Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം: ജനുവരി 24-ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണതയിലേക്ക് അടുക്കുന്നു. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് നടക്കും. വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക.ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. 2024 ഡിസംബർ 3-ന് വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്ത് ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ മദർഷിപ്പുകൾ എത്തിയിട്ടുണ്ട്. നിശ്ചയിച്ച ലക്ഷ്യങ്ങൾക്കപ്പുറം വളർച്ച കൈവരിക്കാൻ […]
Read more

പ്ലസ് ടു വിദ്യാർഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആറ്റിങ്ങല്‍ മുദാക്കല്‍ അമുന്തിരത്ത് അളകാപുരിയിൽ ബൈജുവിന്‍റെ മകൻ സിദ്ധാര്‍ഥാണ് ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായിപോയതാണ്. രാവിലെ ഒമ്പത് മണിയായിട്ടും മുകളിലെ നിലയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാർ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായുള്ള തര്‍ക്കത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം […]
Read more

ഉപ്പ് തിന്നവർ വെള്ളം കുടിക്കും”: ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിക്കരണവുയമായി മന്ത്രി വി. ശിവൻകുട്ടി

പത്തനംതിട്ട: ശബരിമല സ്വർണ്ണ മോഷണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. “ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല” എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ശബരിമലയിലെ തന്ത്രിയുടെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. കേസിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം തുടരുകയാണെന്നും, ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ശബരിമല തന്ത്രിയെ പരസ്യമായി അനുകൂലിച്ച് […]
Read more

മന്ത്രിയുടെ ഉറപ്പ്; സൂചനാ സമരത്തിൽ നിന്ന് പിൻമാറി സിനിമാ സംഘടനകൾ

തിരുവനന്തപുരം: മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ സൂചനാ സമരത്തിൽ നിന്ന് പിൻമാറി സിനിമാ സംഘടനകൾ. ആവശ്യപ്പെട്ട വിഷയങ്ങളിൽ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സിനിമാ സംഘടനകൾ അറിയിച്ചു.മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ് പറഞ്ഞു. വിനോദ നികുതിയിൽ ഇളവ് അനുവദിക്കാമെന്ന ഉറപ്പും സർക്കാർ നൽകിയിട്ടുണ്ട്. നിലവിലെ വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കണമെന്ന ശുപാർശ മന്ത്രി […]
Read more

ഇസ്ലാമിക റിപ്പബ്ലിക്കിനെ തള്ളിപ്പറയരുത്’; ജമാഅത്തെ ഇസ്ലാമി നേതാവിന്റെ വാക്കുകൾ യുഡിഎഫിനെ വെട്ടിലാക്കി

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി മതരാജ്യവാദം ഉപേക്ഷിച്ചുവെന്ന യുഡിഎഫ് നേതാക്കളുടെ വാദം പൊളിയുന്നു. ഇസ്ലാമിക റിപ്പബ്ലിക്കിനെ തള്ളിപ്പറയരുതെന്ന് ജമാഅത്തെ ഇസ്ലാമിയുടെ മുതിർന്ന നേതാവും സൈദ്ധാന്തികനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആദ്യം ജമാഅത്ത് മൗദൂദി ആശയങ്ങൾ ഉപേക്ഷിച്ചുവെന്ന് പരാമർശിച്ചത്. തുടർന്ന് മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും നേതാക്കൾ ഇതേ നിലപാട് ആവർത്തിച്ചു. എന്നാൽ മതരാജ്യവാദം ഉപേക്ഷിച്ചുവെന്ന നിലപാട് ജമാഅത്തെ ഇസ്ലാമി നേതാക്കളാരും ഔദ്യോഗികമായി പറഞ്ഞിരുന്നില്ല. അങ്ങനെ പറയരുതെന്നാണ് ശൈഖ് മുഹമ്മദ് […]
Read more

സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനൊപ്പം തൊഴിലിലും മുന്നേറ്റം ആവശ്യം: മന്ത്രി വീണ ജോർജ്‌

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾ പലതിലും മുന്നിലാണെങ്കിലും ചിലതിൽ പിന്നിലാണെന്ന് മനസിലാക്കണാമെന്ന് മാതൃ വീണ ജോർജ്‌.വിദ്യാഭ്യാസമടക്കമുള്ല മേഖലകളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിലാണ് എന്നാൽ തൊഴിൽ രംഗത്ത് ആ പങ്കാളിത്തം നേടാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ്‌ കൂട്ടിച്ചേർത്തു.ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ‘പറന്നുയരാം കരുത്തോടെ’ സംസ്ഥാനതല ക്യാമ്പൈയിൻ്റെ ഉദ്ഘാടനം തിരുവനന്തപുരം വൈലോപ്പിളി സംസ്കൃതി ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജോലി തേടിപ്പോകുന്ന സ്ത്രീകൾക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റൽ സൗകര്യം […]
Read more

വനിതാ കമ്മീഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ വനിതകൾക്കായുള്ള ബോധവത്കരണ–നിയമസഹായ ക്യാമ്പയിൻ നന്ദൻകോട്, വൈലോപ്പിള്ളി സംസ്കൃത ഭവൻ (കൂത്തമ്പലം), തിരുവനന്തപുരം എന്ന വേദിയിൽ സംഘടിപ്പിച്ചു. 2026 ജനുവരി 19-ന് നടന്ന പരിപാടി വനിതകളുടെ അവകാശ സംരക്ഷണവും നിയമബോധവത്കരണവും ലക്ഷ്യമിട്ടതായിരുന്നു. പരിപാടിക്ക് ഹരികുമാർ (മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ) സ്വാഗതം പറഞ്ഞു.അഡ്വ. പി. സതീദേവി (ചെയർപേഴ്സൺ, കേരള വനിതാ കമ്മീഷൻ) അധ്യക്ഷത വഹിച്ചു.ശ്രീമതി വീണ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം ഷാർമിള മേരി ജോസഫ് ഐഎഎസ് (പ്രിൻസിപ്പൽ സെക്രട്ടറി, […]
Read more

സജി ചെറിയാന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ‘വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ല’മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ .ഇതുപോലെയുള്ള പ്രസ്തനവ ഉന്നയിക്കുന്നവരോട് ഒരു രീതിയിലും സിപിഎമ്മിന് യോജിപ്പില്ലെന്ന്എംവി ഗോവിന്ദൻ പറഞ്ഞു.വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജി ചെറിയാന്‍റെ പ്രസ്താവനയിൽ ഇന്നലെ എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നില്ല.എന്നാൽ സിപിഎമ്മിനെ കടന്ന ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും ജമാഅത്ത് ഇസ്ലാമികമായി ചേരുന്നതിൽ യാതൊരു മടിയുമില്ല വി. ഡി […]
Read more

നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവര്‍ഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്റേയും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കുറിച്ചും പ്രസംഗത്തിന്റെ ആദ്യ ഭാഗത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു. കേരളത്തിന് അര്‍ഹമായ വിഹിതം വെട്ടിക്കുറച്ചതിലുള്‍പ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും നയപ്രഖ്യാപനത്തില്‍ […]
Read more

15-ാം നിയമ സഭാസമ്മേളനത്തിന് ഇന്ന് തുടക്കമായി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 15-ാം നിയമസഭയിലെ 16 സമ്മേളനം ഇന്ന് തുടക്കമായി.കേരള ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപനത്തേോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക.ജനുവരി 22, 27, 28 ദിവസങ്ങളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയാണ് നടക്കുക.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നയപ്രഖ്യാപനത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ വികസനവും പദ്ധതികളും ഇനി ഏത് രീതിയിലാകും മുന്നോട്ട് പോകുക എന്നതുൾപ്പെടെയുള്ള കാര്യങ്ങളാകും ഇതിൽ അവതരിപ്പിക്കുക.സമ്മേളനത്തിന്റെ പ്രധാന അജണ്ടയായ 2026 – 27 സാമ്പത്തിക വർഷത്തേക്കുള്ള 29-ന് രണ്ടാം […]
Read more

Recent News

Advertisement
WhiteswanTV Footer