ക് അൻവറിന്റെ കൂടെ അധിക കാലം നിൽക്കാൻ കഴിയില്ലെന്നും എ കെ ബാലൻ പറഞ്ഞു. അൻവറിന്റെ രാഷ്ട്രീയ കൂടുമാറ്റത്തെയും പുതിയ പാർട്ടി പ്രഖ്യാപനത്തെയും കുറിച്ച് സംസാരിക്കുകയായിരുന്നു […]
Read more

വടക്കഞ്ചേരിയിൽ വർക്‌ഷോപ്പിനു തീപിടിച്ചു; 24 ബൈക്കുകൾ കത്തിനശിച്ചു

പാലക്കാട്: വടക്കഞ്ചേരി മംഗലത്ത് ബൈക്ക് വർക്‌ഷോപ്പിൽ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം 24 ബൈക്കുകൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. നാട്ടുകാരാണ് ആദ്യം വർക്‌ഷോപ്പ് കത്തുന്നത് ശ്രദ്ധയിൽപ്പെടുത്തിയത്. അകത്തും പുറത്തുമായി പാർക്ക് ചെയ്തിരുന്ന ബൈക്കുകളാണ് അഗ്നിക്കിരയായത്. പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചതോടെ വടക്കഞ്ചേരി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി;10 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്. വീടിൻ്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം വീട്ടിൽ കുട്ടി ഒറ്റയ്ക്കായിരുന്നു.
Read more

വോട്ട് ചോദിച്ച് മുസ്‌ലിം വീടുകളിൽ പോയിട്ടില്ല: എൻഡിഎ സ്ഥാനാർത്ഥി ഐസക് വര്‍ഗീസ്

പാലക്കാട്: കേരളം തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ,വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് മണ്ണാര്‍ക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഐസക് വര്‍ഗീസ്. വോട്ടര്‍ഭ്യര്‍ത്ഥിച്ച് താന്‍ ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല എന്ന പരാമർശമാണ് വിവാദമായത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തന്നെ ഉള്‍ക്കൊളളാന്‍ കഴിയാത്ത ഒരു വിഭാഗത്തോട് വോട്ട് ചോദിക്കേണ്ട എന്നത് പാർട്ടിയുടെ അല്ല തൻെറ സ്വന്തം നിലപടാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അനുഭവത്തില്‍ നിന്ന് എടുത്ത നിലപാടാണെന്നും ഐസക് പറഞ്ഞു. വോട്ട് ചോദിച്ച് പോകുമ്പോള്‍ ചിലര്‍ക്ക് അത് ഇഷ്ടമാകില്ല. ചിലര്‍ വാതില്‍ […]
Read more

വാൽപ്പാറ ദുരന്തം; ടെമ്പോ ട്രാവലറിന്റെ അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു

പാലക്കാട്: വാൽപ്പാറയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ നിഗമനത്തിലെത്താനാകൂവെന്ന് അന്വേഷണം നടത്തുന്ന തമിഴ്‌നാട് ആർടിഒ സംഘം അറിയിച്ചു. അപകടത്തിൽപ്പെട്ട ടെമ്പോ ട്രാവലറിന്റെ അവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ആളിയാർ സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെയുള്ള ഉടമസ്ഥതാ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതിനാൽ മരണപ്പെട്ടവരുടെ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ശേഖരിച്ച് എഫ്‌ഐആർ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അപകടസ്ഥലത്ത് ആർടിഒ സംഘം പരിശോധന നടത്തി ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. അപകടസമയത്ത് വാഹനം […]
Read more

Recent News

Advertisement
WhiteswanTV Footer