സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

തദ്ദേശ സ്ഥാപനങ്ങളിലെ 122 താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി

തിരുവനന്തപുരം: വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. ലൈബ്രേറിയന്‍,നഴ്‌സറി ടീച്ചര്‍ തുടങ്ങിയ തസ്തികകളില്‍ 122 പേരെയാണ് സ്ഥിരപ്പെടുത്തി ഉത്തരവ് ഇറങ്ങിയത്. ലൈബ്രേറിയന്‍- 86, നഴ്‌സറി ടീച്ചര്‍- 22, ആയ-14, എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്. പത്തുവര്‍ഷമോ അതിലധികമോ താല്‍ക്കാലിക ജോലിയില്‍ തുടരുന്നവര്‍ക്കാണ് സ്ഥിര നിയമനം. സ്ഥിരപ്പെടുത്തിയതില്‍ ഒരു വര്‍ഷം സര്‍ക്കാരിന് 1.08 കോടി രൂപയുടെ അധിക ബാധ്യത വരും. ശമ്പള വര്‍ധനയടക്കം പരിഗണിക്കുമ്പോള്‍ ബാധ്യതയുടെ കണക്ക് വര്‍ധിക്കും. സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനിച്ചിരുന്നു. മറ്റ് വകുപ്പുകളിലും താത്കാലിക ജീവനക്കാരായവരെ […]
Read more

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ കുടുങ്ങിയ രോഗിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം ∙ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിക്കിടന്ന സംഭവത്തിൽ പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്കു 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാർ മൂന്ന് മാസത്തിനുള്ളിൽ തുക കൈമാറണമെന്നും നിർദ്ദേശിച്ചു. അതേസമയം, ലിഫ്റ്റിന്റെ സർവീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനും സർക്കാരിനോടു ആവശ്യപ്പെട്ടു. 2025 ജൂലൈ 13-നാണ് രവീന്ദ്രൻ നായർ തിരുവനന്തപുരം മെഡിക്കൽ കോളജിലെ […]
Read more

കത്തിക്കയറി സ്വർണവില; പവന് 1,160 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പവന് 1,160 രൂപ കൂടി 100,760 രൂപയും ഗ്രാമിന് 145 രൂപ വർദ്ധിച്ച് 12,595 രൂപയുമായി. ജനുവരി മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവീണ്ടും സ്വർണവിപണിയിൽ കടുത്ത ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ജനുവരി മൂന്ന്, നാല് തീയതികളിൽ സ്വർണവിലയിൽ മാ​റ്റമില്ലായിരുന്നു. അന്ന് പവന് 99,600 രൂപയും ഗ്രാമിന് 12,450 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് […]
Read more

നേമം സ്ഥാനാര്‍ത്ഥിത്വം നിലപാട് വ്യക്തമാക്കി വി ശിവന്‍കുട്ടി; പാര്‍ട്ടി തീരുമാനം അനുസരിക്കും

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ വി ശിവന്‍കുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി. നേമത്ത് മത്സരിക്കാനില്ലെന്നും, പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നുമാണ് തിരുമാനമെന്നും ശിവന്‍കുട്ടി തൃശൂരില്‍ പറഞ്ഞു. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക. പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്റെ തീരുമാനമെന്നും വി ശിവന്‍കുട്ടി . നേമം മണ്ഡലത്തില്‍ ഇക്കുറി മത്സരിക്കാന്‍ ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയാണ് കളത്തിലിറക്കുന്നത്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം […]
Read more

തൊണ്ടിമുതല്‍ കേസ് ; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസിയില്‍ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. വിഷയം ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആന്റണി രാജുവിന് നോട്ടീസ് നല്‍കും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആന്റണി രാജുവിന്റെ നടപടി നാണക്കേടെന്നാണ് ബാര്‍ കൗണ്‍സില്‍ പറയുന്നത് അതേസമയം അയോഗ്യത വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റാണ് പുറപ്പെടുവിക്കുക. അതിന് മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം. സ്പീക്കറെ […]
Read more

വിഡി സതീശന് പിന്തുണയുമായി പിവി അൻവര്‍

തിരുവനന്തപുരം: പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയിൽ വിദേശനാണയ ചട്ടലംഘനം നടന്നുവെന്ന ആരോപണം ഉയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ ചെയ്ത വിജിലൻസ് നീക്കത്തിനെതിരെ യുഡിഎഫ് അസോസിയേറ്റ് അംഗം പി.വി. അൻവർ പരസ്യ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിനെതിരെ നീങ്ങുന്നതെന്ന് അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് നടക്കുന്ന നടപടികളെ ശക്തമായി ചെറുക്കാൻ താനും തന്റെ പാർട്ടിയും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ […]
Read more

കെഎസ്ആർടിസി സ്വന്തം ബ്രാന്റിൽ കുടിവെള്ളം പുറത്തിറക്കും; കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സ്വന്തമായി ബ്രാന്റിംഗ് ചെയ്ത കുടിവെള്ളം പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി. കുപ്പിവെള്ളത്തിന് പുറത്ത് കെഎസ്ആർടിസി ലേബൽ അടക്കം ഉണ്ടാകും. വെളിയിൽ കിട്ടുന്നതിനേക്കാൾ ഒരു രൂപ കുറച്ചാണ് കുപ്പി വെള്ളം വിൽക്കുക. യാത്രക്കിടക്കും യാത്രക്കാർക്ക് ഈ വെള്ളം വാങ്ങാവുന്നതാണ്. വെള്ളം വിൽക്കുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും വിറ്റ് ലഭിക്കുന്ന പണത്തിൽ നിന്ന് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് 2 രൂപയും, ഡ്രൈവർക്ക് 1 രൂപയും പാരിതോഷികമായി ലഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പേപ്പർ […]
Read more

ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റുകാർക്കെതിരെ പാർട്ടി നടപടിയെടുക്കും: എംഎ ബേബി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ തെറ്റുകാർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്ന് എം.എ. ബേബി. പോറ്റി പാരഡി മ്ലേച്ഛം എന്ന പരാമർശത്തെയും എം.എ. ബേബി വിമർശിച്ചു. എന്നാൽ സോണിയ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടരുതെന്നും അദ്ദേഹം അറിയിച്ചു. പോറ്റി എങ്ങനെ സംഭവ സ്ഥലത്ത് എത്തി എന്ന കാര്യത്തെയും അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളിയുടെ വർ​ഗീയ പരാമർശവുമായി ബന്ധപ്പെട്ട്, അസ്വീകാര്യമായതിനെ തള്ളുമെന്നാണ് എംഎ ബേബി പ്രതികരിച്ചത്.
Read more

പുനർജനി പദ്ധതി; എന്തു വന്നാലും രാഷ്ട്രീയമായി നേരിടും: വി ഡി സതീശൻ

തിരുവനന്തപുരം: പുന‌‌‍‌‍ർജനി പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വ‌ർഷം മുൻപത്തെ ശുപാ‌ർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഈ കേസ് നേരത്തെ ഒരു പ്രാവിശ്യം അന്വേഷിച്ചതാണ്. ഇത് നിലനിൽക്കുന്നതല്ലെന്ന് അന്ന് വിജിലൻസ് തന്നെയാണ് റിപ്പോ‌‍‌ർട്ട് സമർപ്പിച്ചതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
Read more

പുനർജ്ജനി പദ്ധതി; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.