Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

അമേരിക്കൻ താവളങ്ങളെ തകർക്കാൻ ഇറാനെ റഷ്യ സഹായിച്ചെന്ന് സെലെൻസ്‌കി

കീവ്: സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ റഷ്യ രഹസ്യാന്വേഷണ സഹായം നൽകിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി ആരോപിച്ചു. ആക്രമണത്തിന് മുമ്പ് റഷ്യൻ ഉപഗ്രഹങ്ങൾ പ്രധാന സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ചതായി യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. മാർച്ച് 26-ന് സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ താവളത്തിന്റെ ചിത്രങ്ങൾ ആക്രമണത്തിന് മുൻപ് പലവട്ടം […]
Read more

അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ച് ഉത്തര കൊറിയ

സോൾ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ കഴിയുന്ന മിസൈൽ എഞ്ചിൻ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം നടന്നതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു. രാജ്യത്തിന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട പരീക്ഷണമാണിതെന്ന് കിം പ്രശംസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വേഗത്തിലുള്ളതും കണ്ടെത്താൻ പ്രയാസമുള്ളതുമായ മിസൈലുകൾ വികസിപ്പിക്കുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം. കോമ്പോസിറ്റ് കാർബൺ ഫൈബർ ഉപയോഗിച്ചാണ് എഞ്ചിൻ നിർമ്മിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ അഞ്ച് വർഷത്തെ ആയുധ വികസന […]
Read more

അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ തയ്യാറെന്ന് റിപ്പോർട്ടുകൾ

ടെഹ്റാൻ: പാശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ ശ്രമിച്ച ‘ഇസ്‌ലാമാബാദ് ഇനിഷ്യേറ്റീവ്’ ഫലം കാണാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാകിസ്താൻ മുഖേന അമേരിക്കയുമായി മധ്യസ്ഥ ചർച്ചകൾക്ക് ഇറാൻ സമ്മതിച്ചുവെന്നാണ് വിവരം. ഇതോടെ സംഘർഷങ്ങളിൽ താൽക്കാലിക വെടിനിർത്തലോ ആക്രമണ ഇടവേളയോ ഉണ്ടാകാനുള്ള സാധ്യത ഉയരുകയാണ്. ഇസ്‌ലാമാബാദിൽ മാർച്ച് 29, 30 തീയതികളിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ പാകിസ്താൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത നേതാക്കൾ പങ്കെടുക്കും. അമേരിക്കയുമായി ചർച്ചയിൽ ഇറാൻ ഏർപ്പെടുത്തിയ അഞ്ചു പ്രധാന […]
Read more

അമേരിക്കൻ സൈന്യവുമായി ബന്ധമുള്ള വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ

മനാമ: ബഹ്റൈനിലെ പ്രമുഖ അലുമിനിയം നിർമ്മാണ ശാലയായ അൽബയ്ക്ക് നേരെ ഞായറാഴ്ച പുലർച്ചെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അതേസമയം, യുