Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ല; പെസോ വിലയിരുത്തൽ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. അതിനെത്തുടർന്ന്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായിരിക്കുകയാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് നിർണായകമാകും. സുരക്ഷ ക്രമീകരണങ്ങളിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചോ എന്നതും പരിശോധിക്കും. വെടിമരുന്ന് സ്ഫോടന ദുരന്തത്തിൽ 13 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. 5 പേര് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മോർച്ചറിയിൽ എത്തിച്ച 9 പേരിൽ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Read more

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ നാലുപേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി. എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരാണ് കാണാതായവർ. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത ഒരു മൃതദേഹവും 29 ശരീരഭാഗങ്ങളും ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിൽ ലഭിച്ച 9 മൃതദേഹങ്ങളിൽ 8 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ശേഷിക്കുന്നവയുടെ തിരിച്ചറിയൽ […]
Read more

സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് മരിച്ച നിലയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി കല്ലൂര്‍ ജാഫറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 51 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് മരണപ്പെട്ടത്. സിനിമ സംഘം താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിലായാണ് മൃതദേഹം കണ്ടെത്തിയത്.
Read more

വെടിക്കെട്ടുപുര അപകടം; വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: എം വി ഗോവിന്ദന്‍

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെടിക്കെട്ട് അപകടം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന കള്ളപ്രചാരണങ്ങളും വിദ്വേഷ പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്തും എഴുതാനും പറയാനും അവകാശമുണ്ട് എന്നത് കൊണ്ട് ഇതുപോലുള്ള സന്ദര്‍ഭത്തില്‍ അതിനെ തെറ്റായ രീതിയിലേക്കും തെറ്റായ ദിശയിലേക്കും നയിക്കാന്‍ പാടുള്ളതല്ല. അത് എല്ലാവരും ശ്രദ്ധിക്കണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ചു നാളെ നടക്കുന്ന […]
Read more

വെടിക്കെട്ടുപ്പുര അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കല്യാണ്‍ ജ്വല്ലേഴ്സ്

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്. അഞ്ച് ലക്ഷം രൂപയാണ് ധനസഹായം നൽകുന്നത്. കല്യാണ്‍ ജ്വല്ലേഴ്‌സ് എം ഡി ടി എസ് കല്യാണരാമനാണ് ഇക്കാര്യം അറിയിച്ചത്. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏൽപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ സഹായം സർക്കാർ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായിരുന്നു. ആറുമാസത്തിലധികം ചികിത്സ വേണ്ടവർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ […]
Read more

കളിച്ചും ചിരിച്ചും വെടിക്കോപ്പ് നിര്‍മ്മാണം; നൊമ്പരമായി ദുരന്തത്തിന് തൊട്ട് മുമ്പത്തെ VIDEO

തൃശൂര്‍: വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പാട്ടൊക്കെ പാടിയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. പൂരാഹ്ളാദത്തില്‍ നിറഞ്ഞുനിന്ന തൃശൂരിനെ തീരാദുഖത്തിലാഴ്ത്തിയാണ് മുണ്ടത്തിക്കോട് ദുരന്തം ഉണ്ടായത്. തൊഴിലാളികള്‍ കളിച്ചും ചിരിച്ചും പാട്ടുപാടിയും വെടിമരുന്ന് നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദുരന്തത്തിന് മുമ്പുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ നൊമ്പരമായിരിക്കുന്നത്. തൃശൂര്‍ പൂരം അപകടങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യ ഇന്നലെ മുണ്ടത്തിക്കോട് സംഭവിച്ച ദുരന്തത്തിലാണ്.
Read more

തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ അവലോകന യോഗം നാളെ

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ നാളെ അവലോകന യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. നാളെ രാവിലെ 10.30ന് അവലോകന യോഗം ചേരുന്നതിനായി ഹൈക്കോടതി അനുമതി നൽകിയെന്നും മന്ത്രി അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുക്കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം എന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേർത്തു.
Read more

തൃശൂരിൽ രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു

തൃശൂർ: വാണിയംപാറയിൽ രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു. കൊമ്പഴ മാളിയ്ക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് കടിയേറ്റത്. ശംഖുവരയൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ വീട്ടിലെ ശുചിമുറിക്കുള്ളിൽവെച്ചാണ് സംഭവം ഉണ്ടായത്. ഉടൻ തന്നെ കുട്ടിയെ കുടുംബാംഗങ്ങൾ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Read more

മന്ത്രിമാരുടെ വാർത്താസമ്മേളനം തടസ്സപ്പെടുത്തി പ്രതിഷേധിച്ച് യുവതി

തൃശ്ശൂർ: കളക്ടറേറ്റിൽ നടന്ന മന്ത്രിമാരുടെ വാർത്താസമ്മേളനം ഒരു യുവതിയുടെ പ്രതിഷേധം മൂലം തടസ്സപ്പെട്ടു. മന്ത്രിമാരായ വി.എൻ.വാസവൻ, ആർ.ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കാനിരുന്ന സമ്മേളനമാണ് വൈകിയത്. പിആർ ചേമ്പറിൽ വാർത്താസമ്മേളനം തുടങ്ങുന്നതിന് മുൻപ് യുവതി മന്ത്രിമാർക്ക് മുന്നിൽ എത്തി പ്രതിഷേധം ആരംഭിച്ചു. തന്റെ വീടുമായി ബന്ധപ്പെട്ട പരാതികളിൽ അധികാരികൾ വർഷങ്ങളായി നടപടി എടുക്കുന്നില്ലെന്ന് അവർ ആരോപിച്ചു. മന്ത്രിമാർ നേരിട്ട് സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും യുവതി പിന്മാറാൻ തയ്യാറായില്ല. മാധ്യമങ്ങൾക്കും മുന്നിൽ അവർ പ്രതിഷേധം തുടരുകയും വാർത്താസമ്മേളനം […]
Read more

തൃശൂർ വെടിപ്പുര അപകടം: പാറമേക്കാവിന്റെ പടക്കനിർമാണ ശാലക്ക് സ്റ്റോപ്മെമ്മോ

തൃശൂര്‍: തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തെത്തുടർന്ന് പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്കനിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്. പാലക്കാടുള്ള മുതലമട വെള്ളാരംകടവിലെ വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്. മുണ്ടത്തിക്കോട് ഉണ്ടായ സ്ഫോടനത്തിൽ 13 പേർക്ക് ജീവൻ നഷ്ട്ടപെട്ടു. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്.
Read more

Recent News

Advertisement
WhiteswanTV Footer