Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; 14 ലക്ഷം ധനസഹായം

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. രാവിലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. അതിനായി മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് 10 ലക്ഷം അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്ന നാലു ലക്ഷം രൂപ എസ്ഡിആര്‍എഫില്‍ നിന്നും അനുവദിക്കും. വെടിക്കെട്ട് ദുരന്തത്തില്‍ ആദ്യം മജിസ്റ്റീരിയല്‍ അന്വേഷണമാണ് […]
Read more

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.
Read more

പാടത്തുനിന്ന് രണ്ട് ശരീരഭാഗങ്ങൾ കണ്ടെടുത്തു; കെഡാവർ നായ പരിശോധന തുടരുന്നു

തൃശ്ശൂർ: മുണ്ടത്തിക്കോട് ഉണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. പരിക്കേറ്റ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടുപേർ വെന്റിലേറ്ററിലും പത്തുപേർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. സംഭവത്തിൽ ലഭിച്ച മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടരുകയാണ്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. സ്ഥലത്ത് കെഡാവർ നായകളെ ഉപയോഗിച്ച് തിരച്ചിൽ തുടരുന്നു. ഏകദേശം 30 മുതൽ 40 പേർ വരെ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാമെന്നാണ് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കിയത്. സ്ഫോടനം നടന്ന […]
Read more

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; ഇന്ന് സ്പെഷ്യൽ ക്യാബിനറ്റ്

തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള അന്തിമ തീരുമാനം നാളെ ഉണ്ടാകും. ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും ചേർന്ന യോഗം നാളെ രാവിലെ 10.30ന് നടക്കും. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകിയതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. യോഗത്തിനു ശേഷമായിരിക്കും പൂരം നടത്തിപ്പിൽ തീരുമാനമെടുക്കുക. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാകും അന്തിമ തീരുമാനം എന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ, അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. സംഭവസ്ഥലത്ത് നടത്തിയ ഇന്നത്തെ […]
Read more

പൊട്ടിച്ചിതറിയത് അമിട്ടും കുഴിമിന്നലും; മരണസംഖ്യ 13 ആയി

തൃശൂര്‍: തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 5 പേരോളം 70% പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന 12 താല്‍ക്കാലിക വെടിക്കെട്ട് പുരകളിലുണ്ടായ സ്‌ഫോടനം ഒരു നാടിനെയാണ് പിടിച്ചുകുലുക്കിയത്. സ്‌ഫോടന ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീടിന്റെ ജനാലകളും വാതിലുകളും വാഹനങ്ങളും കുലുങ്ങി. പ്രദേശമാകെ കനത്ത പുകയും തീയും മാത്രമായിരുന്നു. സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നു. കുഴി മിന്നലുകളും അമിട്ടുകളും തുടരെത്തുടരെ പൊട്ടി. […]
Read more

അപകടത്തിൽപ്പെട്ടവരെല്ലാം മലയാളികൾ, കെമിക്കൽ ഉപയോഗിച്ചിട്ടില്ല: രക്ഷപ്പെട്ടയാൾ

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരും പരിക്കേറ്റവരും മലയാളികളാണെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രദേശവാസി ഒലക്കേങ്കില്‍ വില്‍സണ്‍. ജോലി ചെയ്യുന്ന സമയം മുഴുവന്‍ കനത്ത ചൂടായിരുന്നു. ചൂടുകൊണ്ടാകാം പൊട്ടിത്തെറിയുണ്ടായത്. പടക്ക നിര്‍മ്മാണത്തില്‍ നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്നും വിൽസൻ പറഞ്ഞു. പെട്ടന്ന് അഞ്ച് മീറ്റര്‍ അകലെ കനത്ത ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായി. തിരിഞ്ഞ് നോക്കുമ്പോഴേക്കും തിരിയെല്ലാം കത്തി. ഉടന്‍ കയ്യിലുണ്ടായിരുന്ന കരിമരുന്നുകളും തിരിയും താഴെയിട്ട് ഓടി രക്ഷപെടുകയായിരുന്നു വിൽസൺ. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളില്‍ ഉളളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. […]
Read more

പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കും; വെടിക്കെട്ടപകടത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഫോടനവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് […]
Read more

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. സ്ഫോടനത്തില്‍ മരണ സംഖ്യ പന്ത്രണ്ടായി. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ഓടെയാണ് ആദ്യ സ്‌ഫോടന ശബ്ദം കേട്ടത്. തുടര്‍ന്ന് തുടര്‍ച്ചയായി […]
Read more

വെടിക്കെട്ട് ദുരന്തം; തൃശൂര്‍ പൂരം, പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടുകള്‍ നിരോധിച്ചേക്കും

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിനായുള്ള ഒരുക്കത്തിനിടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായ സാഹചര്യത്തില്‍ ഉത്സവ വെടിക്കെട്ടുകള്‍ നിരോധിച്ചേക്കും. തൃശൂര്‍ പൂരം, പാവറട്ടി തിരുന്നാള്‍ എന്നിവയുടെ വെടിക്കെട്ടുകള്‍ നിരോധിക്കാന്‍ സാധ്യത. വീര്യം കുറഞ്ഞ മരുന്നുകള്‍ ഉപയോഗിച്ചുള്ള മിതമായ വെടിക്കെട്ടിനു മാത്രമായിരിക്കും അനുമതി. ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണ ശാലയിലെ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതു സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കലക്ടര്‍ […]
Read more

പൊട്ടിത്തെറിച്ചത് വന്‍ കരിമരുന്ന് ശേഖരം, ചിന്നിച്ചിതറി ശരീരാവശിഷ്ടങ്ങള്‍; നടന്നത് വന്‍ ദുരന്തം

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ നടന്നിരിക്കുന്നത് ഉഗ്ര സ്‌ഫോടനം. ഇതുവരെ മരിച്ചവരുടെ എണ്ണം 5 ആയി. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വന്‍ കരിമരുന്ന് ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കിടക്കുന്നത്. ഇത് ചാക്കിലാക്കിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer