Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്ത്രി കെ. രാജനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചതിൽ വിവാദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാണഞ്ചേരി പഞ്ചായത്തിൽ മന്ത്രി കെ. രാജനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം സ്വീകരിച്ചതിനെ ചൊല്ലി രാഷ്ട്രീയ വിവാദം ഉയർന്നു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചേർന്ന് നിയുക്ത എം.എൽ.എ.യെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചതാണ് വിവാദത്തിന് കാരണമായത്.

1500 വോട്ടുകളുടെ ലീഡ് പ്രതീക്ഷിച്ചിരുന്ന പാണഞ്ചേരി പഞ്ചായത്തിൽ കെ. രാജൻ 1146 വോട്ടുകളുടെ മുൻതൂക്കം നേടിയതാണ് പാർട്ടി പ്രവർത്തകരിൽ അതൃപ്തിക്ക് ഇടയാക്കിയത്. പ്രാദേശിക നേതാക്കളുമായി ഉണ്ടായിരുന്ന ബന്ധമാണ് ഫലത്തെ ബാധിച്ചതെന്നാരോപിച്ച് ചില പ്രവർത്തകർ രംഗത്തെത്തി. ഇതേപോലെ പുത്തൂർ പഞ്ചായത്തിലും യു.ഡി.എഫ്. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല; ഇവിടെ രാജൻ ഏകദേശം 2000 വോട്ടുകളുടെ ഭൂരിപക്ഷം നേടി.

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിച്ചിരുന്ന ഈ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഒല്ലൂർ മണ്ഡലത്തിൽ നിന്നാണ് കെ. രാജൻ തുടർച്ചയായി മൂന്നാം തവണയും വിജയിച്ചത്. കെ.പി.സി.സി. സെക്രട്ടറി ഷാജി കോടങ്കണ്ടത്തിനെ 8884 വോട്ടിന് പരാജയപ്പെടുത്തി; മുൻ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന 21,506 വോട്ടിന്റെ ഭൂരിപക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

പ്രചാരണകാലത്ത് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം ഒല്ലൂരിൽ കുറവായിരുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. ജില്ലാ നേതൃത്വം മണ്ഡലത്തിന് വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും ചില പ്രവർത്തകർ ആരോപിക്കുന്നു. ഒല്ലൂർ മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിലും കെ. രാജനാണ് ലീഡ് നേടിയത്. വോട്ടെണ്ണലിന്റെ ഏതൊരു ഘട്ടത്തിലും യു.ഡി.എഫ്. മുന്നേറ്റം നേടാൻ കഴിഞ്ഞില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തെരഞ്ഞെടുപ്പിൽ വിജയിച്ച എം.എൽ.എ.യെ പഞ്ചായത്തിൽ സ്വാഭാവികമായി ആദരിച്ചതാണെന്നാണ് ഭരണസമിതി വിശദീകരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer