ബിജെപി സ്ഥാനാർഥി ശ്രീലേഖയുടെ പോസ്റ്ററിലെ ‘ഐപിഎസ്’ മായ്ച്ചു; വരണാധികാരിക്ക് പരാതി നൽകിയത് എഎപി സ്ഥാനാർഥി
തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പോസ്റ്ററുകളിലെ ‘ഐപിഎസ്’ കറുത്ത മഷി കൊണ്ടു മായ്ച്ചു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ‘ഐപിഎസ്’ മായ്ച്ചത്. സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി രശ്മി വരണാധികാരിക്കാണു പരാതി നല്‍കിയത്. തുടര്‍ന്ന് വരണാധികാരി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ചില സ്ഥലങ്ങളിലെ പോസ്റ്ററുകളില്‍നിന്ന് ഐപിഎസ് […]
Read more

