സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

ബ്ലാക്കിൽ മദ്യവിൽപ്പന നടത്തുന്നയാളെ നെടുമങ്ങാട് റേഞ്ച് എക്സൈസ് പിടികൂടി

തിരുവനന്തപുരം: വിതുരയിലും പരിസരങ്ങളിലുമായി ഡ്രൈഡേയിലടക്കം അനധികൃതമായി മദ്യം വിൽപ്പന നടത്തുന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂടം ബാബു എന്നറിയപ്പെടുന്ന ബാബു എന്നയാളെയാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. പ്രദേശത്ത് മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സമയത്തും ബാബുവിനെ സമീപിച്ചാൽ ബ്ലാക്കിൽ മദ്യം ലഭിക്കുമായിരുന്നു. ആവശ്യക്കാരുടെ വീടുകളിലേക്കോ സ്ഥലങ്ങളിലേക്കോ ബൈക്കിലൂടെ മദ്യം എത്തിച്ചുനൽകുന്നത് ഇയാളുടെ പതിവായിരുന്നു. ബ്ലാക്ക് വിൽപ്പനയെ കുറിച്ചുള്ള പരാതികൾ സ്ത്രീകളുടെ കൂട്ടായ്മകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും ലഭിച്ചതിനെ തുടർന്ന് നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ […]
Read more

സ്വർണ്ണ പാളി വിവാദം; ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എന്‍. വാസുവിന്റെ അറസ്റ്റിന് പിന്നാലെ അന്വേഷണം കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘം 2019-ൽ എ. പത്മകുമാർ അധ്യക്ഷനായിരുന്ന ദേവസ്വം ബോർഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. കേസിൽ പത്മകുമാറും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പത്മകുമാറിന്റെ സ്വകാര്യ സെക്രട്ടറിയെ കഴിഞ്ഞ ദിവസം സംഘം ചോദ്യം ചെയ്തിരുന്നു. ആ കാലയളവിലെ സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റു ജീവനക്കാരുടെയും മൊഴികൾ ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഈ ഘട്ടം […]
Read more

പോലീസിൽ പരാതി നൽകാൻ എളുപ്പ മാർഗം, പോൾ ആപ്പ് റെഡി

തിരുവനന്തപുരം : പോലീസിൽ പരാതി നൽകാൻ ഇനി എളുപ്പമാർഗം. ഓൺലൈൻ ആയി കേരള പോലീസിൽ പരാതി സമർപ്പിക്കാൻ സംവിധാനം വരുന്നു . കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൾ’ ആപ്പ് വഴിയാണ് പരാതി നൽകാൻ കഴിയുക. പ്ലെയ്സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ആവശ്യമായ വിവരങ്ങൾ നൽകി പ്രവർത്തന സജ്ജമാക്കിയതിന് ശേഷം ഈ ആപ്പിലൂടെ പൊലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ കഴിയും .സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന […]
Read more

പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടർത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ് അറസ്റ്റില്‍

കോഴിക്കോട് : വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ തെറ്റായ വിവരം നല്‍കിയ യുവാവ് അറസ്റ്റില്‍ .കോഴിക്കോട് വടകര സ്വദേശി സുജിത്ത് (44) ആണ് പിടിയിലായത്. സി.ഐ.എസ്.എഫ് ന്റെ പരാതിയിൽ വലിയതുറ പോലീസ് ആണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാഹനത്തിൽ കണ്ടിരുന്ന പൊതി എന്തെന്ന് ചോദിക്കുന്നതിനിടെ ”ബോംബ്” എന്ന വാക്ക് ഉപയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിമാനത്താവളത്തിലെ സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്ത്. എയർ സൈഡിലുള്ള സീവറേജ് മാലിന്യം സംഭരിക്കുന്നതിനുള്ള വാഹനവുമായി വിമാനതാവളത്തില്‍ […]
Read more

