ഡോക്ടറുടെ വീട്ടിൽ കയറി മോഷ്ടിച്ചു; കവര്‍ന്നത് 10 പവൻ
തൃശ്ശൂർ: ഗുരുവായൂർ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. പത്ത് പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. പോക്കാക്കില്ലത്ത് വീട്ടിൽ ഡോ. അബൂബക്കറിന്റെ വസതിയിലാണ് കവർച്ച നടന്നത്. വീടിന്റെ മുകൾ നിലയിൽ കയറിയാണ് മോഷ്ടാവ് ആഭരണങ്ങൾ അപഹരിച്ചത്. വീട്ടിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എട്ടാം തീയതി പുലർച്ചെയായിരുന്നു സംഭവം. ഇന്ന് പുലർച്ചെ നാല് മണിയോടെ വിനോദയാത്രയ്ക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ ഡോ. അബൂബക്കറിന്റെ ഭാര്യ ഡോ. ബുഷറ അലമാരയിൽ നിന്ന് സ്വർണം എടുക്കാൻ ശ്രമിക്കുമ്പോഴാണ് മോഷണ വിവരം […]
Read more


