Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

പൂര നഗരിയിൽ ഭക്ഷണ-വെള്ളം വിതരണം; രജിസ്‌ട്രേഷൻ നിർബന്ധം

തൃശ്ശൂർ: പൂര നഗരിയില്‍ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. സന്നദ്ധ സംഘടനകൾക്കും ഇത് ബാധകമാണെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു. പൊതുജനങ്ങളുടെ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതിനാണയാണ് ഇത്തരത്തിലുള്ള നടപടി. ദാഹജലം വിതരണം ചെയ്യുന്നവര്‍ ശുദ്ധജലവും, ഫലവര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യുന്നവര്‍ കേടുപാടുകള്‍ ഇല്ലാത്തതും, ഐസ്‌ക്രീം വിതരണം ചെയ്യുന്നവര്‍ നിശ്ചിത ഊഷ്മാവില്‍ സൂക്ഷിച്ചു മാത്രം വിതരണം ചെയ്യണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ചൂടു കൂടിയ കാലാവസ്ഥയില്‍ കുടിക്കുന്നതിനാവശ്യമായ ശുദ്ധജലം പൊതുജനങ്ങൾ കൈവശം കരുതണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.
Read more

ഡിവൈഡറുകൾ എടുത്തുമാറ്റിയ സംഭവം; ശക്തൻ ബസ് സ്റ്റാൻഡിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം

തൃശ്ശൂർ: തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം ശക്തമായി. മുൻപ് സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. മെയർ ബസ് ഉടമകളിൽ നിന്ന് പണം വാങ്ങിയെന്നാരോപിച്ചും അവർ രംഗത്തെത്തി. നീക്കം ചെയ്ത ഡിവൈഡറുകൾ എൽഡിഎഫ് കൗൺസിലർമാർ വീണ്ടും സ്ഥാപിച്ചു. ഇതിനിടെ ഓട്ടോ ഡ്രൈവർമാരുമായും പൊലീസുമായും പ്രതിഷേധക്കാരിൽ വാക്കുതർക്കം ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
Read more

മുണ്ടത്തിക്കോട് സ്ഫോടനം; മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷംവീതം ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഓരോ ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മകൾ ലക്ഷ്മിയുടെ സ്മരണയ്ക്കായി രൂപീകരിച്ച ട്രസ്റ്റിലൂടെ സഹായം നൽകുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. “നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ ഈ സഹായത്തിന് കഴിയില്ലെങ്കിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ചെറിയൊരു ആശ്വാസമാകട്ടെ എന്നതാണ് ആഗ്രഹം,” എന്നാണ് അദ്ദേഹം കുറിച്ചത്. ഇതിനിടെ, 14 പേർ മരിച്ച വെടിക്കെട്ടുപുര സ്ഫോടനവുമായി ബന്ധപ്പെട്ട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ […]
Read more

വെടിക്കെട്ട് ഇല്ലാതെ തൃശൂര്‍ പൂരം നടത്തും, കുടമാറ്റവും മറ്റ് ചടങ്ങുകളും ഉണ്ടാകും; ഉന്നതതല യോഗത്തില്‍ തീരുമാനം

തൃശൂര്‍: ഇത്തവണ തൃശ്ശൂര്‍ പൂരം നടക്കും, വെടിക്കെട്ട് ഒഴിവാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിമാരും കളക്ടറും ദേവസ്വം പ്രതിനിധികളും ഉള്‍പ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം. വെടിക്കെട്ട് മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. കുടമാറ്റവും ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും ഉള്‍പ്പെടെയുള്ള മറ്റ് ചടങ്ങുകളെല്ലാം നടക്കും. അമിതമായ ആഘോഷങ്ങള്‍ ഒഴിവാക്കും. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ന്നത്. എന്നാല്‍ മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകള്‍ നടന്നതിനാല്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനോട് ദേവസ്വങ്ങളും മുഖംതിരിച്ചിരുന്നു.
Read more

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; കാണാതായ ഗിരീഷിന്റെ അമ്മ അന്തരിച്ചു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി (74) അന്തരിച്ചു. തൃശ്ശൂർ കോട്ടപ്പുറം സ്വദേശിനിയായ ഗൗരിയമ്മ കുറച്ചുനാളുകളായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മകനെ കാണാതായത്. പടക്കനിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ ഗിരീഷിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ചികിത്സയ്ക്കിടെ ബോധം തെളിയുന്ന ഓരോ സമയത്തും മകനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നടക്കും. തിരുവമ്പാടി ദേവസ്വത്തോടും ഫെസ്റ്റിവൽ കമ്മിറ്റിയോടും ചേർന്ന് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഗിരീഷ്. സ്ഫോടനത്തിൽ മൃതദേഹം പോലും കണ്ടെത്താനാകാത്ത […]
Read more

ആഘോഷങ്ങള്‍ ഒഴിവാക്കിയേക്കും; തൃശൂര്‍ പൂരം നടത്തിപ്പില്‍ തീരുമാനം ഇന്ന്

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പില്‍ അന്തിമ തീരുമാനമെടുക്കാനുള്ള നിര്‍ണായക യോഗം ഇന്ന്. രാവിലെ 10.30ന് തൃശൂര്‍ കലക്ടറേറ്റില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും പങ്കെടുക്കും. വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്തണമെന്നാണ് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്ര പ്രതിനിധികള്‍ പറയുന്നത്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇരു ക്ഷേത്രങ്ങളുടെയും തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കും. മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമായതിനാല്‍ […]
Read more

മുണ്ടത്തിക്കോട് ദുരന്തം: ആദ്യ പള്ളിപ്പെരുന്നാൾ ഉപേക്ഷിച്ച് സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി

തൃശ്ശൂർ: മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് കുട്ടംകുളം സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളിയിലെ ആദ്യ പെരുന്നാൾ ഉപേക്ഷിച്ചു. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഈ പള്ളി. പഴയ പള്ളിയിൽ നിന്ന് മാറി പുതിയതായി പണിത പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങൾ മാത്രമാണ് ആയത്. അതിനിടെ തന്നെ ആദ്യ പെരുന്നാൾ നടത്തുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചത്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ആയിരുന്നു പെരുന്നാൾ നടത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ചൊവ്വാഴ്ച […]
Read more

പുറ്റിങ്ങൽ മുതൽ തൃശൂർ വരെ; കണ്ണീരായി മാറുന്ന വെടിക്കെട്ട് ദുരന്തങ്ങൾ

കേരളത്തിന്റെ ഉത്സവഭൂമികളെ നടുക്കിയ വൻദുരന്തങ്ങളുടെ ഓർമ്മകളിലേക്ക് തൃശൂരിലെ പുതിയ വാർത്തകൾ വീണ്ടും കനലുകൾ കോരിയിടുകയാണ്. ഒരു ദശകം പിന്നിട്ടിട്ടും പുറ്റിങ്ങൽ ദുരന്തം ഏൽപ്പിച്ച ആഴത്തിലുള്ള മുറിവുകൾ ഉണങ്ങുന്നതിന് മുൻപേ സമാനമായ വാർത്തകൾ കേൾക്കേണ്ടി വരുന്നത് വിരോധാഭാസമാണ്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിൽ 2016 ഏപ്രിൽ പത്തിന് നടന്ന ആ കറുത്ത ഞായറാഴ്ച കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായി ഇന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പുറ്റിങ്ങലിലെ നിലവിളികൾ നിലച്ചിട്ട് പത്ത് വർഷം തികയുമ്പോഴും, ആ ദുരന്തം […]
Read more

എന്തിനാണ് തീകൊണ്ട് കളിക്കുന്ന പൂരങ്ങളും ആനകളെ ദ്രോഹിക്കുന്ന കെട്ടുകാഴ്ച്ചകളും; പോസ്റ്റുമായി ശ്രിലേഖ

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൂരങ്ങളിലെ അപകടകരമായ പ്രവണതകളെ വിമര്‍ശിച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങള്‍ എന്നും ആനയെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ച്ചകളെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ശ്രീലേഖ ചോദിക്കുകയാണ്. മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ടെന്ന് വച്ചുകൂടെ എന്നും ശ്രീലേഖ പറയുന്നു. തൃശൂരിലെ വെട്ടിക്കെട്ട് സാധന നിര്‍മാണ ശാലയുടെ പ്രവര്‍ത്തനം നിയമാനുസൃതമായിരുന്നോ. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിച്ച് നടക്കുന്നതാണ് […]
Read more

വെടിക്കെട്ട് ദുരന്തം; ബാധിക്കപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ചികിത്സയ്ക്കായി 50,000 രൂപ വീതവുമാണ് നൽകുക. ഇതിനിടെ, അപകടത്തെ സവിശേഷ ദുരന്തമായി സംസ്ഥാന മന്ത്രിസഭ പ്രഖ്യാപിച്ചു. സ്ഫോടനത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും തീരുമാനമായി. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer