Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

163 കുട്ടികളെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 8 പേർ പിടിയിൽ

പട്‌ന: ബിഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്താൻ ശ്രമിച്ച 163 പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്‌നി റെയിൽവേ സ്റ്റേഷനിലാണ് റെയിൽവേ പൊലീസ് കുട്ടികളെ കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ രഹസ്യ വിവരത്തെ തുടർന്ന് ആർപിഎഫും ജിആർപിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആറു മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ജോലിക്കായി ബിഹാറിലെ അരാരിയ മേഖലയിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് കണ്ടെത്തി. യാത്രാ രേഖകളൊന്നുമില്ലാതെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. സംഭവവുമായി […]
Read more

90ല്‍ അധികം സീറ്റുകള്‍ നേടും, BJPയും UDFഉം പണമൊഴുക്കി; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൊണ്ണൂറില്‍ കുടുതല്‍ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തിലെത്തും. 2016, 2021 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. വോട്ടിങ് ശതമാനത്തിന്റെ പേരില്‍ യുഡിഎഫ് ഭരണം നേടുമെന്ന പ്രചാരണം അഴിച്ചുവിടുകയാണ്. ഇതില്‍ അടിസ്ഥാനമില്ല. എസ്ഐആര്‍ വോട്ടിങ് ശതമാനത്തില്‍ നിര്‍ണായകമായിട്ടുണ്ട്. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ടര്‍മാരുടെ എണ്ണം കുറവായിരുന്നു. എസ്ഐആറിന് ശേഷം വോട്ടര്‍മാരുടെ […]
Read more

അമ്മയുടെയും മകളുടെയും മൃതദേഹം കത്തിച്ച നിലയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിൽ അമ്മയെയും മകളെയും കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. വീട്ടിനുള്ളിലെ പെട്ടിയിൽ പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹങ്ങൾ പെട്ടിയിലാക്കി തീകൊളുത്തിയതായാണ് പോലീസ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ കുടുംബത്തിലെ യുവതിയുടെ ഭർത്താവിനെ കാണാതായിട്ടുണ്ട്. ഇയാളെ […]
Read more

സൗദിയിൽ മയക്കുമരുന്ന് കടത്ത് കേസിൽ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച റിയാദ് മേഖലയിലാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷിക്കപ്പെട്ടവരിൽ അഞ്ച് സൗദി പൗരന്മാരും രണ്ട് ജോർദാൻ പൗരന്മാരുമാണ്. നിരോധിത ലഹരിമരുന്നായ ആംഫെറ്റാമൈൻ ഗുളികകൾ രാജ്യത്തേക്ക് കടത്തുകയും കൈവശം വെക്കുകയും ചെയ്ത കുറ്റത്തിനാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രത്യേക കോടതി ശിക്ഷ വിധിക്കുകയും, ഉയർന്ന കോടതികൾ അത് ശരിവെക്കുകയും […]
Read more

ഒരു ബില്യൺ ഡോളറും സുന്ദരിയേയും തരണം; ഭീഷണിയുമായി യുഗാണ്ടയുടെ സൈനികമേധാവി

കംപാല: തുർക്കിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുഗാണ്ട സൈനിക മേധാവി മുഹൂസി കെയ്‌നെരുഗാബ വീണ്ടും വിവാദത്തിൽ. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് വിവാഹം കഴിക്കാൻ തുർക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയേയും നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഈ പരാമർശം നടത്തിയിരിക്കുന്നത്. യുഗാണ്ട പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി. സൊമാലിയയിൽ തുർക്കി സാമ്പത്തികമായി നേട്ടം കൈവരിക്കുമ്പോൾ, ഭീകരസംഘടനയായ അൽ ഷബാബിനെതിരായ പോരാട്ടത്തിൽ യുഗാണ്ട വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അതിന്റെ പ്രതിഫലമായാണ് ഈ ആവശ്യമെന്നുമാണ് മുഹൂസിയുടെ വിശദീകരണം. […]
Read more

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന സമയത്തുതന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും […]
Read more

ട്രക്ക് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ഹൈദരാബാദ്: റെഡി ടു മിക്‌സ് കോൺക്രീറ്റ് ലോഡുമായി സഞ്ചരിച്ച ട്രക്ക് കാറിന് മുകളിൽ മറിഞ്ഞുണ്ടായ അപകടത്തിൽ പ്രമുഖ അഭിഭാഷകൻ മരിച്ചു. ആന്ധ്ര ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി. ശ്രീനിവാസ റാവുയാണ് മരിച്ചത്. ഹൈദരാബാദ്– വിജയവാഡ ഹൈവേയിൽ കീസര ടോൾ പ്ലാസയ്‌ക്ക് സമീപം വൈകുന്നേരം 4.20ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് റാവു സഞ്ചരിച്ച ബിഎംഡബ്ല്യു കാറിന് മുകളിൽ മറിഞ്ഞതോടെ കാർ പൂർണമായും തകർന്നു. അമരാവതിയിൽ നടന്ന ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. […]
Read more

മകളെ മർദ്ദിച്ച മരുമകനെ പിതാവ് വെട്ടി വീഴ്ത്തി

തിരുവനന്തപുരം: മദ്യലഹരിയിൽ മകളെ മർദ്ദിച്ച മരുമകനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭാര്യാപിതാവ് അറസ്റ്റിൽ.ചരിവുവിള സ്വദേശി ദാസ് ആണ് മരുമകൻ പത്തുകാണി കടയാറ വീട്ടിൽ മോജോയെ വെട്ടിയത്. മദ്യലഹരിയിൽ മകളെ നിരന്തരം മർദ്ദിക്കുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും മാറ്റമില്ലാതിരുന്നതോടെയാണ് ദാസ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മോജോയെ ഭാര്യയും നാട്ടുകാരും ചേർന്ന് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ദാസിനെ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വെച്ച് പോലീസ് പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത് […]
Read more

ഒരു കോടി രൂപ നഷ്ടപരിഹാരം വേണം, മാപ്പ് പറയണം; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസ്

കോഴിക്കോട്: ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമര്‍ശത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. വോട്ടിന് പണം നല്‍കിയ വാര്‍ത്തയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രന്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു. അഡ്വ. അമീന്‍ ഹസ്സന്‍ മുഖേന ജമാഅത്തെ […]
Read more

ഗസ്സയിലേക്ക് വീണ്ടും കപ്പൽപ്പട; ബാഴ്സലോണയിൽ നിന്ന് യാത്ര തുടങ്ങി

ബാഴ്സലോണ: ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിലേക്ക് സഹായങ്ങൾ എത്തിക്കാനായി ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’യുടെ രണ്ടാമത് നാവിക ദൗത്യം ബാഴ്സലോണയിൽ നിന്ന് പുറപ്പെട്ടു. അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളും സന്നദ്ധ സംഘടനകളും നേതൃത്വം നൽകിയ ഈ ദൗത്യം ഞായറാഴ്ച ആരംഭിച്ചു. 2025 സെപ്റ്റംബറിൽ നടന്ന ആദ്യ ദൗത്യത്തേക്കാൾ വിപുലമായ രീതിയിലാണ് ഇത്തവണത്തെ നീക്കം. 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം സന്നദ്ധ പ്രവർത്തകരും ഏകദേശം 70 ബോട്ടുകളും പങ്കാളികളാകുന്നു. ഗസ്സയിലെ ദുരിതാവസ്ഥയിലേക്ക് ലോകശ്രദ്ധ തിരിക്കാനും കടൽ-കര മാർഗങ്ങളിലൂടെ മാനുഷിക ഇടനാഴികൾ തുറക്കാൻ സമ്മർദ്ദം ചെലുത്താനുമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer