സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in എന്ന വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്ന് 24, 08,503 പേരെ ഒഴിവാക്കി. കേരളത്തില്‍ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നല്‍കിയത്. 1,23,83,341 പുരുഷന്‍മാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാന്‍സ്‌ജെന്‍ഡര്‍മാരും കരട് പട്ടികയിലുണ്ട്. ഒഴിവാക്കിയവരില്‍ പേര് ചേര്‍ക്കേണ്ടവര്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് […]
Read more

22700 പേർക്ക് കൂടി ആശ്വാസ കിരണം പദ്ധതിയുടെ ആനുകൂല്യം; ഭിന്നശേഷിക്കാരുടെ പരിചാരകർക്ക് പ്രതിമാസം 600 രൂപ

തിരുവനന്തപുരം: ആശ്വാസകിരണം ഗുണഭോക്താക്കൾക്ക് 2025 ഒക്ടോബർ വരെയുള്ള മുഴുവൻ സഹായവും നൽകിക്കഴിഞ്ഞ ഈ സർക്കാർ, ഭിന്നശേഷിക്കാരുടെ പരിചാരകരായ 22700 പേർക്കുകൂടി ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം എത്തിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. 2018 ഏപ്രിൽ 1 മുതൽ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് ആശ്വാസകിരണം പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പ്രതിമാസം 600 രൂപ വീതം ഇവർക്ക് ലഭ്യമാക്കും. ഭിന്നശേഷിസമൂഹത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ആനുകൂല്യം ഇത്രയും പേരിലേക്കുകൂടി വ്യാപിപ്പിക്കുന്നത്. തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, […]
Read more

വിഷ്ണുപുരം ചന്ദ്രശേഖരന്‍ വഞ്ചിച്ചു: ഇങ്ങോട്ട് ആവശ്യപ്പെട്ടാലും ഇനി യുഡിഎഫില്‍ അംഗമാക്കില്ലെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരന്‍ ചര്‍ച്ച നടത്തി വഞ്ചിച്ചെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്സ് നേതൃത്വം. ഇനി യുഡിഎഫിന്റെ ഭാഗമാകാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ താത്പര്യം പ്രകടിപ്പിച്ചാലും മുന്നണിയുടെ ഭാഗമാക്കില്ലെന്നും നേതൃത്വം. എന്‍ഡിഎയില്‍ കൂടുതല്‍ പരിഗണന കിട്ടാനായി വിലപേശല്‍ നാടകം നടത്തുകയായിരുന്നു ചന്ദ്രശേഖരനെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. നിലവില്‍ എന്‍ഡിഎ ഉപാധ്യക്ഷനാണ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. ഇദ്ദേഹത്തിന്റെ വിഎസ്ഡിപി പാര്‍ട്ടിയെ യുഡിഎഫ് അസോസിയേറ്റ് ഘടകകക്ഷിയാക്കുന്നതായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം തള്ളിയ ചന്ദ്രശേഖരന്‍, ഇങ്ങനെയൊരു […]
Read more

മെഡിസെപ്പ് പ്രീമിയം തുക വര്‍ധിപ്പിച്ചു; 8237 രൂപയും GSTയും ആയിരിക്കും പ്രീമിയം തുക

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക വര്‍ധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം തുക 810 രൂപയായാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും പ്രീമിയം തുകയായി നല്‍കേണ്ടി വരും. 310 രൂപ പ്രതിമാസം നൽകേണ്ടി വരും. ജനുവരി ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈ മാസത്തെ ശമ്പളം മുതല്‍ പുതുക്കിയ പ്രീമിയം തുക ഈടാക്കി തുടങ്ങും. പ്രതിഷേധവുമായി സര്‍വീസ് സംഘടനകള്‍ […]
Read more

ഡി. ഐ. സി രൂപീകരണം തടയാന്‍ കഴിഞ്ഞേനെ: ചെറിയാന്‍ഫിലിപ്പ്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് ശക്തിക്ഷയമുണ്ടാക്കിയ കെ.കരുണാകരന്റെയും കെ. മുരളീധരന്റെയും നേതൃത്വത്തിലുള്ള ഡി. ഐ. സി എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപീകരണത്തെ 2005-ല്‍ ഞാന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ അനുനയപൂര്‍വ്വം തടയാന്‍ കഴിയുമായിരുന്നു. കെ. കരുണാകരന്റെ 15ാം ചരമവാര്‍ഷികദിനം ആചരിക്കുമ്പോള്‍ അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓര്‍ക്കേണ്ടി വരുന്നു. 2001 ന് മുമ്പ് കെ.കരുണാകരനുംഎ.കെ. ആന്റണിക്കും ഞാന്‍ ഒരു പോലെ വിശ്വസ്തനായിരുന്നതിനാല്‍ മിക്ക പ്രശ്‌നങ്ങളും ഒരു മദ്ധ്യസ്ഥനെ പോലെ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു. പിന്നീട് കരുണാകരനെയും ആന്റണിയേയും അകറ്റിയത് […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധന; പവന് 99000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി 12,400 രൂപയുമായി. ഈ മാസത്തിൽ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വില 99,000ന് മുകളിൽ കടക്കുന്നത്. ഡിസംബർ 15ന് പവൻ വില 99,280 രൂപയും ഗ്രാമിന് 12,410 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന സ്വർണനിരക്കായിരുന്നു അത്. കഴിഞ്ഞ രണ്ടുദിവസമായി സ്വർണവിലയിൽ മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമായിരുന്നു. ഈ മാസത്തെ […]
Read more

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ സംഭവം; മുൻ മേയർ ആര്യയ്ക്കും സച്ചിനും നോട്ടീസ്

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേ​റ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നോട്ടീസ്. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ആര്യയെയും സച്ചിനെയും ഒഴിവാക്കിയ കു​റ്റപത്രത്തിനെതിനെതിരായ ഹർജിയിലാണ് നോട്ടീസ്. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയുള്ള കു​റ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. ഇത് റദ്ദാക്കണമെന്നാണ് യദുവിന്റെ ആവശ്യം. തനിക്കൊപ്പമുണ്ടായിരുന്ന കണ്ടക്ടറെയും പ്രതിചേർക്കണമെന്ന ആവശ്യവും യദു ഉന്നയിച്ചു. 2024 ഏപ്രിലിൽ പാളയത്ത് […]
Read more

ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും നോട്ടീസ് നൽകിയതായി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് കോടതി നടപടി. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും ഉൾപ്പെടുത്തിയില്ലാത്ത കുറ്റപത്രത്തിനെതിരെ ഹർജി സമർപ്പിച്ചതാണ് നടപടി. 2024 ഏപ്രിൽ 27-ന് പാളയം സാഫല്യം കോംപ്ലക്സിൽ നടന്ന സംഭവത്തിൽ, ആര്യയും സച്ചിനും സഞ്ചരിച്ച സ്വകാര്യ വാഹനം കെഎസ്ആർടിസി ബസിനെ തടയുകയായിരുന്നു. ജോലിയിൽ തടസ്സം സൃഷ്ടിക്കുകയും അസഭ്യപ്രവർത്തനങ്ങൾ നടത്തുകയും […]
Read more

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയില്‍ പ്രായമുള്ള […]
Read more

ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. കേസിൽ അറസ്റ്റിലായ പങ്കജ് ബണ്ടാരിയും ഗോവർദ്ധനനും ദേവസ്വം ബോർഡ് ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായാണ് കണ്ടെത്തൽ. ശബരിമലയിലെ പാളികൾ സ്വർണം പൂശിയതാണെന്ന് ഇരുവർക്കും വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പോറ്റിയുടെ സഹായത്തോടെ പാളികൾ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് അവയിൽ നിന്നു സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. സംഭാവനദാതാക്കളെന്ന നിലയിൽ പ്രതികൾക്ക് ദേവസ്വം ബോർഡ് ജീവനക്കാരിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വേർതിരിച്ചെടുത്ത സ്വർണം പിന്നീട് എന്തുചെയ്തുവെന്നത് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.