Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാത്യു അച്ചാടൻ അന്തരിച്ചു; എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യവ്യക്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ പരിയാരം സ്വദേശി മാത്യു അച്ചാടൻ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. 2015 ജൂലൈ 24-നാണ് മാത്യുവിന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ഹൃദയപേശികൾ ദുർബലമായ “ഡൈലേറ്റഡ് കാർഡിയോമയോപ്പതി” എന്ന രോഗത്തെ തുടർന്ന് അദ്ദേഹം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ആരോഗ്യനില മോശമായതോടെ ഹൃദയം മാറ്റിവെക്കൽ മാത്രമാണ് ഏക മാർഗം എന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ കേരളം നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെറിങ് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇതിനിടെ തിരുവനന്തപുരം സ്വദേശിയായ നീലകണ്ഠ ശർമയുടെ മരണാനന്തര ഹൃദയം മാത്യുവിന് അനുയോജ്യമാണെന്ന് കണ്ടെത്തി. തുടർന്ന് അവയവദാനത്തിന് കുടുംബം സമ്മതിക്കുകയും ചെയ്തു.

എന്നാൽ ഹൃദയം എറണാകുളത്ത് എത്തിക്കുന്നതിന് വലിയ വെല്ലുവിളിയുണ്ടായി. ഇതോടെ എയർ ആംബുലൻസ് വഴി ഹൃദയം എത്തിക്കാൻ തീരുമാനം എടുത്തു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയാ സംഘം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തി ഹൃദയം ഏറ്റുവാങ്ങി. പിന്നീട് പോലീസ് ഒരുക്കിയ “ഗ്രീൻ കോറിഡോർ” വഴി ഹൃദയം വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയും അർദ്ധരാത്രിയോടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ആണ് എയർ ആംബുലൻസിന് സർക്കാർ സഹായം അനുവദിച്ചത്.

ശസ്ത്രക്രിയ വിജയകരമായതോടെ മാത്യു വർഷങ്ങളോളം കുടുംബത്തോടൊപ്പം സാധാരണ ജീവിതം നയിച്ചു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം അദ്ദേഹം സന്തോഷകരമായ ജീവിതത്തിലായിരുന്നു. എന്നാൽ ഇന്ന് രാവിലെ ഉണ്ടായ ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. എയർ ആംബുലൻസ് സംവിധാനത്തിലൂടെ കേരളത്തിൽ നടന്ന ചരിത്രപരമായ അവയവമാറ്റ ശസ്ത്രക്രിയയുടെ പ്രധാന പ്രതീകമായിരുന്നു മാത്യു അച്ചാടൻ.

Recent News

Advertisement
WhiteswanTV Footer