Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

തൃശൂർ വെടിക്കെട്ട് സ്ഫോടനം; മന്ത്രി വീണാ ജോർജ് വിദഗ്ധ ചികിത്സയ്ക്ക് നിർദേശം നൽകി

​തൃശൂർ: ​തൃശൂർ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ എട്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. അപകടവിവരമറിഞ്ഞ ഉടൻതന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കർശന നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സാ ക്രമീകരണങ്ങൾ ഒരുക്കാനും കനിവ് 108 ആംബുലൻസുകൾ […]
Read more

വെടിക്കെട്ട് പുരയിലെ സ്‌ഫോടനം, 3 മൃതദേഹം കണ്ടെത്തി; പരിക്കേറ്റത് നാല്‍പതോളം പേര്‍ക്ക്

തൃശൂർ: തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. 3 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യുന്നത്. നാൽപതോളം തെഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടന്നത് വൻ സ്ഫോടനമാണ്. ഭൂമികുലുക്കമാണെന്ന് കരുതി പുറത്തേക്കോടിയവർ അനവധി. സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകൾ പൊട്ടി.
Read more

തൃശ്ശൂരിൽ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്ക്

തൃശ്ശൂർ: മുണ്ടത്തിക്കോട് പ്രദേശത്തെ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം. സംഭവത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റു. തൃശ്ശൂർ പൂരം ആഘോഷത്തിനായി തയ്യാറാക്കിയ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന പുരയിലാണ് അപകടം ഉണ്ടായത്. തിരുവമ്പാടി വിഭാഗം ഉപയോഗിക്കാൻ തയ്യാറാക്കിയ സാമ്പിൾ വെടിക്കെട്ട് പുരയാണിത്. സ്ഫോടനത്തെ തുടർന്ന് പുരയിൽ തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
Read more

തൃശൂരിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

തൃശൂർ: പുതുക്കാട് പോലീസിന്റെ നിർണായക നീക്കത്തിൽ 90 ഗ്രാം എംഡിഎംഎ പിടികൂടി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അന്തർസംസ്ഥാന ബസുകൾ വഴി ലഹരിക്കടത്ത് നടക്കുന്നതായുള്ള വിവരത്തെ അടിസ്ഥാനപ്പെടുത്തി പാലിയേക്കര ടോൾ പ്ലാസയിൽ […]
Read more

ഗുരുവായൂർ സ്ട്രോങ് റൂമിലെ സിസിടിവി ഒരു മണിക്കൂർ പ്രവർത്തനരഹിതം; ദുരൂഹത ആരോപിച്ച് യുഡിഎഫ്

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ സ്ട്രോങ് റൂമിൽ സിസിടിവി പ്രവർത്തനരഹിതമായതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെ ഒരു മണിക്കൂർ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് ആരോപണം. ഇതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. ഗുരുവായൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ സി.എച്ച്. റഷീദാണ് പരാതി നൽകിയിരിക്കുന്നത്. ഇവിഎം മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സിസിടിവി ക്യാമറകളാണ് പ്രവർത്തനരഹിതമായത്. ഒരു മണിക്കൂർ നേരം ദൃശ്യങ്ങൾ ലഭിക്കാത്തത് സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയർത്തുന്നതായി പരാതിയിൽ […]
Read more

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീടിന്റെ പരിസരത്ത് വനംവകുപ്പ് തീയിട്ടു

തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ട് വനംവകുപ്പ്. ആല്‍ജോയുടെ മൃതദേഹം ഇന്നലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടിരുന്നു. ഇതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിസരത്ത് തീയിട്ടത്. തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് കിടപ്പുമുറിയില്‍ വെച്ച് തലയിണയ്ക്കുള്ളിലായിരുന്ന പാമ്പിന്റെ കടിയേറ്റത്. ആല്‍ജോയുടെ സഹോദരൻ അനോഷ് നിലവിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും പാമ്പ് കടിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് ആദ്യം […]
Read more

