ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു
തൃശ്ശൂർ: ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരിയുടെ മരണം പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 28-ാം തീയതിയാണ് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ സൻഹ കുഴഞ്ഞുവീണത്. പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ കുട്ടിയുടെ സ്രവമെടുത്ത് പരിശോധനയ്ക്ക് സെൻട്രൽ ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലത്തിലാണ് പേവിഷബാധയാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, എവിടെനിന്നാണ് കുട്ടിക്ക് പേവിഷബാധയേറ്റത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കുട്ടി ആ സമയം വെള്ളത്തിനോട് വല്ലാത്ത […]
Read more


