Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കൾക്കെതിരെ തെളിവുണ്ടെന്ന് കോടതി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് തിരിച്ചടി. സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. കെ.രാധാകൃഷ്ണൻ എംപി, എ. സി മൊയ്തീൻ എംഎൽഎ അടക്കമുള്ള പ്രതികൾ ജൂലൈ 4 ന് ഹാജരാകണം. 28 പ്രതികൾക്കും കോടതി സമൻസ് അയച്ചു. കേസിൽ സിപിഎമ്മും പ്രതി. കുറ്റം നിലനിൽക്കില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളി. ക്രമരഹിതമായി വായ്പ അനുവദിച്ചു, ഒരേ ഈടിൽ വ്യത്യസ്ത വായ്പകൾ അനുവദിച്ചു, കള്ളപ്പണം വെളുപ്പിച്ചു തുടങ്ങിയവയാണ് കുറ്റങ്ങൾ. കരുവന്നൂർ ബാങ്കിൽ നടന്നത് 100 […]
Read more

ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

തൃശൂർ: ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി സമീപത്ത് കെട്ടിയ ഓലഷെഡ്ഡിലായിരുന്നു വിഷ്ണു രാത്രി ഉറങ്ങാൻ കിടന്നത്. രാത്രിയിലുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് പറമ്പിലുണ്ടായിരുന്ന വലിയ മരം ഷെഡ്ഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. രാവിലെ വിഷ്ണുവിനെ മരത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് നാട്ടികയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി […]
Read more

ധവളപത്രത്തിലെ സുപ്രധാന നിർദേശത്തിനെതിരെ മന്ത്രി ഒ.ജെ. ജനീഷ്; പെൻഷൻ പ്രായം ഉയർത്തരുത്

തൃശൂർ: യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തൽ നിർദേശത്തിനെതിരെ യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ്. സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിലും പെൻഷൻ പ്രായം ഉയർത്തരുതെന്നും, കഴിഞ്ഞ വർഷം തന്നെ ഉയർത്തിയിരുന്ന സർക്കാരിന്റെ നടപടി പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസ് നിലപാടും ഇത് തന്നെ പിന്തുടരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധവളപത്രത്തിൽ പുതിയ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തുകയും, ശമ്പള കമ്മീഷൻ പത്തു വർഷത്തിൽ ഒരിക്കൽ നടത്തുകയും, സഹകരണമേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും, പുത്തൂർ സുവോളജിക്കൽ […]
Read more

വിയ്യൂർ ജയിലിലെ രേഷ് ബാബുവിന്റെ മരണം; 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

തൃശൂർ: വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്ന തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി. ജയിൽ വകുപ്പ് മേധാവിയും തൃശൂർ സിറ്റി പോലീസ് കമ്മീഷണറും 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവ്. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. മരണപ്പെട്ടയാൾ ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവായിരുന്നുവെന്നും, ഇയാളെ […]
Read more

ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: കുന്നംകുളം പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കാൻ കയറിയ ഷോക്കേറ്റ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് ആണ് ഷോക്കേറ്റ് മരിച്ചത്. ഷീറ്റ് വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി നിഷാദിന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്. നാട്ടുകാർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, നിഷാദിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്ഷേത്രത്തോട് ചേർന്നുള്ള പൊന്നാരശ്ശേരി വീട്ടിലെ സർവീസ് വയർ, മോഹനന്റെ വീട്ടിലേക്ക് പോകുന്നതിനിടയിൽ […]
Read more

സതീശന്‍ സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ കരിമണൽ കമ്പനിയുടെ പണം കൈപ്പറ്റിയർ: കെ സുരേന്ദ്രന്‍

തൃശ്ശൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. കേസിൽ ഇരുപക്ഷങ്ങൾക്കും ഗൗരവമായ പങ്കുണ്ടെന്ന സംശയം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സതീശൻ സർക്കാരിലെ രണ്ട് മന്ത്രിമാർ കരിമണൽ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയവരാണെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ടെന്നും, അതിനാൽ കേരള സർക്കാർ കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കേന്ദ്ര ഏജൻസികൾ കൂടി […]
Read more

തൃശ്ശൂരിൽ മരം കടപുഴകിവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

തൃശ്ശൂർ: കനത്ത മഴയിൽ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മരം കടപുഴകി വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം-പടിഞ്ഞാറെ വെമ്പല്ലൂർ റോഡിലെ പോഴങ്കാവിൽ റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരം മഴയിൽ കടപുഴകി വീഴുകയായിരുന്നു. അതിനടിയിൽപ്പെട്ട മണികണ്ഠൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Read more

ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി: ഷോൺ ജോർജ്

തൃശ്ശൂർ: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ പുതുതായി തെളിവുകൾ ശേഖരിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുഴൽനാടൻ കേസും തന്റെ കേസും വ്യത്യസ്തമാണെന്നും ഷോൺ ജോർജ് വ്യക്തമാക്കി. നടന്നത് ക്രിമിനൽ കുറ്റമാണെന്നും അതിന് ഇമ്യൂണിറ്റി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണയുടെ […]
Read more

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മർദനമേറ്റെന്ന് ബന്ധുക്കൾ

തൃശൂര്‍: തൃശൂരിൽ റിമാൻഡ് തടവുകാരനായ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. വിയ്യൂർ ജയിലിൽ മർദനമേറ്റതിനെ തുടർന്നാണ് പുലക്കോട്ടുക്കര സ്വദേശിയായ രേഷ് ബാബു (36) മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മോഷണക്കേസിൽ പ്രതിയായ രേഷ് ബാബുവിനെ മേയ് 18ന് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. മേയ് 26ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മരിച്ച രേഷ് ബാബു മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന വ്യക്തിയാണെന്നും, ഇക്കാര്യം […]
Read more

മുണ്ടത്തിക്കോട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം

തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചു. സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായും കർഷകർക്ക് കുടിശ്ശിക തുക എത്രയും വേഗം വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായി ഇപ്പോഴും തുടരുന്ന ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമാനുസൃത […]
Read more

Recent News

Advertisement
WhiteswanTV Footer