ദേവസ്വം മന്ത്രി രാജിവെക്കണമെന്ന ആവശ്യം; കെ.പി.സി.സി. നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും

തിരുവനന്തപുരം: ദേവസ്വം വകുപ്പില്‍ നടക്കുന്ന അഴിമതി ആരോപിച്ചും, ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ‘അഴിമതി വിഴുങ്ങുന്ന മാപ്പിള ദേവസ്വം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിക്ക് സമരത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ടും, നിയമനങ്ങളിലെ ക്രമക്കേടുകള്‍ ആരോപിച്ചും, വിവിധ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി. ഈ ശക്തമായ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. […]
Read more

വേണുവിന്റെ മരണം; അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിൻ്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി. ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ചികിത്സ പ്രോട്ടോക്കോൾ അനുസരിച്ചാണ് വേണുവിന് ചികിത്സ നൽകിയതെന്നും കേസ് ഷീറ്റിൽ പോരായ്മകളൊന്നും കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, രോഗിയുടെ കുടുംബവുമായി ആശയവിനിമയത്തിൽ കുറവുണ്ടായിരുന്നുവെന്നതാണ് സംഘത്തിന്റെ പ്രധാന നിരീക്ഷണം. വേണുവിന്റെ ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട കാര്യത്തിൽ […]
Read more

ശിവപ്രിയയുടെ മരണം; പോസ്റ്റുമാർട്ടം പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ട് നൽകി

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ നിന്നും അണുബാധയേറ്റ് മരിച്ചെന്ന് ആരോപണമുയർന്ന ശിവപ്രിയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ആർ ട്ടി ഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ബന്ധുക്കളുടെ പരാതിയിൽ ശിവപ്രിയയുടെ മരണം അന്വേഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധർ ആയിരിക്കും അന്വേഷണം നടത്തുക. അന്വേഷണസംഘത്തെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിഎംഇ വ്യക്തമാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തും. ഡെർമറ്റോളജി വകുപ്പ് മേധാവിയും […]
Read more

ആര്യാ രാജേന്ദ്രന് നേരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരൻ. മാലിന്യ മുക്ത കേരളത്തിന്റെ പേരിൽ വലിയ തട്ടിപ്പാണ് നടത്തിയതെന്നും 500 രൂപ വിലയുള്ള കിച്ചൺ ബിന്നിന് ഈടാക്കിയത് 1800 രൂപയാണെന്നും മുരളീധരൻ ആരോപിച്ചു. അതിന്റെ പ്രയോജനം കിട്ടിയത് ജനങ്ങൾക്കല്ല. നടക്കാത്ത പൊങ്കാലയുടെ പേരിൽ ശുചീകരണ തൊഴിലാളികൾക്ക് വേണ്ടി പണം തട്ടിയെടുത്തവരാണ്. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാതെ തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ല. മേയർ കടലാസിൽ അവാർഡുകൾ വാങ്ങും. […]
Read more

തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി കെ ജയകുമാര്‍; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ പ്രസിഡന്റായി മുൻ ഐഎഎസ് ഓഫീസർ കെ. ജയകുമാറിനെ സർക്കാർ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. അതോടൊപ്പം, ബോർഡ് അംഗമായി കെ. രാജുവിനെയും നിയമിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
Read more

സ്വർണ്ണ പാളി വിവാദം; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും . ശബരിമല കട്ടിളപ്പാളി കേസിൽ വാസു മൂന്നാം പ്രതിയാണ്. എസ്.ഐ.ടി.യുടെ കസ്റ്റഡിയിലുള്ള മുരാരി ബാബുവിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതോടൊപ്പം ഇരുവരെയും പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് സാധ്യത. മുരാരി ബാബു സമർപ്പിച്ച ജാമ്യാപേക്ഷ നവംബർ 12-ന് റാന്നി കോടതി പരിഗണിക്കും. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി വെറും രണ്ടാഴ്ച […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.