Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഐഫോൺ 18 പ്രോ; ഡിസൈൻ, ക്യാമറ, ബാറ്ററി, വില ഉൾപ്പെടെ വിവരങ്ങൾ പുറത്ത്

ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളായ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്‌സും 2026 സെപ്റ്റംബർ ആദ്യ അല്ലെങ്കിൽ രണ്ടാം ആഴ്ചയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും ഫോണിന്റെ സവിശേഷതകളെക്കുറിച്ച് നിരവധി വിവരങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 18 പ്രോ മാക്‌സിന്റെ പ്രധാന ആകർഷണം വലിയ ബാറ്ററി ശേഷിയായിരിക്കും. ഫോണിന്റെ കനം കുറച്ച് വർധിപ്പിച്ച് 5,100mAh മുതൽ 5,200mAh വരെ ബാറ്ററി ഉൾപ്പെടുത്താനാണ് ആപ്പിൾ പദ്ധതിയിടുന്നതെന്നാണ് സൂചന. […]
Read more

ഒമാൻ തീരത്ത് 14 ഇന്ത്യാക്കരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നു

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം 14 ഇന്ത്യക്കാരടങ്ങിയ പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. അമേരിക്കൻ നാവികസേനയാണ് അപകട വിവരം ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയത്. തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അമേരിക്കൻ നാവികസേനയുടെ പി-8 വിമാനം സ്ഥലത്ത് ലൈഫ് റാഫ്റ്റുകൾ താഴെയിറക്കി രക്ഷാപ്രവർത്തനത്തിന് സഹായം നൽകി. ഇതിനിടെ “ജബൽ അലി 9” എന്ന മർച്ചന്റ് കപ്പലും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട […]
Read more

നോർത്ത് ലണ്ടനിൽ ഇന്ത്യൻ വംശജനെ കുത്തിക്കൊലപ്പെടുത്തി

ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ സൗത്തോളിൽ ഇന്ത്യൻ വംശജൻ ക്രൂരമായി കുത്തേറ്റു മരിച്ചു. 26 വയസ്സുകാരൻ ഗുർഭെജ് സിങ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു 30 വയസ്സിന് മുകളിലുള്ള വ്യക്തിക്കും അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ തരൺ ജില്ലയിലെ മെഹ്ദുപുർ സ്വദേശിയാണ് ഗുർഭെജ് സിങ്ങിന്റെ കുടുംബം. ബുധനാഴ്ച പുലർച്ചെ സൗത്തോളിലെ ഡോർമേർസ് വെൽ ലെയ്‌നിലെ നോർത്ത് റോഡ് ജംഗ്ഷനിലാണ് ആക്രമണം നടന്നത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഗുർഭെജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

സമാധാന കരാറിലെത്തിയെന്ന് ട്രംപ്; വെറും ഊഹാപോഹമെന്ന് ഇറാന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായി സമാധാന കരാറിൽ എത്തിയെന്ന് നടത്തിയ പ്രസ്താവനയെ തള്ളി ഇറാൻ. സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ട്രംപ് പൂർവ പ്രഖ്യാപനത്തിൽ കരാറിന് പ്രാദേശിക രാജ്യങ്ങൾ അംഗീകാരം നൽകിയതായും, ഇറാനെ ആക്രമിക്കില്ലെന്നും പറഞ്ഞു. സമാധാന കരാർ ഉടൻ ഒപ്പിടുമെന്നാണ് ട്രംപ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കരാറിലെ വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നില്ല. ഇതിന് മുമ്പ് ട്രംപ് ഇറാന്റെ എണ്ണ ഹബ്ബായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും, ശക്തമായ ആക്രമണം നടത്തുമെന്നും ഭീഷണി […]
Read more

‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’; 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ അമേരിക്ക രഹസ്യമായി നടത്തിയ എണ്ണനീക്കം വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ എന്ന പേരിലുള്ള സൈനിക ദൗത്യത്തിൽ 200-ലധികം വാണിജ്യ കപ്പലുകൾ സുരക്ഷിതമായി കടലിടുക്കിലൂടെ കടത്തിവിട്ടതായും, പത്ത് കോടി ബാരലിലധികം എണ്ണ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചതായും ട്രംപ് അവകാശപ്പെട്ടു. കപ്പലുകൾ രാത്രിയിൽ ലൈറ്റുകൾ തെളിക്കാതെ നീങ്ങി. ഇറാന്റെ റഡാർ സംവിധാനം ഇതുപോലുള്ള നീക്കം കണ്ടെത്താൻ സാധിക്കാതിരുന്നതും ഒറ്റ രാത്രിയിൽ 22 കപ്പലുകൾ കടലിടുക്കിലൂടെ പുറത്തെത്തിച്ചതും അദ്ദേഹം വ്യക്തമാക്കി. ഈ […]
Read more

