Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

അമേരിക്കൻ ഉപരോധം മറികടന്ന് ഇറാനിയൻ എണ്ണ ടാങ്കർ ഏഷ്യയിലെത്തി

ടെഹ്‌റാൻ: അമേരിക്കൻ ഉപരോധങ്ങൾ മറികടന്ന് വൻതോതിലുള്ള ഇറാനിയൻ എണ്ണ കയറ്റം ഏഷ്യ-പസഫിക് മേഖലയിലെത്തിയതായി റിപ്പോർട്ട്. നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘ഹ്യൂജ്’ എന്ന സൂപ്പർ ടാങ്കറാണ് ഏകദേശം 1.9 മില്യൺ ബാരൽ അസംസ്‌കൃത എണ്ണയുമായി ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് ടാങ്കർ ട്രാക്കേഴ്സ്.കോം വ്യക്തമാക്കി. കയറ്റുമതിയുടെ മൂല്യം ഏകദേശം 220 മില്യൺ ഡോളറാണ്. കപ്പൽ നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് മറഞ്ഞുകൊണ്ട് യാത്ര നടത്തിയതിലൂടെ നിയന്ത്രണങ്ങൾ ഒഴിവാക്കാനായെന്നാണ് വിവരം. ഇന്തോനേഷ്യയിലെ ലോംബോക്ക് കടലിടുക്ക് വഴിയായിരുന്നു സഞ്ചാരം, തുടർന്ന് റിയാവു ദ്വീപസമൂഹത്തിന് സമീപം […]
Read more

ഹജ്ജ് തീർത്ഥാടകർക്ക് ആശ്വാസം; 22 ലക്ഷം സീറ്റുകളോടെ ഹറമൈൻ സർവീസ്

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കാൻ ഹറമൈൻ അതിവേഗ റെയിൽവേയുടെ ശേഷി വിപുലീകരിച്ചതായി സൗദി അറേബ്യൻ റെയിൽവേ. മക്കയും മദീനയും തമ്മിലുള്ള യാത്രയ്ക്ക് 22.1 ലക്ഷത്തിലധികം സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടുലക്ഷത്തിലധികം സീറ്റുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിൽ 5,308 സർവീസുകൾ നടത്താനാണ് പദ്ധതി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ്. തിരക്കേറിയ ദിവസങ്ങളിൽ ദിവസേന 142 സർവീസുകൾ വരെ നടത്തും. ഇതോടെ സ്റ്റേഷനുകളിലെ തിരക്കും കാത്തിരിപ്പും കുറച്ച് […]
Read more

യുദ്ധം നിർത്തണം, ഉപരോധം പിൻവലിക്കണം; 14 നിർദേശങ്ങളുമായി ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇറാൻ പുതിയ 14 ഇന സമാധാന നിർദ്ദേശം അമേരിക്കയ്ക്ക് കൈമാറി. പാകിസ്താൻ മുഖേനയാണ് ഈ നിർദ്ദേശം ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് നൽകിയത്. ട്രംപ് സർക്കാർ മുൻപ് മുന്നോട്ടുവെച്ച സമാധാന ചട്ടക്കൂടിന് മറുപടിയായാണ് ഇറാൻ്റെ ഈ നീക്കം. ലോകത്തിലെ എണ്ണ-വാതക ഗതാഗതത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് പുതിയ ഭരണക്രമം വേണമെന്നതാണ് പ്രധാന ആവശ്യങ്ങളിൽ ഒന്ന്. യുഎസ് സൈന്യത്തെ മേഖലയിൽ നിന്ന് പിൻവലിക്കുക, നാവിക ഉപരോധം അവസാനിപ്പിക്കുക, ലെബനൻ ഉൾപ്പെടെ വിവിധ […]
Read more

ബഹ്‌റൈന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി; ആഭ്യന്തര സുരക്ഷാ നടപടികൾക്ക് ഐക്യദാർഢ്യം

റിയാദ്: ബഹ്‌റൈന്റെ ആഭ്യന്തര സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യ പിന്തുണ പ്രഖ്യാപിച്ചു. ബഹ്‌റൈൻ ഭരണകൂടം കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് പൂർണ ഐക്യദാർഢ്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിടുന്ന ഏതൊരു ശ്രമത്തെയും പ്രതിരോധിക്കാൻ രാജ്യത്തിന് പൂർണ അവകാശമുണ്ടെന്നും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ തടയാനുള്ള നടപടികൾക്ക് സൗദിയുടെ പിന്തുണ ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ബഹ്‌റൈന്റെ സുരക്ഷ ഗൾഫ് മേഖലയിലെ സമഗ്ര സുരക്ഷയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സൗദി […]
Read more

കുടിയേറ്റ ബോട്ട് അപകടത്തിൽ രണ്ട് മരണം; 16 പേർക്ക് പരിക്ക്

പാരിസ്: ഫ്രാൻസിൽ നിന്ന് യുകെയിലേക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. വടക്കൻ ഫ്രാൻസിലെ തീരത്തോട് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ബൊലോൺ-സർ-മെർ തുറമുഖത്തിന് സമീപമുള്ള ഹാർഡെലോട്ട് ബീച്ചിൽ നിന്ന് 82 പേരുമായി ബോട്ട് രാത്രിയോടെ പുറപ്പെട്ടിരുന്നു. യാത്രയ്ക്കിടെ എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായതെന്ന് പാസ്-ഡി-കാലൈസ് പ്രിഫെക്ചർ അധികൃതർ വ്യക്തമാക്കി. ഫ്രഞ്ച് മാരിടൈം […]
Read more

കോഴിക്കോട്- ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിയ കോഴിക്കോട്–ദോഹ വിമാന സർവീസ് വീണ്ടും ആരംഭിച്ച് ഖത്തർ എയർവേസ്. പുതിയ ക്രമീകരണമനുസരിച്ച് വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി 3.35ന് ദോഹയിലേക്ക് മടങ്ങും. എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും.ദോഹയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള കണക്‌ഷൻ വിമാന സൗകര്യവും യാത്രക്കാർക്ക് ലഭ്യമാകും. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന കോഴിക്കോട്–മസ്കറ്റ് സർവീസ് ഈ മാസം ആറിന് പുനരാരംഭിക്കും. ഈ സർവീസ് ആഴ്ചയിൽ മൂന്ന് ദിവസങ്ങളായ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ […]
Read more

വിമാന ടിക്കറ്റ് നിരക്ക് കുറയുംൽ; ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് വൻ ലാഭം

ദുബായ്: യുഎഇ വ്യോമപാതയിൽ ഗതാഗതം സാധാരണ നിലയിലാകുന്നതിനൊപ്പം വിമാന ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 28 മുതൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതോടെ സർവീസുകൾ വർധിക്കുകയും വിമാനങ്ങളിലെ സീറ്റുകളുടെ ലഭ്യത കൂടുകയും ചെയ്യുന്നതാണ് നിരക്ക് കുറയാനുള്ള പ്രധാന കാരണം. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഗണ്യമായ ഇടിവുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ദിവസേന 40 സർവീസുകൾ നടത്തിയിരുന്ന ഇൻഡിഗോ നിലവിൽ അതിന്റെ പകുതിയിൽ താഴെ […]
Read more

പശ്ചിമേഷ്യൻ സംഘർഷം; 3 രാജ്യത്തേക്ക് യാത്രാവിലക്കുമായി യുഎഇ

ദുബായ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം സംഘർഷഭരിതമായി തുടരുന്നതിനിടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് യുഎഇ നിയന്ത്രണം ഏർപ്പെടുത്തി. ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി ഒഴിവാക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനകം ഈ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശത്തുള്ള പൗരന്മാർ അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട രാജ്യങ്ങളിലെ യുഎഇ ദൗത്യസ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും നിർദേശം […]
Read more

ഡച്ച് രാജകുമാരിമാരെ ലക്ഷ്യമിട്ട് വധശ്രമം; 33കാരൻ അറസ്റ്റിൽ

ഹേഗ്: ഡച്ച് രാജകുടുംബാംഗങ്ങളായ രാജകുമാരിമാർക്കെതിരെ വധശ്രമം നടത്തിയതായി സംശയിക്കുന്ന 33 കാരനെ നെതർലൻഡ്സ് അധികൃതർ അറസ്റ്റ് ചെയ്തു. രാജകുമാരിമാരായ കാതറിന അമാലിയക്കും സഹോദരി അലക്സിയയ്ക്കുമെതിരെയാണ് ഇയാൾ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്. പ്രതിയുടെ കൈവശത്തിൽ നിന്ന് ഒരു മഴുവും മറ്റ് സംശയാസ്പദ വസ്തുക്കളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഫെബ്രുവരിയിലാണ് വധശ്രമത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ചില വസ്തുക്കളിൽ “അലക്സിയ”, “മൊസാദ്” തുടങ്ങിയ വാക്കുകൾ രേഖപ്പെടുത്തിയിരുന്നതായും “സീഗ് […]
Read more

ഇറാനിൽ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിൻ നാട്ടിൽ തിരിച്ചെത്തി

ആലപ്പുഴ: ഇറാനിൽ കപ്പലിൽ കുടുങ്ങിയിരുന്ന ആലപ്പുഴ സ്വദേശി ജെറിൻ നാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ ജെറിനെ മാതാപിതാക്കൾ സ്വീകരിച്ചു. ഇന്ത്യൻ എംബസിയും കെ സി വേണുഗോപാൽയും നൽകിയ സഹായത്തോടെയാണ് നാട്ടിലെത്താൻ കഴിഞ്ഞതെന്ന് ജെറിൻ പറഞ്ഞു. ഇറാനിലെ സാഹചര്യം ഗുരുതരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ ജെറിൻ ഇറാനിയൻ കപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ജെറിൻ ഉൾപ്പെടെ 12 മലയാളികൾ കപ്പലിൽ കുടുങ്ങിയതായി മുൻപ് വിവരം പുറത്തുവന്നിരുന്നു. ഇവരെ കൊണ്ടുപോയ ഏജൻസിയും കപ്പൽ കമ്പനിയും […]
Read more

Recent News

Advertisement
WhiteswanTV Footer