Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

അമേരിക്കയിലെ ഒഹായോയിൽ ആഘോഷ പരിപാടിക്കിടെ വെടിവെപ്പ്

ഒഹായോ: അമേരിക്കയിലെ ടോളിഡോയിൽ നടന്ന പ്രശസ്തമായ ‘ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവലിനിടെ’ വെടിവെപ്പിൽ എട്ടുപേർക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ട് 5:37 ഓടെയാണ് അജ്ഞാതരായ അക്രമികൾ ജനക്കൂട്ടത്തിന് നേരെ വെടിയൊടിച്ചത്. എട്ടുപേരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരും അപകടനില തരണം ചെയ്തതായി ടോളിഡോ മേയർ വേഡ് കപ്‌സുകീവിച്ച് അറിയിച്ചു. വെടിവെപ്പിനിടയിൽ സ്ഥലത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ച് ആളുകൾ ചിതറിയോടി. ദുരന്ത ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം സംഗീത പരിപാടികളും ഭക്ഷണ വിപണികളും നടക്കുന്ന ഡെലോവെയർ അവന്യൂ, റോബിൻവുഡ് അവന്യൂ […]
Read more

വെറും 24 മണിക്കൂറിൽ തായ്‌വാനെ ചുറ്റി വൻ സൈനിക വിന്യാസവുമായി ചൈന

തായ്പേ: തായ്‌വാന്റെ അതിർത്തിക്ക് ചുറ്റുമായി വെറും 24 മണിക്കൂറിനിടെ വൻ സൈനിക വിന്യാസവുമായി ചൈന. തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം, ശനിയാഴ്ച രാവിലെ 6 മണി വരെയുള്ള 24 മണിക്കൂറിനിടെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 22 യുദ്ധവിമാനങ്ങളും, ചൈനീസ് നാവികസേനയുടെ 8 കപ്പലുകളും, രണ്ട് ഔദ്യോഗിക ചൈനീസ് കപ്പലുകളും തായ്‌വാനെ ചുറ്റിപ്പറ്റിയ മേഖലകളിൽ കണ്ടെത്തി. നിരീക്ഷണത്തിലായ 22 വിമാനങ്ങളിൽ രണ്ടെണ്ണം തായ്‌വാൻ കടലിടുക്കിലെ അനൗദ്യോഗിക അതിർത്തിരേഖയായ മീഡിയൻ ലൈൻ മുറിച്ചുകടന്ന് തായ്‌വാന്റെ മധ്യ, തെക്കുപടിഞ്ഞാറൻ […]
Read more

ഹോർമൂസിന് ബദൽപാത വികസിപ്പിക്കാനൊരുങ്ങി യുഎഇ

ദുബായ്: അമേരിക്ക- ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള കഠിന സംഘർഷം ആഗോള ഇന്ധന-ഭക്ഷ്യ വിപണികളെ വൻപ്രതിസന്ധിയിലാക്കുന്നു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ ചാനലായ ഹോർമൂസ് കടലിടുക്കിൽ സുരക്ഷിത ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ എണ്ണ ശേഖരം ചരിത്രപരമായ റെക്കോർഡ് വേഗത്തിൽ കുറയുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, അന്താരാഷ്ട്ര ഊർജ്ജ ഏജൻസി സംയുക്തമായി മുന്നറിയിപ്പ് നൽകി. ഉത്തരാർദ്ധഗോളത്തിൽ കടുത്ത വേനൽക്കാലം ആരംഭിക്കാനിരിക്കെ എണ്ണ ലഭ്യത കുറയുന്നത് ഇന്ധന സുരക്ഷയും ആഗോള സാമ്പത്തിക വളർച്ചയും വലിയ തോതിൽ ബാധിക്കും. […]
Read more

യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം, പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ച് സെലെന്‍സ്‌കി

കീവ്: യുക്രൈൻ–റഷ്യ യുദ്ധം തുടരുന്നതിനിടെ, യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനോട് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്കി തുറന്ന കത്ത് അയച്ചു. ഇടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങളും ആക്രമണം വീണ്ടും ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ കത്ത് പുറത്തുവന്നത്. പുടിൻ സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ സംസാരിക്കുന്നതിനിടെയാണ് സെലൻസ്കി കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. യുദ്ധം അവസാനിപ്പിക്കാൻ പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്കി കത്തിൽ വ്യക്തമാക്കി. മൂന്നാമതൊരു രാജ്യത്ത് കൂടിക്കാഴ്ച നടത്താമെന്നും, ചർച്ച നടക്കുന്ന […]
Read more

ആണവായുധ ശേഖരം വർധിപ്പിക്കാൻ കിം ജോങ് ഉന്നിൻ്റെ ആഹ്വാനം

പ്യോങ്യാങ്: രാജ്യത്തിന്റെ ആണവായുധ ശേഷി വികസിപ്പിക്കാനുള്ള നിർദേശം ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ പുറത്തുവിട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആണവ പദാർത്ഥങ്ങളുടെ ഉൽപ്പാദന ശേഷി ഇരട്ടിയിലധികം വർദ്ധിച്ചതായി കിം ജോങ് ഉൻ പറഞ്ഞു. ഇത്തരത്തിൽ തുടർ പ്രവർത്തനം രാജ്യത്തിന്റെ ദീർഘകാല തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതിയ യുറേനിയം സമ്പുഷ്ടീകരണ ഫാക്ടറിയിൽ സന്ദർശനം നടത്തിയപ്പോൾ കിം ജോങ് ഉൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. രാജ്യത്തിന്റെ ആണവായുധ ശേഖരം വിപുലീകരിക്കുന്നത് സുരക്ഷാ […]
Read more

വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായേലും ലെബനനും തമ്മിൽ ധാരണ

വാഷിങ്ടൺ: അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ നടന്ന നിർണായക ചർച്ചയിൽ ഇസ്രയേലും ലെബനനും വെടിനിർത്തൽ വ്യവസ്ഥകൾ പൂർണ്ണമായി അംഗീകരിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കുന്നതിനായി ഇരുരാജ്യങ്ങളും നേരിട്ടുള്ള ചർച്ചകൾ നടത്താൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കരാർ പ്രകാരം സായുധ സംഘടനയായ ഹിസ്ബുള്ള സൈനികാക്രമണങ്ങൾ നിർത്തിവെക്കുകയും തെക്കൻ ലിറ്റാനി മേഖലയിൽ നിന്ന് അവരുടെ പോരാളികളെ പൂർണ്ണമായി പിൻവലിക്കുകയും വേണം. നിലവിലെ സംഘർഷം പരിഹരിക്കാൻ തുടർ ചർച്ചകൾ നടത്താനും ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സമാനമായ ഒരു വെടിനിർത്തൽ കരാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് […]
Read more

ആണവായുധം കൈവശംവെക്കില്ലെന്ന് ഇറാൻ സമ്മതിച്ചു: ട്രംപ്

വാഷിംഗ്ടൺ: ഇറാൻ ഇപ്പോൾ ആണവായുധം കൈവശംവെക്കില്ലെന്ന് ഇതിനോടകം സമ്മതിച്ചിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനി ചർച്ചകളിൽ പങ്കാളിയാകുമെന്നും, താൻ അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി. “ആണവായുധം സ്വന്തമാക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ല. അവർ ഇതിനകം സമ്മതിച്ചിട്ടുണ്ട്. അത് വലിയ കാര്യം ആണ്.” വൈറ്റ്ഹൗസ് ഇതിനകം ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന ധാരണയുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ്കാസ്റ്റ് അഭിമുഖത്തിൽ ട്രംപ് പറഞ്ഞു, “ഇറാനിയൻവർ അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. ചർച്ചകളിൽ പുതിയ തിരഞ്ഞെടുക്കപ്പെട്ട […]
Read more

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ

റിയാദ്: ഖത്തറിലെ നിലവിലെ ഇന്ത്യൻ അംബാസഡറായ വിപുൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇപ്പോഴത്തെ റിയാദ് അംബാസഡർ, മധ്യപ്രദേശ് സ്വദേശിയായ ഡോ. സുഹേൽ അജാസ് ഖാൻ, സേവനകാലം പൂർത്തിയാക്കി ഉടൻ ഇന്ത്യയിലേക്ക് മടങ്ങും. 1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുൽ, കെയ്‌റോ, കൊളംബോ, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ, വാണിജ്യം, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമം തുടങ്ങിയ മേഖലകളിൽ അദ്ദേഹം […]
Read more

ഇറക്കുമതി തീരുവ കൂട്ടാന്‍ ആലോചിക്കുന്നതായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പുതിയ തീരുവ ചുമത്താൻ യു എസ് ആലോചിക്കുന്നതായി റിപ്പോർട്ട്. നിർബന്ധിത തൊഴിൽ ചൂഷണത്തിലൂടെ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ഈ നീക്കം നടത്തുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താൻ യു.എസ്. ആലോചിക്കുന്നുണ്ട്. മറ്റ് ചില രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കുമുള്ള തീരുവ കുറഞ്ഞത് 10 ശതമാനം വരെയും ആലോചിക്കപ്പെടുന്നുണ്ട്.
Read more

യുഎസിന്റെ അഞ്ചാം കപ്പൽപ്പടയ്ക്ക്നേരെ ആക്രമണം നടത്തിയതായി ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിനടുത്തും പശ്ചിമേഷ്യൻ മേഖലയിലും ഇറാനും യുഎസും തമ്മിൽ സംഘർഷം തുടരുന്നുവെന്ന് റിപ്പോർട്ട്. യുഎസിന്റെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിനുനേരെ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം (ഐആർജിസി) അവകാശപ്പെട്ടു. എന്നാൽ ഈ ആക്രമണം പൂർണ്ണമായി പ്രതിരോധിച്ചുവെന്നും പരാജയപ്പെടുത്തിയെന്നും യുഎസ് സൈന്യം അറിയിച്ചു. ഇറാന്റെ ആരോപണപ്രകാരം, ആദ്യം യുഎസ് സേന ഇറാന്റെ ഒരു കപ്പലിനും ടെലികമ്മ്യൂണിക്കേഷൻ ടവറിനുമെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഇറാൻ നാവികസേന അമേരിക്കൻ-ഇസ്രായേൽ ബന്ധമുള്ള ഒരു കപ്പലിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതെന്നും അവർ […]
Read more
Advertisement
WhiteswanTV Footer