വെസ്റ്റ് ബാങ്ക് സംഘർഷം: ഇസ്രായേൽ കുടിയേറ്റ അക്രമങ്ങൾക്ക് എതിരെ 5 രാജ്യങ്ങളുടെ ഉപരോധം

ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തുവന്നത്. ആക്രമണങ്ങൾക്ക് ധനസഹായം നൽകുകയും സഹായം ഒരുക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമിട്ടാണ് നടപടി. ധനസഹായം നല്‍കുകയും സഹായമൊരുക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന ആറ് സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കും എതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. സ്വത്ത് മരവിപ്പിക്കല്‍, യാത്രാ വിലക്ക്, കമ്പനി ഡയറക്ടര്‍ സ്ഥാനങ്ങളില്‍ […]
Read more

എബോള; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആരോഗ്യപ്രവർത്തകർ

ഡി.ആർ.കോംഗോ: എബോള വൈറസ് വ്യാപനം തുടർന്നിട്ടും രോഗപ്രതിരോധത്തിനും രോഗവ്യാപനം തടയുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് ആരോഗ്യപ്രവർത്തകർ. അത്യാവശ്യ സംരക്ഷണ ഉപകരണങ്ങളുടെ ശേഖരം ദിവസങ്ങൾക്കുള്ളിൽ തീരുമെന്നും ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി മുന്നറിയിപ്പ് നൽകി. വടക്കൻ കിവുവിൽ 550-ൽ അധികം കേസുകളും 100 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലോറിൻ പോലുള്ള സാമഗ്രികളും, ബൂട്ടുകൾ പോലുള്ള സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു; ബോഡി ബാഗ്, ആംബുലൻസുകൾ ലഭ്യമല്ലാത്തതിനാൽ എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹം നീല ടാർപോളിൻ കൊണ്ടാണ് തുകവലിച്ച് മാറ്റിവെക്കേണ്ടി വരുന്നത്. ഇപ്പോൾ […]
Read more

പാക് അധീന കശ്മീരിൽ വൻ സംഘർഷം; 11 മരണം, 70ലധികം പേർക്ക് പരിക്ക്

റാവൽക്കോട്ട്: പാക് അധീന കശ്മീരിലെ റാവൽക്കോട്ടിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ നടന്ന കടുത്ത ഏറ്റുമുട്ടലിൽ 11 പേർ മരിച്ചു. സംഭവത്തിൽ 70-ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. മരിച്ചവരിൽ നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും ഉൾപ്പെടുന്നു. സുരക്ഷാ സേനയുടെ തിരിച്ചടിയിൽ ആറ് പ്രതിഷേധക്കാരാണ് മരിച്ചത്. പരിക്കേറ്റവരിൽ 23 സുരക്ഷാ ഉദ്യോഗസ്ഥരും 50-ഓളം പ്രതിഷേധക്കാരും ഉൾപ്പെടുന്നു. സംഭവം ജൂൺ 9-ന് മേഖലയിൽ പ്രഖ്യാപിച്ച ഹർത്താലിന് മുന്നോടിയായി. പ്രതിഷേധങ്ങൾ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ്. […]
Read more

ഹോർമുസിന് സമീപം കപ്പലിനുനേരെ ആക്രമണം; 24 ഇന്ത്യൻ നാവികർ കുടുങ്ങിയതായി എസ്‌ഒ‌എസ് സന്ദേശം

മസ്‌കറ്റ്: ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. പലാവു പതാകയേന്തിയ കപ്പലിൽ 24 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) സ്ഥിരീകരിച്ചു. ഒമാൻ തീരത്തുനിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിൽ സ്ഫോടനം ഉണ്ടായി, തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയും വെള്ളം കയറുകയും ചെയ്തു. ലൈഫ് ബോട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി പറയുന്നു. […]
Read more

മാധ്യമപ്രവർത്തകയോട് തർക്കിച്ച് അഭിമുഖത്തിൽനിന്ന് ഇറങ്ങിപ്പോയി ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ അവതാരകയുമായി തർക്കത്തിലേർപ്പെട്ട് അഭിമുഖം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. എൻബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിലായിരുന്നു സംഭവം. അവതാരക ക്രിസ്റ്റൻ വെൽക്കറുമായി സംസാരിക്കുന്നതിനിടെ 2020ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുൻ പ്രസിഡന്റ് ജോ ബൈഡനെതിരായ വിമർശനങ്ങളും ട്രംപ് ഉന്നയിച്ചു. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന തന്റെ വാദങ്ങൾക്ക് തെളിവുകൾ ആവശ്യപ്പെട്ടപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ട്രംപ് തന്റെ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ടെന്ന് ആവർത്തിച്ചെങ്കിലും, അവതാരക കൂടുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer