Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരിയിൽ അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പൊലീസിന്റെ പിടിയിലായത്. ശ്രുതിയുടെ അമ്മയുടെ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഇരുവരും കവർന്നത്. ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുളള മക്കളുമുണ്ട്. ഇരുവരും കന്യാകുമാരിയിലേക്കാണ് കടന്നത്. കന്യാകുമാരിയിലെത്തിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
Read more

രണ്ടര ലക്ഷം രൂപയും ഏഴരപ്പവൻ സ്വർണവുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി

പാലക്കാട്: ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതി യുവാവിനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ നിന്നാണ് വടക്കഞ്ചേരി പൊലീസ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 24-ാം തീയതി ക്ഷേത്രത്തിലേക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പിന്നീട് കാണാതായി. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ യുവാവിന്റെ പ്രേരണയിലാണ് യുവതി വീട്ടിൽ നിന്നുപോയതെന്ന് വ്യക്തമായി. ഇവർ ആദ്യം ഇടുക്കിയിലും പിന്നീട് കന്യാകുമാരിയിലും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ഇവരുടെ സ്ഥാനം […]
Read more

മണ്ണാർക്കാട് പപ്പട നിർമാണ തൊഴിലാളിയായ വയോധിക ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട്: മണ്ണാർക്കാട് പപ്പട നിർമ്മാണ തൊഴിലാളിയായ വയോധികയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമങ്കോട് സ്വദശി വത്സലയാണ് മരണപ്പെട്ടത്. വീട്ടിലെ പപ്പട നിർമാണ മെഷീന് സമീപമാണ് ഷോക്കേറ്റ നിലയിൽ വത്സലയെ കണ്ടെത്തിയത്. മെഷീനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീട്ടിലാണ് പപ്പട നിർമാണ യൂണിറ്റ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭർത്താവും മകനും മരണപ്പെട്ടതിനെ തുടർന്ന് ഇവർ ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

പാലക്കാട് ടൗൺ റെയിൽവേ മേൽപാലത്തിന് സമീപം വൻ തീപിടുത്തം; ആളപായമില്ല

പാലക്കാട്: പാലക്കാട് നഗരത്തിലെ ടൗൺ റെയിൽവേ മേൽപാലത്തിന് സമീപം ഫ്ലാറ്റിനോടു ചേർന്ന ഒഴിഞ്ഞ പറമ്പിൽ ഉണ്ടായ തീപിടിത്തം വൻ ദുരന്തമായി മാറാതെ ഒഴിവായി. വ്യാഴാഴ്ച രാവിലെ 11.30ഓടെ പഴങ്ങൾ നിറയ്ക്കാൻ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പെട്ടികൾക്കാണ് തീപിടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തീ പടർന്നു കനത്ത പുകയും ദുർഗന്ധവും പരന്നു, പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ അരമണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണത്തിലാക്കിയത്. സമീപത്തെ അഞ്ചുനില ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉയരത്തോളം തീ ഉയർന്നെങ്കിലും കെട്ടിടത്തിലേക്ക് പടരാതെ നിയന്ത്രിക്കാനായത് വലിയ അപകടം […]
Read more

പട്ടാമ്പിയിൽ ഫ്ലക്സ് ബോർഡ്; നിയുക്ത എംഎൽഎ ടി പി ഷാജിക്ക് അഭിവാദ്യങ്ങൾ

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയുന്നതിന് രണ്ട് ദിവസം ബാക്കി നിൽക്കേ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിയെ നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് ഉയർന്നു. പട്ടാമ്പിയില്‍ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടിപി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ യുഡിഫിനായി ഇത്തരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചെർക്കള നഗരത്തിലും കൂറ്റൻ ബോർഡ് ഉയര്‍ന്നിരുന്നു. വിഡി സതീശനെ നിയുക്ത […]
Read more

പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരൻ മരിച്ചു

പാലക്കാട്: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏകദേശം ഒമ്പത് മണിയോടെ ചാലിശ്ശേരി ആലിക്കരയിൽ വെച്ചായിരുന്നു അപകടം. പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശത്തെ കാബിനിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി വാഹനത്തിന്റെ വാതിൽ തുറന്ന് കുട്ടി റോഡിലേക്ക് വീണത്. തുടർന്ന് വാഹനത്തിന്റെ പിൻചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ […]
Read more

പോത്തുണ്ടി ഡാമിലെ ജലനിരപ്പ്; കുടിവെള്ളത്തിലും ആശങ്ക

പാലക്കാട്: പോത്തുണ്ടി ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെ കുടിവെള്ള വിതരണം നിലനിര്‍ത്തുന്നതില്‍ അധികൃതര്‍ക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ പോലും ഈ മാസം മുഴുവന്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിയുമോ എന്ന ആശങ്ക ശക്തമാണ്. രണ്ടാംവിള കൃഷിക്കായി ജലം വിട്ടതിനെ തുടര്‍ന്ന് കുടിവെള്ളത്തിനായി സംവരിച്ച ജലശേഖരത്തില്‍ വലിയ കുറവ് സംഭവിച്ചു. ഇടമഴ ലഭിക്കാത്തതും വേനല്‍ കടുത്തതും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. ഇതോടെ വിവിധ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മുന്‍പ് നെന്മാറ, അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകളിലേക്കു […]
Read more

പാലക്കാട് സൂപ്പർ ഫാസ്റ്റ് ബസിൽ ഷട്ടറിന് പകരം ഗ്ലാസ് വിൻഡോ; ഡ്യൂട്ടി ഉപേക്ഷിച്ച് ഡ്രൈവർ

കൊച്ചി: ഷട്ടർ ഘടിപ്പിച്ച ബസിന് പകരം ഗ്ലാസ് വിൻഡോ ബസ് നൽകിയതിൽ പ്രതിഷേധിച്ച് കെ‌എസ്ആർടിസി ഡ്രൈവർ ഡ്യൂട്ടി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. ഇതോടെ പാലക്കാട്ടേക്ക് പോകേണ്ട സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ സർവീസ് മുടങ്ങി. സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി ശുപാർശ ചെയ്തതായി അധികൃതർ വിശദമാക്കി. കോതമംഗലം ഡിപ്പോയിൽ നിന്ന് രാവിലെ 6.50ന് പുറപ്പെടേണ്ട ബസാണ് സർവീസ് മുടങ്ങിയത്. സാധാരണയായി ഷട്ടർ സംവിധാനം ഉള്ള ബസിൽ സർവീസ് നടത്തിയിരുന്ന ഡ്രൈവർക്ക് പകരം ഗ്ലാസ് വിൻഡോ ബസ് അനുവദിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. […]
Read more

പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കാട്: മൃഗാശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ വൻ തീപ്പിടിത്തം. ഇന്ന് നടന്ന സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പഴം വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പെട്ടികളും മറ്റ് മാലിന്യങ്ങളും ഇവിടെ കൂമ്പാരമായി സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. തീപിടിത്തം ജനവാസ മേഖലക്ക് സമീപമായതിനാൽ ആദ്യം രക്ഷാപ്രവർത്തനം വൈകി. തുടർന്ന് സമീപത്തെ ഫ്ലാറ്റുകളിൽ കയറി ഉൾപ്പെടെ ഫയർഫോഴ്‌സ് ജീവനക്കാർ ശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കി. മാലിന്യം നീക്കം […]
Read more

കെസി മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം

പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ടുള്ള തുലാഭാരം നേർന്നു. ചരിത്രപ്രസിദ്ധമായ ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാടു നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.എം. അനിൽകുമാറാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ രോഹിണി നാളിൽ ഈ വഴിപാടു നേർന്നത്. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കൈപ്പത്തി പ്രതിഷ്ഠയുള്ളതിനാൽ പ്രത്യേകതയുള്ളതാണ്. ഭക്തരെ അനുഗ്രഹിക്കുന്ന രീതിയിലുള്ള രണ്ട് കൈപ്പത്തികളാണ് ശ്രീകോവിലിലെ പ്രതിഷ്ഠ. കൈപ്പത്തി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer