Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

നിതിൻരാജിന്റെ മരണം; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ ആർ.എൽ. നിതിൻരാജ് (ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥി) ആണ് വെള്ളിയാഴ്ച മരിച്ചത്. വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കോളേജിലെ അധ്യാപകരെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതായി അധികൃതർ അറിയിച്ചു. ജാതിയുമായി ബന്ധപ്പെട്ട അപമാനമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഇത്തരം […]
Read more

ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനൊരുങ്ങി ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ കപ്പൽ ഉപരോധം ഏർപ്പെടുത്താനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. അനധികൃതമായി ടോൾ നൽകുന്ന കപ്പലുകളെയാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നതെന്നും, പ്രത്യേകിച്ച് ചൈനീസ് യുവാൻ ഉപയോഗിക്കുന്ന കപ്പലുകളെയാണ് പ്രധാനമായും നിരീക്ഷിക്കുന്നതെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇന്ത്യ, യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപാര ബന്ധങ്ങൾ തകർന്നുകൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ തടസ്സങ്ങൾ കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 140 ഡോളറിന് മുകളിൽ എത്തി. എണ്ണക്കൊപ്പം വളം, അലുമിനിയം, പ്ലാസ്റ്റിക്, ഭക്ഷ്യവസ്തുക്കളുടെ […]
Read more

മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദിച്ചു; മകൻ ഒളിവിൽ

കൊച്ചി: വല്ലാർപാടം ജൂതനടപ്പിൽ മദ്യലഹരിയിലായ മകൻ അച്ഛനെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചു. വല്ലാർപാടം ജൂതനടപ്പ് സ്വദേശി 68 വയസ്സുള്ള പുരുഷനാണ് മർദനമേറ്റത്. സംഭവത്തിൽ 42 വയസ്സുള്ള മകൻ പ്രവീണിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദനത്തിനു ശേഷം ഇയാൾ ഒളിവിൽ പോയതായും പോലീസ് അറിയിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നത്. മർദനത്തിനിടെ പരിക്കേറ്റ പുരുഷൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എക്സ്റേ ഉൾപ്പെടെ പരിശോധനകൾക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് […]
Read more

പോളിങ് ശതമാന കണക്കുകൾ ഉടൻ പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാന കണക്കുകൾ കമ്മിഷൻ ഉടൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിങ് ശതമാന കണക്ക് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വിവരങ്ങൾ അടിയന്തരമായി തിരഞ്ഞടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിംഗ് നില സംബന്ധിച്ച കണക്കുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read more

ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല: പിസി ജോർജിനെതിരെ പാലാ ബിഷപ്പ്

പാലാ: പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യത പാലിക്കണമെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. ചാനലുകളിൽ കയ്യടിക്ക് വേണ്ടി അപമാനകരമായ ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും, ഭീഷണിയുടെ സ്വരം സഭയ്ക്ക് സമീപം വിലപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്ക് വേണം എന്നും ആരെയും പേടിപ്പിക്കാൻ ശ്രമിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. സഭയുടെ താത്പര്യത്തെ വെല്ലുവിളിക്കാൻ ആരും ശ്രമിക്കരുതെന്നും, മെത്രാന്മാർ നിശബ്ദരായിരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടു ചോദിച്ചുവെന്ന […]
Read more

ഖത്തറിൽ സമുദ്ര ഗതാഗതം പൂർണ്ണമായി പുനഃരാരംഭിച്ചു

ദോഹ: ഖത്തറിലെ സമുദ്രഗതാഗത മേഖലയിൽ മുൻകരുതൽ നടപടിയായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കപ്പലുകൾ, ബോട്ടുകൾ, മത്സ്യബന്ധന യാനങ്ങൾ ഉൾപ്പെടെ എല്ലാ സമുദ്ര ഗതാഗതവും സാധാരണ നിലയിലേക്ക് മടങ്ങി. ഞായറാഴ്ച മുതൽ എല്ലാ കപ്പലുകൾക്കും തടസ്സങ്ങളില്ലാതെ സർവീസ് നടത്താൻ അനുമതി നൽകിയതായി മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ നീക്കിയത്. പുതിയ നിർദ്ദേശപ്രകാരം വിനോദസഞ്ചാര ബോട്ടുകൾ ഉൾപ്പെടെയുള്ള കപ്പലുകൾക്ക് രാവിലെ 6 മുതൽ വൈകുന്നേരം […]
Read more

ആ വിവാഹം റിയൽ കേരള സ്റ്റോറി, കേസ് വരുമ്പോൾ പേടിച്ച് മാളത്തിലൊളിക്കില്ല’: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന് എം.വി. ഗോവിന്ദൻ. വിവാഹം നടത്തുന്നതിന് മുമ്പ് എല്ലാ രേഖകളും പരിശോധിച്ചതാണെന്നും നിയമപരമായ തടസങ്ങളൊന്നുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിവാഹിതർക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. പെൺകുട്ടിയുടെ ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകൾ പോലീസ് പരിശോധിച്ചതായും, എല്ലായിടത്തും ഒരേ ജനനത്തീയതിയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വിവാഹത്തിൽ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് ചോദിച്ച അദ്ദേഹം, ഇത് “റിയൽ കേരള സ്റ്റോറി” ആണെന്നും പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് […]
Read more

സഭയെ വിരട്ടാൻ നോക്കേണ്ട;പി.സി ജോർജിനും ഷോണിനും അബിൻ വർക്കിയുടെ മറുപടി

​പത്തനംതിട്ട: പി.സി. ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും ക്രൈസ്തവ സഭയ്ക്കും ദീപിക പത്രത്തിനുമെതിരെയുള്ള വിവാദ പ്രസ്താവനകൾക്കെതിരെ രൂക്ഷവിമർശനവുമായി ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി. “അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്” എന്ന രീതിയിലാണ് ഇരുവരുടെയും പ്രതികരണങ്ങളെന്ന് അബിൻ വർക്കി പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇരുവരെയും കടന്നാക്രമിച്ചത്. ​കേന്ദ്രസർക്കാരിന്റെ അധികാര ദണ്ഡും എഫ്.സി.ആർ.എ നിയമഭേദഗതിയും കാണിച്ച് ക്രൈസ്തവ സഭകളെയും ദീപികയെയും കീഴ്‌പ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് അബിൻ വർക്കി പറഞ്ഞു. സഭയെ ഭീഷണിപ്പെടുത്താൻ ഷോൺ ജോർജ് ഇനിയും […]
Read more

യു.എസ് സൈനിക വിമാനം തകർക്കാൻ ശ്രമം; ഒരാൾ പിടിയിൽ

ഡബ്ലിൻ: അയർലൻഡിലെ ഷാനൻ വിമാനത്താവളംയിൽ അതിക്രമിച്ച് കയറി യു.എസ് സൈനിക ചരക്കുവിമാനത്തിന് നാശനഷ്ടം വരുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ടാക്സിവേയിൽ പാർക്ക് ചെയ്തിരുന്ന യു.എസ് വ്യോമസേനയുടെ സി-130 ഹെർക്കുലീസ് വിമാനത്തിനാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിന്റെ സുരക്ഷ മതിൽ കടന്ന് അകത്തുകയറിയ പ്രതി വിമാനത്തിന് മുകളിൽ കയറിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തെ തുടർന്ന് എയർപോർട്ട് പൊലീസ്, അഗ്നിശമന സേന, അയർലൻഡ് പ്രതിരോധ സേന എന്നിവർ സ്ഥലത്തെത്തി ഇയാളെ പിടികൂടി. ആക്രമണത്തെ തുടർന്ന് വിമാനത്താവള പ്രവർത്തനം ഏകദേശം 30 […]
Read more

തീവ്ര ഉഷ്ണതരംഗ ഭീഷണിയിൽ ഡൽഹി; താപനില 41 ഡിഗ്രി കടന്നേക്കും

ന്യൂഡൽഹി: വരും ദിവസങ്ങളിൽ ഡൽഹിയിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത ബുധനാഴ്ചയോടെ താപനില 40 ഡിഗ്രി സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41 ഡിഗ്രി സെൽഷ്യസിലും എത്താനാണ് സാധ്യത. നഗരത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും വായു ഗുണനിലവാര സൂചിക ‘മിതമായ’ നിലയിൽ നിന്ന് ‘മോശം’ നിലയിലേക്ക് മാറാനിടയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. മാർച്ചിൽ ലഭിച്ച ചെറിയ മഴയ്ക്ക് പിന്നാലെ ഡൽഹിയിലെ താപനില ക്രമേണ ഉയരുകയാണ്. കഴിഞ്ഞ ആഴ്ച 28.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ കുറഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer