Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ആളൂരിൽ കുറുനരി ഭീഷണി; നാലു ആടുകൾ കൊല്ലപ്പെട്ടു

തൃശ്ശൂർ: ആളൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് ആനത്തടം വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം വന്യജീവി ആക്രമണത്തിൽ നാല് ആടുകളെ ചത്തനിലയിൽ കണ്ടെത്തി. ചാതേലി മാത്യുവും കുടുംബവും വളർത്തിയ ആടുകളാണ് തിങ്കളാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. ഒരു ആട്ടിൻകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരപ്പലകകൾ ഉപയോഗിച്ച് നിർമിച്ച കൂടിനുള്ളിലാണ് ആടുകളെ സൂക്ഷിച്ചിരുന്നത്. പുലർച്ചെ നാലരയോടെ പശുക്കളെ കറക്കാൻ എഴുന്നേറ്റ മാത്യു പരിക്കേറ്റ ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടാണ് സംഭവം ശ്രദ്ധിച്ചത്. വെളിച്ചമിട്ട് നോക്കിയപ്പോൾ കുറുനരി ഓടിപ്പോകുന്നത് കണ്ടതായി അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ രണ്ട് മാസത്തിനിടെ […]
Read more

പാമ്പുകടിയേറ്റ് എട്ട് വയസ്സുകാരൻ മരിച്ച സംഭവം; ആൽജോയുടെ മരണത്തിൽ വിങ്ങി നാട്ടുകാർ

തൃശൂർ: വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ട് വയസ്സുകാരൻ ആൽജോ മരിച്ച സംഭവത്തിൽ കോടാലി കടമ്പോട് പ്രദേശം ദുഃഖത്തിലാണ്. അച്ഛൻ സിൽജോയും അമ്മ ജോൺസിയും കൂടെ നിലത്തുറങ്ങിക്കിടന്ന കുട്ടികളെയാണ് പാമ്പുകടിച്ചത്. കോടശ്ശേരി മലയോട് ചേർന്നുള്ള മലയോര ഗ്രാമത്തിലാണ് കുടുംബം താമസിച്ചിരുന്നത്. വീടിന് സമീപം ഏകദേശം 200–250 മീറ്റർ ദൂരത്തിൽ മല പ്രദേശമുണ്ട്. പാമ്പുകളുടെ സാന്നിധ്യം പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷം മുൻപ് നിർമിച്ച, അടച്ചുറപ്പുള്ള വീടായിരുന്നുവെന്നും കുടുംബം വൃത്തിയായി സൂക്ഷിച്ചിരുന്നുവെന്നും അവർ പറയുന്നു. ശനിയാഴ്ച രാത്രി ഒരു […]
Read more

മുപ്പത്തിമൂന്ന് കിലോമീറ്റർ കടക്കാൻ പണത്തിനൊപ്പം ആയുസ്സും പണയപ്പെടുത്തണം

തൃശൂർ: ദേശീയപാത 544-ൽ പാലിയേക്കരയ്ക്കും പന്നിയങ്കരയ്ക്കും ഇടയിലുള്ള 33 കിലോമീറ്റർ ദൂരം യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. 215 രൂപയോളം ടോൾ നൽകി യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതമായ യാത്രയ്ക്ക് പകരം മരണക്കെണികളാണ് പാതയിലുടനീളം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം മൂന്ന് ജീവനുകളാണ് ഈ പാതയിൽ പൊലിഞ്ഞത്. തെരുവുവിളക്കുകളില്ലാത്ത ഇരുളടഞ്ഞ റോഡുകൾ, അപകട മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, പണി നടക്കുന്നയിടങ്ങളിലെ അശാസ്ത്രീയമായ ഗതാഗത ക്രമീകരണങ്ങൾ എന്നിവ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ​തൃശൂരിൽ നിന്ന് പാലക്കാട് ദിശയിലേക്ക് പോകുന്നവർ ആദ്യം നേരിടുന്നത് […]
Read more

തൃശ്ശൂരിൽ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം; സഹോദരൻ്റെ നില അതീവ ​ഗുരതരം

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ആൽജോയാണ് മരിച്ചത്. സഹോദരൻ അനോജിനും പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി രണ്ട് മണിയോടെ കുട്ടികൾക്ക് അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മുൻദിവസം അവക്കാഡോ ജ്യൂസ് കുടിച്ചതിനാൽ ആദ്യം ഭക്ഷ്യവിഷബാധയാണെന്ന് കുടുംബം കരുതി. തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമായത്. രണ്ടു കുട്ടികളുടെയും ശരീരത്തിൽ പാമ്പുകടിയേറ്റ പാടുകൾ കണ്ടെത്തി. ചികിത്സയ്ക്കിടെ ആൽജോ മരിച്ചു. അനോജിന്റെ നില ഗുരുതരമാണ്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ പരിശോധനയിൽ […]
Read more

വിയ്യൂർ ജയിലിലെ 7 മിനിറ്റ് സിസിടിവി ദൃശ്യം മുക്കി; ജയിൽ അധികൃതർക്കെതിരേ പരാതി

തൃശ്ശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ മാവോയിസ്റ്റ് വിചാരണത്തടവുകാരനായ സി.ജി. രാജൻ നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ നിർദേശം നൽകി. 2023 ജൂൺ 5ന് രാവിലെ 9.10 മുതൽ 9.17 വരെ സെല്ലിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി. ആ സമയത്ത് എത്തിയ ജോയിന്റ് സൂപ്രണ്ട് താൻ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ചവിട്ടിത്തെറിപ്പിച്ചുവെന്നാണ് രാജന്റെ ആരോപണം. എന്നാൽ ജയിൽ അധികൃതർ ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങളിൽ ഈ സമയത്തെ ഭാഗം കാണാനില്ല. ഇത് സംശയം ഉയർത്തുന്നതാണെന്ന് കോടതി […]
Read more

മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

തൃശ്ശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിർത്തിക്ക് സമീപം പുലിയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. ഇൻസൈ അമ്മാൾ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മലക്കപ്പാറയിലെ ഷോളയാർ ഡാമിന് സമീപമുള്ള വീട്ടിനടുത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുലി ആക്രമിച്ച് ഭക്ഷിച്ച നിലയിലായിരുന്നു. സംഭവം ഷോളയാർ ഡാമിന് സമീപമുള്ള തമിഴ്നാട് അതിർത്തി പ്രദേശത്താണ് ഉണ്ടായത്. വന്യജീവി ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ഭീതി വ്യാപിച്ചിരിക്കുകയാണ്.
Read more

തൃശ്ശൂര്‍ പൂരം കൊടിയേറ്റ് തിങ്കളാഴ്ച്ച, പൂരം 26ന്; സാമ്പിള്‍ വെടിക്കെട്ട് 24ന്

തൃശൂര്‍: തൃശൂര്‍ പൂരത്തിനു തിങ്കളാഴ്ച്ച കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും 20ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം. കൊടിയേറ്റിന് ശേഷം ഉച്ചയ്ക്കു 3ന് ക്ഷേത്രത്തില്‍ നിന്നു പൂരം പുറപ്പാട്. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പാറമേക്കാവ് ക്ഷേത്രത്തില്‍ 20ന് 11.30നാണ് പൂരം കൊടിയേറ്റ്. രാവിലെ 11ന് നടക്കുന്ന വലിയപാണിക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തും. […]
Read more

തൃശൂരിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

തൃശൂർ: മാടക്കത്തറയിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. നാല് സെൻറ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ എന്ന യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ജിന്റോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ നിഖിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
Read more

ലോറിക്ക് പിന്നില്‍ ടോറസിടിച്ചു; ചിതറിത്തെറിച്ച് നശിച്ചത് ലക്ഷക്കണക്കിന് മുട്ടകള്‍- VIDEO

തൃശൂര്‍: ചാലക്കുടി ദേശിയ പാതയില്‍ മുട്ടകയറ്റി വന്ന ലോറിക്ക് പിന്നില്‍ ടോറസ് ലോറിയിടിച്ച് ലക്ഷക്കണക്കിന് മുട്ട നശിച്ചു. ചാലക്കുടി സി എസ് ഐ പള്ളിക്ക് സമീപം ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കോഴിമുട്ട കയറ്റി ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന ലോറിക്ക് പുറകിലാണ് ടോറസ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ അടക്കി വച്ചിരുന്ന മുട്ടകളില്‍ ഭൂരിഭാഗവും നശിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണാം.
Read more

തൃശ്ശൂരിൽ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിപോസ്റ്റിലിടിച്ചു; രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ: സംസ്ഥാന പാതയിൽ വാടാനാപ്പള്ളി കാരമുക്ക് മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിലെ പൂക്കാട്ട് അശ്വിൻ (23), കണ്ടശ്ശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. മാങ്ങാട്ടുകര സബ് റോഡിന് സമീപം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചു. സൈക്കിൾ യാത്രക്കാരന് നിസ്സാര പരിക്കേറ്റു. […]
Read more

Recent News

Advertisement
WhiteswanTV Footer