Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ആചാരപ്പെരുമയിൽ ഘടകപൂരങ്ങൾ; ആവേശക്കടലായി തൃശ്ശൂർ

തൃശ്ശൂർ: ആചാരങ്ങളും ജനങ്ങളുടെ ആവേശവും ഒന്നിച്ചുചേരുന്ന തൃശ്ശൂർ പൂരം ഘടകപൂരങ്ങളുടെ വരവോടെ തുടങ്ങി. സുരക്ഷാ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും നഗരമൊട്ടാകെ ആഘോഷത്തിന്റെ ഉണർവ്വാണ് അനുഭവപ്പെടുന്നത്. കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതോടെയാണ് ഘടകപൂരങ്ങൾക്ക് തുടക്കമായത്. ഐതിഹ്യപ്രകാരം വെയിലും മഞ്ഞും തൊടാതെ ശാസ്താവ് എത്തണമെന്നതിനാൽ അതിരാവിലെ തന്നെ എഴുന്നള്ളിപ്പ് ആരംഭിച്ചു. ഒരാനയിൽ ആരംഭിച്ച യാത്ര, പിന്നീട് അഞ്ചാനയും ഏഴാനയും ചേർന്ന് സ്വരാജ് റൗണ്ടിലൂടെ വടക്കുന്നാഥ സന്നിധിയിലേക്ക് എത്തി. വടക്കുന്നാഥനെ വണങ്ങാതെ തെക്കേ ഗോപുരം വഴി പ്രവേശിക്കുന്ന ഏക പൂരം എന്ന […]
Read more

ജീരകസോഡ കുപ്പിയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ചു

തൃശ്ശൂർ: വെള്ളാങ്ങല്ലൂരിൽ കുടിക്കാൻ വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. സോളാർ നിർമ്മാണ തൊഴിലാളികൾ കുടിക്കാൻ വാങ്ങിയ ജീരക സോഡയ്ക്കകത്താണ് പാമ്പിനെ കണ്ടെത്തിയത്. ചൂടായതുകൊണ്ടാണ് ചായ വേണ്ടെന്നുവെച്ച് തണുത്ത് ജീരകസോഡ കുടിക്കാമെന്ന് വെച്ചതെന്ന് തൊഴിലാളികൾ പറയുന്നു. ഉടൻ തന്നെ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം കട താൽക്കാലികമായി അടച്ചു. കടയുടമയ്ക്ക് നോട്ടീസും നൽകിയിട്ടുണ്ട്. 
Read more

തൃശ്ശൂരിൽ 2.5 കോടിയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

തൃശൂർ: തൃശൂരിൽ വൻ ലഹരി വേട്ടയിൽ യുവാവ് എക്‌സൈസിന്റെ പിടിയിലായി. രണ്ടര കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി കുന്നംകുളം കൊട്ടോൽ സ്വദേശിയായ ഹബീബിനെ കസ്റ്റഡിയിൽ എടുത്തത് തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു. പ്രതിയിൽ നിന്ന് 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന ലഹരിയാണ് പിടികൂടിയത്. പാൽവണ്ടി ഉപയോഗിച്ചാണ് ഹാഷിഷ് ഓയിൽ കടത്തിയത്. തൃശൂർ പൂരം ലക്ഷ്യമിട്ട് […]
Read more

പാറമേക്കാവ് വെടിക്കെട്ട് ശാല പരിശോധനയിൽ നിരോധിത വസ്തുക്കളില്ല

തൃശൂർ: തൃശ്ശൂർ പൂരം മുന്നോടിയായി പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കൾ കണ്ടെത്തിയില്ല. സാമ്പിളുകളുടെ രാസപരിശോധനാഫലമാണ് ഇത് സ്ഥിരീകരിച്ചത്. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന് പിന്നാലെ നടത്തിയ പരിശോധനകൾക്ക് ശേഷം ദേവസ്വത്തിന് ആശ്വാസം നൽകുന്ന റിപ്പോർട്ടാണിത്. അതേസമയം, അനുവദിച്ചതിലധികം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മുതലമടയിലെ നിർമ്മാണശാലയിൽ നിന്ന് പിടിച്ചെടുത്ത അധിക വസ്തുക്കൾ സുരക്ഷിതമായി മാറ്റുകയും നിർവീര്യമാക്കുകയും ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2000 കിലോ വരെ മാത്രമേ […]
Read more

മാളയെ നടുക്കി ദാരുണമായ അന്ത്യം; സുഹൃത്തുക്കളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ ജില്ലയിലെ മാള വലിയപറമ്പിൽ യുവാവിനെയും യുവതിയെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്. പുത്തൻചിറ സ്വദേശി മഠത്തിൽ മാരാത്ത് വീട്ടിൽ ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി കുന്നത്ത്പറമ്പിൽ മിൽന (24) എന്നിവരെയാണ് ശ്രീജിത്ത് താമസിച്ചിരുന്ന വാടകവീട്ടിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരെയും കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. മിൽനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം മാള പോലീസ് സ്റ്റേഷനിൽ […]
Read more

യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: മാളയിൽ യുവാവിനെയും യുവതിയെയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടുതവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി അടുത്ത ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആത്മഹത്യാശ്രമം നടത്തിയിരുന്നു. അവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനിടെ, മിൽനയുടെ വിവാഹം നിശ്ചയിച്ചിരുന്നതായും കഴിഞ്ഞ ദിവസം മുതൽ അവളെ […]
Read more

മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; ചെറുമകന് ജീവപര്യന്തം തടവ്

തൃശൂർ: വല്ലച്ചിറ കടലശ്ശേരിയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചെറുമകന് കോടതി ശിക്ഷ വിധിച്ചു. ഊമ്മൻപിള്ളി വീട്ടിൽ കൗസല്യ (78)യെ കൊലപ്പെടുത്തിയ കേസിലാണ് ഗോകുൽ (കണ്ണൻ–36) കുറ്റക്കാരനായി കണ്ടെത്തപ്പെട്ടത്. സ്വർണ്ണാഭരണങ്ങൾ കവർന്നെടുക്കുന്നതിനായാണ് പ്രതി മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജീവപര്യന്തം തടവിനൊപ്പം 12 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. കമനീസ് ആണ് ശിക്ഷ […]
Read more

തൃശ്ശൂർ പൂരം വിളംബരച്ചടങ്ങുകൾ ആരംഭിച്ചു; പൂരവാതിൽ തുറക്കുന്നു

തൃശ്ശൂർ: ലോകപ്രശസ്തമായ തൃശ്ശൂർ പൂരത്തിന്റെ വിളംബരച്ചടങ്ങുകൾ ആരംഭിച്ചു. പൂരത്തിന്റെ തലേ ദിവസം നടക്കുന്ന പരമ്പരാഗത ചടങ്ങുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കുറ്റൂർ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി വന്ന് തെക്കേഗോപുരം വഴി പുറത്തിറങ്ങുന്നതാണ് പ്രധാന ചടങ്ങ്. ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. രാവിലെ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് ആരംഭിച്ച് മണികണ്ഠനാലിലൂടെ ശ്രീമൂലസ്ഥാനത്ത് എത്തി. അവിടെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം നടന്നു. തുടർന്ന് വടക്കുന്നാഥ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് തെക്കേഗോപുര വാതിൽ […]
Read more

ചാലക്കുടിപ്പാലം തുറന്നു; തൃശ്ശൂർ പൂരത്തിന് ശേഷം ‌വീണ്ടും അടയ്ക്കും

തൃശ്ശൂർ: അറ്റകുറ്റപ്പണികൾക്കും ബലപരിശോധനകൾക്കുമായി അടച്ചിരുന്ന ചാലക്കുടി പാലം വീണ്ടും തുറന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായിരുന്ന വലിയ തിരക്കിന് ഇതോടെ കുറവുണ്ടായി. പരിശോധനയിൽ പാലത്തിന് മറ്റു ബലക്ഷയങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. എന്നാൽ ബെയറിങ്ങുകൾ മാറ്റേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിന് തൃശ്ശൂർ പൂരം കഴിഞ്ഞ് വീണ്ടും പാലം അടയ്ക്കാൻ സാധ്യതയുണ്ട്. ഇതിനായി കലക്ടറുടെ അനുമതി തേടും. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിക്കും. ബെയറിങ്ങുകൾ മാറ്റാൻ ഏകദേശം രണ്ടാഴ്ച സമയം വേണ്ടിവരുമെന്നാണ് […]
Read more

കുളത്തില്‍ കുളിക്കാനിറങ്ങി; വലയില്‍ കുടുങ്ങി 19കാരൻ മരിച്ചു

തൃശ്ശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ 19കാരൻ ചെമ്മീൻ വലയില്‍ കുടുങ്ങി മരിച്ചു. വെങ്ങാനൂര്‍ സ്വദേശി എം എസ് അച്ചുവാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്മീന്‍ചാലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കൂടെയുള്ളവർക്കും നീന്തൽ വശമില്ലാത്തതിനാൽ ഉടൻ തന്നെ പ്രദേശ വാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer