Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

കസ്റ്റംസ് കാര്യക്ഷമതയിൽ ലോകത്ത് ഒമ്പതാം സ്ഥാനത്തെത്തി ഒമാൻ

മസ്‌കറ്റ്: കസ്റ്റംസ് കാര്യക്ഷമതയിലും ക്ലിയറൻസ് വേഗതയിലും ആഗോളതലത്തിൽ ഒമാൻ ഒമ്പതാം സ്ഥാനത്തെത്തി. ലോക ബാങ്കിന്റെ 2025ലെ ലോജിസ്റ്റിക്‌സ് പ്രകടന സൂചികയിലാണ് ഒമാൻ ഈ നേട്ടം സ്വന്തമാക്കിയത്. 2023ലെ റാങ്കിങ്ങിനെ അപേക്ഷിച്ച് ഗണ്യമായ മുന്നേറ്റമാണ് രാജ്യം കൈവരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഡിജിറ്റൽ പരിവർത്തന രംഗത്തെ പുരോഗതി, കസ്റ്റംസ് നടപടിക്രമങ്ങളുടെ ലളിതീകരണം, വ്യാപാര സൗകര്യ സംവിധാനങ്ങളിലെ മെച്ചപ്പെടുത്തൽ എന്നിവയാണ് നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കുകയും പ്രോസസിങ് സമയം കുറയ്ക്കുകയും ചെയ്തതും റാങ്കിങ്ങിൽ ഗുണമായി. അന്താരാഷ്ട്ര വിവര […]
Read more

കൊടുംപട്ടിണി; അഫ്ഗാനില്‍ മാതാപിതാക്കള്‍ പെണ്‍മക്കളെ വില്‍ക്കുന്നു

അഫ്ഗാനിസ്ഥാനിൽ കടുത്ത പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും കാരണം മാതാപിതാക്കൾ സ്വന്തം പെൺകുഞ്ഞുങ്ങളെ വിൽക്കേണ്ട ദാരുണാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിവാഹം, വീട്ടുജോലി തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് നിരവധി കുടുംബങ്ങൾ പെൺകുട്ടികളെ കൈമാറുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കും പോലും വഴിയില്ലാത്ത അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, അഫ്ഗാനിസ്താനിലെ നാലിൽ മൂന്ന് ആളുകൾക്കും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായി തുടരുകയാണ്. ആരോഗ്യരംഗവും ഗുരുതര […]
Read more

മാലിദ്വീപിൽ ഡൈവിങ് ദുരന്തം; കടലിനടിയിലെ ഗുഹയിൽ നിന്ന് നാല് ഇറ്റാലിയൻ ഗവേഷകരുടെ മൃതദേഹങ്ങൾ കണ്ടെത്തി

മാലെ: മാലിദ്വീപിൽ സ്കൂബ ഡൈവിങ്ങിനിടെ കാണാതായ നാല് ഇറ്റാലിയൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ കടലിനടിയിലെ ആഴമേറിയ ഗുഹയിൽ നിന്ന് കണ്ടെത്തി. വാവു അറ്റോളിലെ 60 മീറ്റർ ആഴത്തിലുള്ള അണ്ടർവാട്ടർ ഗുഹയ്ക്കുള്ളിൽ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട അഞ്ചംഗ സംഘത്തിലെ ഒരാളുടെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു. മാലിദ്വീപ് ചരിത്രത്തിലെ ഏറ്റവും വലിയ ഡൈവിങ് ദുരന്തങ്ങളിലൊന്നായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. രക്ഷാപ്രവർത്തനത്തിനിടെ മാലിദ്വീപ് സൈന്യത്തിലെ സ്റ്റാഫ് സർജന്റ് മുഹമ്മദ് മഹ്ദി എന്ന ഡൈവർ ശനിയാഴ്ച മരിച്ചു. ഇറ്റലിയിലെ ജനീവ […]
Read more

രൂപയ്ക്ക് റെക്കോർഡ് തകർച്ച; ഗൾഫ് കറൻസികൾക്ക് മുന്നേറ്റം

ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുത്തനെ ഉയർന്നു. ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് അനുകൂല സാഹചര്യമാണെന്നാണ് വിലയിരുത്തൽ. ഒരു യുഎഇ ദിർഹത്തിന് ചരിത്രത്തിലാദ്യമായി 26 രൂപ 22 പൈസ എന്ന നിരക്കിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത്. കുവൈത്ത് ദിനാറിന്റെയും മൂല്യം ഉയർന്നു. ചൊവ്വാഴ്ച ഒരു കുവൈത്ത് ദിനാറിന് 312.9 രൂപയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച തന്നെ ഇത് 311 രൂപ കടന്നിരുന്നു. സൗദി റിയാലിന് […]
Read more

സൗദി അറേബ്യയ്ക്ക് നേരെ ഇറാഖിന്‍റെ ആക്രമണം

റിയാദ്: ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് അതിക്രമിച്ച് പ്രവേശിച്ച മൂന്ന് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞ് തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് ആക്രമണ ശ്രമത്തെയും ശക്തമായി പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച രാവിലെയാണ് അന്താരാഷ്ട്ര അതിർത്തി ലംഘിച്ച് ഡ്രോണുകൾ സൗദി വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ […]
Read more

ലാഹോറിൽ ചരിത്ര പേരുകൾ പുനഃസ്ഥാപിക്കാൻ പാകിസ്താൻ സർക്കാർ

ഇസ്ലാമാബാദ്: വിഭജനത്തിന് മുൻപ് ഉണ്ടായിരുന്ന ഇന്ത്യൻ പേരുകൾ പ്രദേശങ്ങൾക്ക് പുനഃസ്ഥാപിക്കാൻ പാകിസ്താനിലെ പഞ്ചാബ് സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ലാഹോറിലെ വിവിധ തെരുവുകൾ, ഇടനാഴികൾ, റോഡുകൾ എന്നിവയുടെ പഴയ പേരുകളാണ് വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നത്. ലാഹോറിലെ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളും ബ്രിട്ടീഷ് കാലഘട്ടത്തിലും ഇന്ത്യൻ സംസ്കാരത്തോടും ബന്ധപ്പെട്ട പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ഇവ ഇസ്ലാമിക്, പ്രാദേശിക വ്യക്തികളുടെ പേരുകളിൽ പുനർനാമകരണം ചെയ്തിരുന്നു. ഈ മാറ്റങ്ങളാണ് ഇപ്പോൾ പഴയ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെ അധ്യക്ഷതയിൽ […]
Read more

എബോള ഭീതി; അമേരിക്കൻ ഡോക്ടർക്കും രോഗബാധ സ്ഥിരീകരിച്ചു

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അപൂർവ ഇനത്തിലുള്ള എബോള വൈറസ് രോഗബാധ അതിവേഗം പടരുന്നതായി റിപ്പോർട്ട്. രോഗബാധിതരെ ചികിത്സിച്ചിരുന്ന ഒരു അമേരിക്കൻ ഡോക്ടർക്കും വൈറസ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. രോഗവ്യാപനം അയൽരാജ്യമായ ഉഗാണ്ടയിലേക്കും വ്യാപിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിലെ ഇറ്റൂരി, നോർത്ത് കിവു പ്രവിശ്യകളിലായി ഇതുവരെ 300-ലധികം പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 118 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയിലും എബോള ബാധിച്ച് രണ്ട് പേർ […]
Read more

യുഎഇയിൽ സ്വകാര്യ മേഖലയിലെ ശമ്പളവിതരണം ഒന്നാം തീയതിയാക്കി ഏകീകരിച്ചു

ദുബായ്: യുഎഇയിലെ സ്വകാര്യമേഖലാ ജീവനക്കാരുടെ ശമ്പള വിതരണം ഏകീകരിച്ച് തൊഴിൽ മന്ത്രാലയം പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. പുതിയ തീരുമാനം പ്രകാരം സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇനിമുതൽ ഓരോ മാസവും ഒന്നാം തീയതിയോടെ ശമ്പളം ലഭിക്കണം. ജൂൺ 1 മുതൽ ഈ സംവിധാനം രാജ്യത്ത് കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം ലഭ്യമാക്കുക എന്നതാണ് പരിഷ്കരണത്തിന്റെ ലക്ഷ്യം. വേതന സംരക്ഷണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. പുതിയ നിർദ്ദേശപ്രകാരം, ഓരോ […]
Read more

ഇറാനെതിരായ ആക്രമണ നീക്കം മാറ്റിവെച്ചു; പ്രഖ്യാപനവുമായി ട്രംപ്‌

വാഷിങ്ടൺ: ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്ന് ഇറാനെതിരായ ആക്രമണ പദ്ധതി റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ, സൗദി അറേബ്യ, യുഎഇ നേതൃത്വങ്ങളുടെ ആവശ്യപ്രകാരമാണ് തീരുമാനം എടുത്തതെന്നും പ്രശ്നപരിഹാരത്തിനായി ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണിതെന്നും ട്രംപ് സാമൂഹ്യ മാധ്യമത്തിൽ അറിയിച്ചു. ഇറാനെതിരെ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുൻപ് ഭീഷണി ആവർത്തിച്ചിരുന്നു. അതിനിടെയാണ് ആക്രമണ നീക്കം മാറ്റിവെച്ചതായി പ്രഖ്യാപിച്ചത്. ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം […]
Read more

അമേരിക്കയിലെ ഇസ്ലാമിക കേന്ദ്രത്തിന് നേരെ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

സാൻ ഡിയാഗോ: സാൻ ഡിയാഗോയിലുള്ള ഇസ്ലാമിക കേന്ദ്രത്തിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പള്ളിയും മതപാഠശാലയും പ്രവർത്തിക്കുന്ന സമുച്ചയത്തിലാണ് ആക്രമണം നടന്നത്. വർഗീയ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവർ സ്വയം ജീവനൊടുക്കിയതാകാമെന്നാണ് കരുതുന്നത്. പ്രതികൾക്ക് 17, 19 വയസ്സ് പ്രായമുണ്ടെന്നാണ് വിവരം. ഇസ്ലാമിക കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് വ്യക്തമാകുന്നതിനാൽ വർഗീയ വിദ്വേഷക്കുറ്റമായി […]
Read more

Recent News

Advertisement
WhiteswanTV Footer