Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഒറ്റ മഴക്ക് എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസിൽ വെള്ളക്കെട്ട്; സിപിഎം ഭരണ സമതിക്കെതിരെ പ്രതിഷേധം

തൃശ്ശൂർ: മഴ പെയ്തതിനെ തുടർന്ന് പുതുതായി പണിത് ഉദ്ഘാടനം ചെയ്ത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി അംഗങ്ങൾ കളിവഞ്ചി ഇറക്കി സമരം നടത്തി. എംഎൽഎയുടെ 95 ലക്ഷം രൂപ ഫണ്ടും പഞ്ചായത്തിന്റെ 1,80,000 രൂപ തനതു ഫണ്ടും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. എന്നാൽ മഴക്കാലത്ത് കെട്ടിടത്തിൽ വെള്ളം കെട്ടി നിൽക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. മുൻ ഭരണസമിതി പണിത അംഗനവാടി ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലും സമാന പ്രശ്നങ്ങൾ തുടരുന്നുണ്ടെന്നും […]
Read more

റോഡിലെ കുഴികൾ അടയ്ക്കാൻ അത്യാധുനിക യന്ത്രം; കോർപറേഷന്റെ പുതിയ പദ്ധതി

തൃശൂർ: കോർപറേഷൻ പരിധിയിലെ റോഡുകളിലെ കുഴികൾ വേഗത്തിൽ അടയ്ക്കുന്നതിനായി പ്രത്യേക യന്ത്രം എത്തുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ഒരു കോടി രൂപ വിലവരുന്ന യന്ത്രം വാങ്ങിയത്. യന്ത്രത്തിന്റെ പരീക്ഷണ പ്രവർത്തനം കഴിഞ്ഞ ദിവസം വിജയകരമായി നടത്തി. 10 മില്ലിമീറ്റർ കനമുള്ള മെറ്റലും കോൾഡ് ടാറും ചേർന്ന മിശ്രിതം അതിശക്തിയിൽ റോഡിലെ കുഴികളിലേക്ക് അടിച്ച് ഉറപ്പിക്കുന്ന രീതിയിലാണ് യന്ത്രം പ്രവർത്തിക്കുന്നത്. മിശ്രിതം ഉയർന്ന മർദത്തിൽ പ്രയോഗിക്കുന്നതിനാൽ പ്രത്യേക റോളർ ഉപയോഗിച്ച് […]
Read more

ഇലക്ട്രിക് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞു; നാല് വയസ്സുകാരിക്ക് പരിക്ക്

തൃശൂർ: ഓൺ ചെയ്ത് നിർത്തിയിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്കേറ്റു. തൃശൂർ കുന്നംകുളം മരത്തംകോട് അമ്പലംപള്ളി സ്വദേശികളായ ബിന്നി-സീമ ദമ്പതികളുടെ മകൾ എൽസിക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിസ്സാര പരിക്കുകളോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ മുത്തച്ഛൻ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ സമയത്താണ് അപകടമുണ്ടായത്. വീട്ടിലെത്തിയ ശേഷം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാവി […]
Read more

ചാലക്കുടി പഴയപാലത്തിലെ അറ്റകുറ്റപ്പണി അവസാന ഘട്ടത്തിലേക്ക്

തൃശ്ശൂർ: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയപാലത്തിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിലേക്ക്. ബുധനാഴ്ചയോടെ പാലം പൂർണമായും ഗതാഗതത്തിന് തുറന്ന് നൽകാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പാലത്തിലെ ബെയറിങ് മാറ്റുന്ന പ്രധാന പ്രവൃത്തി നേരത്തേ പൂർത്തിയായിരുന്നു. തുടർന്ന് എക്‌സ്പാൻഷൻ ജോയിന്റുകൾ നേരെയാക്കുന്ന ജോലികളാണ് ആരംഭിച്ചത്. കിഴക്കുഭാഗത്തെ അഞ്ച് ജോയിന്റുകളുടെ നിർമാണം ഞായറാഴ്ച പൂർത്തിയാക്കി. ഇവിടെ ഇപ്പോൾ കോൺക്രീറ്റ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പടിഞ്ഞാറ് ഭാഗത്തെ എക്‌സ്പാൻഷൻ ജോയിന്റുകളുടെ നിർമാണം ഒരാഴ്ച മുമ്പ് തന്നെ പൂർത്തിയായിരുന്നു. മഴ ശക്തമാകാതിരുന്നാൽ ബാക്കി കോൺക്രീറ്റ് ജോലികളും […]
Read more

പരിശോധിക്കാനെത്തിയ വനംമന്ത്രിയുടെ വാഹന വ്യൂഹത്തിന്‍റെ വഴിമുടക്കി കാട്ടാന

തൃശ്ശൂർ: കാട്ടാന ആക്രമണ സ്ഥിതിഗതികൾ പരിശോധിക്കാൻ വാഴച്ചാലിൽ എത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ കാട്ടാന എത്തിയതോടെ യാത്ര തടസ്സപ്പെട്ടു. തൃശ്ശൂർ വാഴച്ചാലിനടുത്ത് ചാർപ്പയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രിയും സംഘവും സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാന റോഡിൽ നിലകൊണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ആനയെ തുരത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. സംഭവത്തിന് പിന്നാലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദർശിച്ചു. പ്രദേശവാസികളുമായി സംസാരിച്ച […]
Read more

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; കൃഷി നശിപ്പിച്ചു

തൃശ്ശൂർ: അതിരപ്പിള്ളി മേഖലയിലെ വെറ്റിലപ്പാറയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷിയിടത്തിൽ നാശം വിതച്ചു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച പ്രദേശത്തിന് സമീപത്താണ് തിങ്കളാഴ്ച പുലർച്ചെയും സംഭവം ഉണ്ടായത്. വെറ്റിലപ്പാറയിലെ ചെമ്മീനിയാടൻ കൃഷ്ണന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന നിരവധി കൃഷികൾ നശിപ്പിച്ചു. കാട്ടാന കൃഷിയിടത്തിൽ നാശം വിതയ്ക്കുന്നത് കൃഷ്ണൻ കണ്ടെങ്കിലും ഭയം കാരണം വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. ഇതിനുമുമ്പ് ഞായറാഴ്ച വൈകിട്ട് ആനമല അന്തർസംസ്ഥാന പാതയിലെ കുമ്മാട്ടി ഭാഗത്ത് ഇറങ്ങിയ കാട്ടാന റോഡ് നിർമാണത്തിനായി കൊണ്ടുവന്ന മണ്ണുമാന്തി […]
Read more

മലയോരപാതയുടെ മറവിൽ നടന്നത് വൻ മരംകൊള്ള; അന്വേഷണ റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ വൻ മരംമുറിയും ക്രമക്കേടുകളും നടന്നതായി വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. വെള്ളിക്കുളങ്ങര മുതൽ വെറ്റിലപ്പാറ വരെ 18 കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പട്ടയഭൂമികളിലെ മരങ്ങളാണ് ചട്ടങ്ങൾ ലംഘിച്ച് മുറിച്ചുമാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. എറണാകുളം വിജിലൻസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തൃശ്ശൂർ സെൻട്രൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് സമർപ്പിച്ചു. തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ വിലമതിപ്പുള്ള മരങ്ങൾ മുറിച്ചതിലും അവയുടെ വില നിശ്ചയിച്ചതിലും ഗുരുതര […]
Read more

അറ്റകുറ്റപ്പണികൾ പൂർത്തിയായി; ചാലക്കുടിപ്പാലം 5 ദിവസത്തിനകം തുറക്കും

ചാലക്കുടി: ദേശീയപാതയിൽ പുഴയ്ക്കു കുറുകെയുള്ള തൃശൂർ ദിശയിലേക്കുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെ തുടർന്ന് പാലത്തിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നു നൽകി. എക്സ്പാൻഷൻ ജോയിന്റ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളും വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. എന്നാൽ, കോൺക്രീറ്റിങ് നടത്തിയ ഭാഗത്ത് ക്യൂറിങ് നടപടികൾ പൂർത്തിയാകാനുള്ളതിനാൽ ആ ഭാഗം നിലവിൽ ഗതാഗതത്തിനായി തുറന്നിട്ടില്ല. ക്യൂറിങ് കാലാവധി കഴിഞ്ഞാൽ മാത്രമേ പാലം പൂർണമായും വാഹനങ്ങൾക്ക് തുറന്ന് നൽകുകയുള്ളു. ഏകദേശം അഞ്ച് ദിവസത്തിനകം പാലം മുഴുവൻ ഗതാഗതത്തിനായി സജ്ജമാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, നാളെ […]
Read more

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയ ഫേസ്ബുക് പേജിനെതിരെ കേസ്

തൃശ്ശൂർ: സാമൂഹ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രങ്ങൾ പങ്കുവെച്ചെന്ന പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചു. ‘സിപിഎം സൈബർ പോരാളികൾ’ എന്ന ഫേസ്ബുക്ക് പേജിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയിരുന്നു. കാക്കി ട്രൗസർ ധരിച്ച മുഖ്യമന്ത്രിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. “മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു, അതാണ് […]
Read more

മന്ത്രി ഒ ജെ ജനീഷിന് വിരുന്നൊരുക്കി; പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ

തൃശൂർ: മന്ത്രി ഒ. ജെ. ജനീഷിനും സഹപ്രവർത്തകർക്കും വീട്ടിൽ വിരുന്നൊരുക്കിയതിന്റെ പേരിൽ മുതിർന്ന സിപിഐ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അഷ്ടമിച്ചിറ ബ്രാഞ്ച് അംഗമായ പി. എസ്. അബ്ദുൾ റഹ്മാനെയാണ് സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. വർഷങ്ങളായി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അബ്ദുൾ റഹ്മാനെതിരായ നടപടി പ്രാദേശിക തലത്തിൽ ചർച്ചയായിരിക്കുകയാണ്. മന്ത്രിയുടെ നന്ദി പ്രകടന സന്ദർശനത്തിനിടെ വീട്ടിൽ ഭക്ഷണം നൽകിയതാണ് നടപടിക്ക് കാരണമായതെന്നാണ് ലഭിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer