ഭക്തർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം; പ്രത്യേക ക്യൂ 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാക്കാൻ ആലോചന
തൃശൂർ: ഭക്തർക്കുള്ള സൗകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തുന്നതിനായി ഗുരുവായൂർ ദേവസ്വം അന്താരാഷ്ട്ര നിലവാരത്തിലുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത ദിവസം ടെൻഡർ വിളിക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ഒക്ടോബർ 24-ന് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചത്. തുടർന്ന് നാല് ഏജൻസികൾ പദ്ധതി രേഖകൾ സമർപ്പിച്ചെങ്കിലും, അവയിൽ മൂന്ന് ഏജൻസികളുടെ അവതരണം ദേവസ്വം ഭരണസമിതിക്ക് തൃപ്തികരമായില്ല. ഇതിനെ തുടർന്ന് രാജ്യത്തെ പ്രധാന ക്ഷേത്രനഗരങ്ങളുടെ രൂപകൽപ്പനയിൽ പരിചയമുള്ള ഏജൻസികളെയും ഉൾപ്പെടുത്തി, […]
Read more