നേരിൻ്റെയും നുണയുടെയും മിശ്രിതം; ട്രംപിനെതിരെ ഇറാൻ
ടെഹ്റാൻ/വാഷിങ്ടൺ: ഇറാനുമായുള്ള കരാറിന് സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ തയ്യാറാണെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി. ട്രംപ് പറഞ്ഞ കാര്യങ്ങൾ ചർച്ചയിലുള്ള കരട് കരാറിലെ യഥാർത്ഥ വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും സത്യവും അസത്യവും കലർന്ന അവകാശവാദങ്ങളാണെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, കരട് കരാറിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ട്രംപിന്റെ പ്രസ്താവനകൾ ഒരു നയതന്ത്ര വിജയമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും […]
Read more








