Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഇൻഷുറൻസ് മേഖലയിലെ നിയന്ത്രണം കടുപ്പിച്ച്‌ കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ പണമായി നടത്തുന്ന ഇടപാടുകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്. 2026ലെ റെസല്യൂഷൻ നമ്പർ 32 പ്രകാരമുള്ള തീരുമാനം ഈ മാസം 22 മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. പുതിയ നിർദേശപ്രകാരം ഇൻഷുറൻസ് കമ്പനികളും ലൈസൻസുള്ള സ്ഥാപനങ്ങളും ഇനി മുതൽ പണമായി ഇടപാടുകൾ നടത്താനോ സ്വീകരിക്കാനോ കഴിയില്ല. എല്ലാ ഇടപാടുകളും ബാങ്കിംഗ് മാർഗങ്ങളിലൂടെയോ സെൻട്രൽ ബാങ്ക് അംഗീകരിച്ച ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ മാത്രമേ നടത്താവൂ. അതേസമയം, അതിർത്തി […]
Read more

പുതിയ ആയുധം ഉടൻ അനാവരണം ചെയ്യുമെന്ന് ഇറാൻ

ടെഹ്റാൻ: ശത്രുക്കൾക്ക് ഭീതിയുണർത്തുന്ന പുതിയ ആയുധം ഉടൻ അവതരിപ്പിക്കുമെന്ന് ഇറാൻ സൈന്യം അവകാശപ്പെട്ടു. യുഎസുമായുള്ള സമാധാന ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ പുതിയ നിർദ്ദേശം തള്ളിയതോടെ ചർച്ചകൾക്ക് മുടക്കം നേരിട്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ, വളരെ വേഗത്തിൽ തന്നെ ശത്രുക്കളെ അവരുടെ സമീപത്തുതന്നെ നേരിടാനാകുന്ന പുതിയ ആയുധം ഇറാൻ അവതരിപ്പിക്കുമെന്ന് നാവികസേനാ മേധാവി ഷെഹ്‌റാം ഇറാനി പറഞ്ഞു. ശത്രുക്കളുടെ യുദ്ധ പ്രതീക്ഷകൾ പരാജയപ്പെട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ […]
Read more

യുഎസ്–ഇറാൻ സംഘർഷം പാകിസ്താൻ സാമ്പത്തികതയ്ക്ക് തിരിച്ചടി: ഷഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ്: കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാകിസ്താന്റെ സാമ്പത്തിക പുരോഗതിക്ക് യുഎസ്–ഇറാൻ സംഘർഷം ഗുരുതര തിരിച്ചടിയുണ്ടാക്കിയതായി പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാൻ പാകിസ്താൻ തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണ ഇറക്കുമതി ചെലവ് 300 മില്യൺ ഡോളറിൽ നിന്ന് 800 മില്യൺ ഡോളറായി ഉയർന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ സമ്മർദ്ദമുണ്ടാക്കിയതായി ഷെരീഫ് മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. അതേസമയം, കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച പെട്രോളിയം ഉപഭോഗത്തിൽ കുറവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

പശ്ചിമേഷ്യൻ സംഘർഷം; ദോഹയിലേക്കുള്ള സർവീസുകൾ നാളെ മുതൽ പൂർണ്ണതോതിലാകും

ന്യൂഡൽഹി: ഇറാൻ–അമേരിക്ക–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ മേഖലയിലെ വിമാന സർവീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ മെയ് 1 മുതൽ പൂർണ്ണമായി പുനരാരംഭിക്കുമെന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ അറിയിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളാണ് സർവീസുകൾ പഴയപടിയാക്കുന്നത്. സംഘർഷ സാഹചര്യം കാരണം കഴിഞ്ഞ ദിവസങ്ങളിൽ സർവീസുകളിൽ മാറ്റങ്ങളും റദ്ദാക്കലുകളും ഉണ്ടായിരുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ […]
Read more

സൗദിയിൽ നിയമലംഘകർക്കെതിരെ വ്യാപക നടപടി; ഒരാഴ്ചയിൽ 20,000ത്തിലധികം പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. ഏപ്രിൽ 16 മുതൽ 22 വരെ നടത്തിയ വ്യാപക പരിശോധനയിൽ 20,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവരിൽ 6,606 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും 3,510 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തവരും 2,076 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,454 പേരെയും സുരക്ഷാസേന […]
Read more

ഇറാൻ ആണവ വിഷയം; ഉടൻ പരിഹാരമില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള ചർച്ചകൾ ഉടൻ ഫലപ്രദമാകാത്ത പക്ഷം ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിൽ ആയുധവുമായി നിൽക്കുന്ന തന്റെ ചിത്രത്തോടൊപ്പം “ഇനി മര്യാദക്കാരനായിരിക്കില്ല” എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചു. ചർച്ചകളുടെ മന്ദഗതിയിൽ അസന്തോഷം പ്രകടിപ്പിച്ച ട്രംപ്, ആണവ കരാറിൽ എത്തുന്നതിൽ ഇറാൻ പരാജയപ്പെടുകയാണെന്ന് വിമർശിച്ചു. ഇറാൻ വേഗത്തിൽ യുക്തിസഹമായ തീരുമാനം എടുക്കണമെന്നും, ഇല്ലെങ്കിൽ കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മിസൈൽ […]
Read more

സുഡാനിലേക്ക് വിമാന സർവീസ് പുനരാരംഭിച്ച് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് സിറ്റി: സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 36 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ഇറങ്ങി. കുവൈത്ത് എയർവേയ്‌സിന്റെ വിമാനമാണ് ഈ ചരിത്രപരമായ സർവീസ് നടത്തിയത്. 1990ന് ശേഷം ദീർഘ ഇടവേളയ്ക്കുശേഷമാണ് കാർട്ടൂമിലേക്ക് വിദേശ വിമാന സർവീസ് പുനരാരംഭിക്കുന്നത്. കുവൈത്തിൽ നിന്നുള്ള ഏകദേശം 300 സുഡാൻ പൗരന്മാരുമായി വിമാനം എത്തി.ഈ സംഭവത്തെ സുഡാൻ സ്ഥാനപതി അവദ് അൽ കരീം അൽ റീഹ് ബല്ല പ്രതീകാത്മകമായി വിശേഷിപ്പിച്ചു. കാർട്ടൂം ഇപ്പോൾ കൂടുതൽ സുരക്ഷിതമാണെന്നും […]
Read more

ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു

ജെറുസലേം: ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒമ്പത് വയസ്സുള്ള ഒരു കുട്ടിയും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. ഗാസാ സിറ്റിക്ക് സമീപമുള്ള അൽ റിമാൽ പ്രദേശത്ത് കാറിനെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ആറുപേർക്ക് പരിക്കേറ്റതായി ഗാസയിലെ സിവിൽ പ്രതിരോധ വിഭാഗം വ്യക്തമാക്കി. ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും മകൻ സലാഹും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഗാസയിലെ […]
Read more

യുഎഇയിൽ ചൂട് കൂടും; പൊടിക്കാറ്റും കടൽ പ്രക്ഷുബ്ധതക്കും മുന്നറിയിപ്പ്

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കെന്നും താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.ഉൾപ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. വായുസമ്മർദ്ദ വ്യതിയാനത്തെ തുടർന്ന് മിതമായ തോതിൽ കാറ്റ് വീശുകയും, ഇതോടെ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയുകയും ചെയ്യാൻ ഇടയുണ്ടാകും. അറേബ്യൻ കടൽ, ഒമാൻ കടൽ എന്നിവിടങ്ങളിൽ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വടക്കുകിഴക്കൻ മുതൽ വടക്കുപടിഞ്ഞാറൻ ദിശകളിൽ […]
Read more

അമേരിക്കൻ സ്വാതന്ത്ര്യദിന ആഘോഷം; ട്രംപിന്റെ ചിത്രം പതിച്ച പാസ്‌പോർട്ടുകൾ പുറത്തിറങ്ങുന്നു

വാഷിങ്ടൺ: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന പ്രത്യേക പാസ്‌പോർട്ടുകളിൽ ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്താൻ തീരുമാനം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ജൂലൈയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ഈ നടപടി. പുതിയ പാസ്‌പോർട്ടുകളുടെ ഉള്ളിലെ പേജിൽ 1776-ലെ സ്വാതന്ത്ര്യപ്രഖ്യാപന ഒപ്പിടൽ ചിത്രത്തിന് എതിർവശത്തായിരിക്കും ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തുക. പാസ്‌പോർട്ടുകളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താതെ തന്നെ പുതിയ രൂപകൽപ്പനയും ആകർഷകമായ ചിത്രങ്ങളും ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ പ്രത്യേക […]
Read more

Recent News

Advertisement
WhiteswanTV Footer