Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

‘ഗുരുവായൂരിൽ വന്നത് തീവ്രവാദിയല്ല’; സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍ വ്യക്തമാക്കി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് കണ്ടെത്തിയ കാശ്മീരി യുവാവിനെ ചുറ്റിപ്പറ്റി പ്രചരിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍ വ്യക്തമാക്കി. മാനസിക വൈകല്യമുള്ള യുവാവിനെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കു പ്രവേശിപ്പിച്ചതിന് ശേഷം കാശ്മീര്‍ പോലീസും ബന്ധുക്കളും ചേര്‍ന്ന് നാട്ടിലേക്ക് കൊണ്ടുപോയി. മുഷ്താഖ് അഹമ്മദ് പണ്ഡിറ്റ് എന്ന 45കാരനെയാണ് കഴിഞ്ഞ 21ന് ക്ഷേത്രപരിസരത്ത് സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഭക്തരുടെ സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കരുതല്‍ തടങ്കലിലാക്കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ മാനസികാരോഗ്യ […]
Read more

തൃശ്ശൂരിൽ പാടത്ത് കളിച്ചുകൊണ്ടിരിക്കേ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു

തൃശ്ശൂർ: പാടത്ത് കളിച്ചുകൊണ്ടിരിക്കേ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് മിന്നലേറ്റത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് മിന്നലേറ്റത്. പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read more

തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി, യുവാവിന് രക്ഷകരായി ഫയർഫോഴ്സ്

തൃശൂര്‍: തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയ തെങ്ങ് കയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. കൊരട്ടിക്കര സ്വദേശി വിനീഷാണ് യന്ത്രത്തില്‍ കുടുങ്ങിയത്. കടവല്ലൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പെരുമ്പിലാവ് അമീനിന്‍റെ പറമ്പിലെ തെങ്ങിലെ നാളികേരം വെട്ടാന്‍ കയറുന്നതിനിടെയാണ് വിനീഷ് അപകടത്തില്‍പ്പെട്ടത്. 45 അടി ഉയരത്തില്‍ വിനീഷിന്‍റെ കാല് തെങ്ങ് കയറ്റ യന്ത്രത്തില്‍ കുടങ്ങി വിനീഷ് തലകീഴായി കിടക്കുന്ന അവസ്ഥയിലായിരുന്നു. വിവരമറിയച്ചതോടെ കുന്നംകുളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുരേഷ് കുമാർ തെങ്ങുകയറ്റ യന്ത്രത്തിന്‍റെയും ലാഡറിന്‍റെയും സഹായത്താല്‍ വിനീഷിനെ താഴെയിറക്കി.
Read more

കൂപ്പുകുത്തി തേങ്ങവില; വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി

കാസർകോട്: പച്ചത്തേങ്ങയുടെ വില റെക്കോർഡ് ഉയരത്തിൽ നിന്ന് കുത്തനെ ഇടിഞ്ഞു. ഇപ്പോൾ ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 42 രൂപയും ഉണങ്ങിയ തേങ്ങയ്ക്ക് 52 രൂപയുമാണ് വിപണിയിലെ വില. ഏഴു മാസത്തിനിടെ ഏകദേശം 36 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതിനെ തുടർന്നു കൊപ്രയുടെ വിലയും ഇടിഞ്ഞു. കിലോയ്ക്ക് 200 രൂപയിൽ നിന്നു 150 രൂപയായി കുറഞ്ഞു. ഉണ്ട കൊപ്രയ്ക്ക് 225 രൂപയിൽ നിന്ന് 180 രൂപയിലേക്ക് വില താഴ്ന്നു. വെളിച്ചെണ്ണയുടെ വിലയും ലിറ്ററിന് 260 രൂപ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. […]
Read more

തൃശ്ശൂർ പൂരത്തിന് പ്രൗഡമായ പരിസമാപ്തി; അടുത്ത തൃശ്ശൂർ പൂരം ഏപ്രില്‍ 17ന്

തൃശ്ശൂർ: ശക്തന്റെ തട്ടകത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ 230-ാമത് തൃശ്ശൂർ പൂരം സമാപിച്ചു. പകൽപ്പൂരത്തിന്റെ മേളങ്ങൾ പൂർത്തിയാക്കിയ ശേഷം പാറമേക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും പടിഞ്ഞാറെ നടയിൽ എത്തി ഉപചാരം ചൊല്ലി പിരിഞ്ഞു. അടുത്ത വർഷം ഏപ്രിൽ 17-നാണ് പൂരം. പകൽപ്പൂര ദിനത്തിൽ ദേശങ്ങളുടെ പങ്കാളിത്തത്തോടെ ആഘോഷങ്ങൾ നടന്നു. രാവിലെ പാറമേക്കാവിൽ നിന്ന് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി. എറണാകുളം ശിവകുമാർ തിടമ്പേറ്റി, കിഴക്കൂട്ട് അനിയൻമാരാർ മേളപ്രമാണിയായി. തുടർന്ന് തിരുവമ്പാടിയിൽ നിന്ന് ഭഗവതി എഴുന്നള്ളി. ചന്ദ്രശേഖരന്റെ തിടമ്പിലേറിയായിരുന്നു […]
Read more

മാത്യു അച്ചാടൻ അന്തരിച്ചു; എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യവ്യക്തി

തൃശ്ശൂർ: കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ പരിയാരം സ്വദേശി മാത്യു അച്ചാടൻ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. 2015 ജൂലൈ 24-നാണ് മാത്യുവിന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ഹൃദയപേശികൾ ദുർബലമായ “ഡൈലേറ്റഡ് കാർഡിയോമയോപ്പതി” എന്ന രോഗത്തെ തുടർന്ന് അദ്ദേഹം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആരോഗ്യനില മോശമായതോടെ ഹൃദയം മാറ്റിവെക്കൽ മാത്രമാണ് ഏക മാർഗം എന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ […]
Read more

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണനും, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും മരണത്തിന് കീഴടങ്ങിയിരുന്നു. വെടിക്കെട്ട് അപകടത്തിൽ നിരവധി പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
Read more

കത്തുന്ന സൂര്യൻ സാക്ഷി, പൂരം കാണാൻ ജനസാ​ഗരം; കുടമാറ്റം അൽപ്പ സമയത്തിനകം

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ചിലത് വെട്ടിക്കുറച്ചെങ്കിലും മേളപ്പെരുക്കത്തിലും കാണികളുടെ എണ്ണത്തിലും ആവേശത്തിലും ഒട്ടും പിന്നോട്ടില്ലാതെ പൂരനഗരി. പൂരപ്രേമികളിൽ ആവേശം നിറച്ച് ഇലഞ്ഞിത്തറമേളം അവസാനിച്ചെങ്കിലും നാടും നഗരവും ഇപ്പോഴും ആവേശത്തിലാണ്. കത്തുന്ന സൂര്യനെ പോലും അവ​ഗണിച്ചാണ് ആയിരങ്ങൾ പൂരന​ഗരിയിൽ തടിച്ചുകൂടിയത്. അൽപ്പസമയത്തിനകം തെക്കോട്ടിറക്കത്തിന് ശേഷം കുടമാറ്റം ആരംഭിക്കും. 11 മണിക്ക് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തിൽ തുടങ്ങിയത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാരംഭിച്ച ഇലഞ്ഞിത്തറമേളം അൽപ്പസമയത്തിന് മുൻപാണ് അവസാനിച്ചത്. വെടിക്കെട്ട് പൂർണമായും ഒഴിവാക്കി, പ്രതീകാത്മകമായ കതിന […]
Read more

ഇക്കുറി തൃശ്ശൂർ പൂരം ആഘോഷിക്കാനില്ല: ബി. ​ഗോപാലകൃഷ്ണൻ

തൃശ്ശൂർ: ഇക്കുറി തൃശ്ശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണൻ. പൂരത്തിന് മുന്നിൽ തെക്കെ നടവാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് നായ തിന്ന പകുതി മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ ആഘോഷിക്കാൻ തനിക്കാവില്ലെന്നും ​ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ബി. ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപത്തില്‍ നമ്മുടെ തൃശ്ശൂർ പൂരം.. ഇക്കുറി ഞാൻ ഉണ്ടാകില്ല. എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആചാരങ്ങൾ നടക്കട്ടെ ആഘോഷിക്കാനാവില്ല. പൂരത്തിന് മുൻപിൽ തെക്കെ നട വാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ […]
Read more

കത്തുന്ന വെയിലത്തും സാംസ്‌കാരിക തലസ്ഥാനം പൂരാഘോഷത്തിന്റെ ആവേശത്തിൽ

തൃശ്ശൂർ: സാംസ്‌കാരിക തലസ്ഥാനം പൂരാഘോഷത്തിന്റെ ആവേശത്തിൽ മുഴുകി. കണിമംഗലം ശാസ്താവ് പുലർച്ചെ വടക്കുന്നാഥനെ വണങ്ങാനെത്തിയതോടെ ഈ വർഷത്തെ പൂരം ഔദ്യോഗികമായി ആരംഭിച്ചു. കനത്ത ചൂടിനെയും അവഗണിച്ച് പതിനായിരങ്ങൾ തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുകയാണ്. തിരുവമ്പാടി ഭഗവതിയുടെ വടക്കുന്നാഥനിലേക്കുള്ള പ്രസിദ്ധമായ ‘മഠത്തിൽ വരവ് പഞ്ചവാദ്യം’ രാവിലെ പതിനൊന്നരയോടെ തുടങ്ങി. മൂന്ന് ആനകളും പ്രമുഖ വാദ്യകലാകാരന്മാരും അണിനിരക്കുന്ന ഈ പഞ്ചവാദ്യം കാണാൻ വലിയ ജനക്കൂട്ടം കൂടി. തിമില, മദ്ദളം, ഇടയ്ക്ക എന്നിവയുടെ താളമേളങ്ങളാൽ സമ്പന്നമായ ഈ വാദ്യവിരുന്ന് ഏകദേശം മൂന്ന് മണിക്കൂർ […]
Read more

Recent News

Advertisement
WhiteswanTV Footer