Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം. പ്രധാന ടെർമിനൽ 1-ന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ കുവൈത്ത് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അടിയന്തര പ്രവർത്തന പദ്ധതി സജീവമാക്കി. വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തുടർ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങളെ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ […]
Read more

സാൻ ഫ്രാൻസിസ്കോയിൽ ‘മാംഗോ പാർട്ടി’; ഇന്ത്യൻ മാങ്ങയ്ക്ക് ഫാൻസ്

സാൻ ഫ്രാൻസിസ്കോ: ഇന്ത്യയുടെ പ്രശസ്തമായ മാമ്പഴങ്ങൾ അമേരിക്കക്കാർക്ക് പരിചയപ്പെടുത്താൻ സാൻ ഫ്രാൻസിസ്കോയിൽ നാലാം വർഷവും ‘മാംഗോ പാർട്ടി’ സംഘടിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള അൽഫോൻസോ, കേസർ, ചൗൻസ പോലുള്ള മാമ്പഴങ്ങൾ ഇവിടെ ഫ്രീയായി രുചിക്കാനുണ്ടായിരുന്നു. ഈ പരിപാടി ഇന്ത്യൻ വംശജനായ കമ്മ്യൂണിറ്റി ലീഡർ ദർശിൽ നേതൃത്വത്തിൽ നടത്തപ്പെട്ടു. മാമ്പഴം തൊലി കളഞ്ഞ് കുത്തി വിതരണം ചെയ്യാൻ നിരവധി സന്നദ്ധപ്രവർത്തകരും പങ്കെടുത്തു. “ഞാൻ കഴിച്ചതിൽ ഏറ്റവും മികച്ച മാമ്പഴം എന്ന് ജാരെഡ് സെയ്ഡൽ എക്സിൽ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ മാമ്പഴങ്ങൾക്ക് […]
Read more

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

അബുദാബി: ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നാരമാണ് മരിച്ചത്. ടിക്‌ടോക്കിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാളും മലയാളിയാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവസ്ഥലത്തെത്തിയ ഷാർജ പോലീസ് തെളിവുകൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമായി തുടരുകയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന് ശേഷമേ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ […]
Read more

‘ഓപ്പറേഷൻ ചെക്ക്മേറ്റ്’; അമേരിക്കയിൽ 30 ഇന്ത്യൻ ട്രെക്ക് ഡ്രൈവർമാർ പിടിയിൽ

അരിസോണ: അമേരിക്കയിൽ അനധികൃതമായി താമസിച്ച് വാണിജ്യ ട്രക്കുകൾ ഓടിച്ചിരുന്ന 30 ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് അധികൃതർ അറിയിച്ചു. അരിസോണയിലെ യുമ സെക്ടറിൽ മെയ് 11 മുതൽ 15 വരെ നടത്തിയ “ഓപ്പറേഷൻ ചെക്ക്മേറ്റ്” എന്ന പ്രത്യേക പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൊത്തത്തിൽ 52 പേരെയാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിൽ 36 പേർ സെമി ട്രക്കുകൾ ഓടിച്ചിരുന്നവരാണെന്ന് അധികൃതർ വ്യക്തമാക്കി. […]
Read more

പിഎസ്‌ജിയുടെ കിരീടനേട്ടം ആഘോഷം പരിധിവിട്ടു; 219 പേർക്ക് പരുക്ക്

പാരിസ്: ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജി വിജയം ആഘോഷിക്കാൻ ഒത്തുകൂടിയ ആരാധകരും പൊലീസും ഏറ്റുമുട്ടിയതോടെ പാരിസ് കലാപഭൂമിയായി. സംഭവത്തിൽ 219 പേർക്ക് പരിക്കേറ്റതായും ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്നും ഫ്രാൻസ് ആഭ്യന്തര മന്ത്രി ലോറൻ ന്യൂനെസ് അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് 780 പേരെ അറസ്റ്റ് ചെയ്തതായും 450ലേറെ പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം വ്യക്തമാക്കി. കലാപം നിയന്ത്രിക്കാൻ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പാരിസിലെ ബസ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ശനിയാഴ്ച ആഴ്സനലിനെ […]
Read more

കരാർ ഒപ്പുവെക്കുന്നതിൽ ഇറാന് ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാനുമായി നടക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്നും സമാധാന കരാറിലേക്ക് ഇരുരാജ്യങ്ങളും അടുത്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ കരാറിൽ ഒപ്പുവെക്കുകയുള്ളൂവെന്ന് ട്രംപ് ആവർത്തിച്ചു. ഇറാൻ ഈ വിഷയത്തിൽ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചർച്ചകളിൽ അതിവേഗം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ‘മറ്റൊരു രീതിയിൽ’ നടപടികൾ […]
Read more

സൈനിക സമുച്ചയം നിർമിക്കാനൊരുങ്ങി ചൈന; ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ബീജിങ്: ചൈനയിലെ മരുഭൂമിയിൽ വലിയ സൈനിക സമുച്ചയം നിർമിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം 80-ലധികം പുതിയ കേന്ദ്രങ്ങൾ ഈ പ്രദേശത്ത് നിർമ്മിക്കപ്പെടുന്നുണ്ട്. ഉപഗ്രഹ ആശയവിനിമയം, കമാൻഡ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേക സംവിധാനങ്ങൾ ഇവിടെ ഒരുക്കുന്നതായും ചിത്രങ്ങളിൽ വ്യക്തമാക്കുന്നു. കിഴക്കൻ ഷിൻജിയാങ്ങിലെ ഹാമി പ്രദേശത്തിന് സമീപമുള്ള അഷ്ടഭുജാകൃതിയിലുള്ള രണ്ട് വലിയ സമുച്ചയങ്ങളെയാണ് നിർമാണത്തിന്റെ കേന്ദ്രമായി കാണുന്നത്. ഇവ ഹാമിയിലെ ആണവ മിസൈൽ ശേഖര കേന്ദ്രങ്ങളുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി […]
Read more

പരീക്ഷണത്തിനിടെ ന്യൂ ഗ്ലെൻ റോക്കറ്റ് പൊട്ടിത്തെറിച്ചു

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് പ്രീ-ലോഞ്ച് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. മെയ് 28 വ്യാഴാഴ്ച വൈകുന്നേരം നടന്ന ഹോട്ട്‌ഫയർ പരീക്ഷണത്തിനിടെയാണ് അപകടം ഉണ്ടായത്. വിക്ഷേപണത്തിന് മുമ്പ് ഭൂമിയിൽ ഉറപ്പിച്ച നിലയിൽ എൻജിനുകൾ പ്രവർത്തിപ്പിച്ച് പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. ഏഴ് BE-4 എൻജിനുകൾ ഉപയോഗിച്ച പരീക്ഷണത്തിനിടെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരീക്ഷണത്തിന്റെ തുടക്കത്തിൽ എൻജിനുകൾ ശരിയായി പ്രവർത്തിച്ചെങ്കിലും പിന്നാലെ റോക്കറ്റിന്റെ അടിഭാഗത്ത് തകരാർ സംഭവിച്ചു. […]
Read more

കടലിൽ കുളിക്കുകയായിരുന്ന 11 വയസ്സുകാരിയെ സ്രാവ് ആക്രമിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സൂർ ബീച്ചിൽ കുടുംബത്തോടൊപ്പം കടലിൽ കുളിക്കുകയായിരുന്ന 11 വയസ്സുള്ള ഒരു കുവൈത്തി പെൺകുട്ടിയെ സ്രാവ് ആക്രമിച്ചതായി റിപ്പോർട്ട്. പ്രദേശവാസികളും ദൃക്സാക്ഷികളും പറയുന്നതനുസരിച്ച്, ചെറിയ റീഫ് ഷാർക്കാണ് കുട്ടിയെ ആക്രമിച്ചതെന്ന് കരുതുന്നു. സംഭവത്തിൽ കുട്ടിക്ക് പരിക്കേറ്റെങ്കിലും ജീവന് അപകടമില്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമണം നടന്നതോടെ ബീച്ചിലുണ്ടായിരുന്ന ആളുകൾ ഭയന്ന് കരയിലേക്ക് നീന്തി മാറി. അടിയന്തര സേവന വിഭാഗങ്ങളും ആംബുലൻസ് സംഘവും ഉടൻ സ്ഥലത്തെത്തി കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഇന്ത്യൻ പൗരന് 10 വർഷം തടവ്

വാഷിംഗ്ടൺ: മനുഷ്യക്കടത്ത് സംഘത്തിന്റെ സഹായത്തോടെ അമേരിക്കയിലെത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരന് അമേരിക്കൻ കോടതി 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഗുജറാത്ത് സ്വദേശിയായ കവൻകുമാർ പട്ടേൽ (27) എന്നയാളെയാണ് ശിക്ഷിച്ചത്. നെബ്രാസ്കയിലെ ഒമാഹയിൽ പ്രവർത്തിച്ചിരുന്ന ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഹോട്ടൽ മുറിയുടെ വാടകയിൽ ഇളവ് നൽകുന്നതിനുപകരമായി മനുഷ്യക്കടത്ത് സംഘത്തിന് പണം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷം ഹോട്ടലിൽ നടന്ന മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെയാണ് മനുഷ്യക്കടത്ത് […]
Read more
Advertisement
WhiteswanTV Footer