അതിരപ്പിള്ളിയിൽ ഹോട്ടൽ തകർത്ത് അകത്തുകയറി കാട്ടാന

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം വീണ്ടും. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ കാട്ടാന തകർത്തു. കാളിയാടൻ ജോൺസന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഹോട്ടലിന്റെ മുൻവാതിൽ തകർത്ത ആന അകത്തുകയറി വ്യാപക നാശനഷ്ടങ്ങൾ വരുത്തി. രാത്രിയിൽ വലിയ ശബ്ദം കേട്ട് ജോൺസന്റെ ഭാര്യയും മകളും പുറത്തിറങ്ങി നോക്കിയപ്പോൾ ഹോട്ടലിനുള്ളിൽ കാട്ടാനയെ കണ്ടു. തുടർന്ന് ഇവർ ബഹളം വെച്ചതോടെ ആന സമീപത്തെ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിമറഞ്ഞു. സംഭവസമയത്ത് ജോൺസൺ പെരിങ്ങൽകുത്ത് ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ ജോലി […]
Read more

ചാലക്കുടിപ്പാലം അടച്ചു; കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ

തൃശ്ശൂർ: ചാലക്കുടി പുഴയ്ക്ക് കുറുകെ തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാലം അറ്റകുറ്റപ്പണിക്കും ബലപരിശോധനയ്ക്കുമായി അടച്ചതോടെ ഇരുവശത്തേക്കും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കിലോമീറ്ററുകൾ നീണ്ട വാഹനനിരയിൽ യാത്രക്കാർ വലയുകയാണ്. പൊലീസ് ഇടപെട്ട് വാഹനങ്ങളെ സമാന്തര റോഡുകളിലൂടെ തിരിച്ചുവിടുന്നുണ്ടെങ്കിലും കുരുക്കിന് വലിയ കുറവുണ്ടായിട്ടില്ല. എറണാകുളം ഭാഗത്തേക്കുള്ള പാലം വഴിയാണ് നിലവിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. പാലത്തിന് മുമ്പും ശേഷവും ദേശീയപാതയിലെ മധ്യഭാഗം തുറന്ന് അതിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ചാലക്കുടിപ്പാലത്തിലെ അറ്റകുറ്റപ്പണി ആറു ദിവസത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി മുതലാണ് […]
Read more

തൃശൂരിൽ പൂരം കൊടിയേറി; തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റം

തൃശൂര്‍: തൃശൂർ പൂരം ആവേശത്തിന് തുടക്കമായി കൊടിയേറ്റം നടന്നു. പ്രധാന പങ്കാളികളിൽ തിരുവമ്പാടിയിലാണ് ആദ്യം കൊടി ഉയർന്നത്. തുടർന്ന് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലുമായി കൊടിയേറ്റം പൂർത്തിയായതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു. ഇന്ന് രാവിലെ എട്ടരയോടെ ആരംഭിച്ച പഞ്ചാരിമേളം അവസാനിച്ചതിന് പിന്നാലെ തിരുവമ്പാടി ക്ഷേത്രത്തിൽ പൂജിച്ച കൊടിക്കൂറ ദേവസ്വം ഭാരവാഹികൾ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികൾ തയ്യാറാക്കിയ കൊടിമരം ആഘോഷപൂർവ്വം കൊടിച്ചോട്ടിലേക്ക് കൊണ്ടുപോയി. പ്രാർത്ഥനാമന്ത്രങ്ങൾ ഉരുവിട്ടതിന് ശേഷം കൊടിക്കാലിൽ കൊടിക്കൂറ കെട്ടി. […]
Read more

പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആൽജോ മരിച്ചത് പാമ്പ് കടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. മരണകാരണം ഭക്ഷ്യ വിഷബാധയയെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട്, ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോളാണ് കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടത്.ആല്‍ജോയുടെ മൃതദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer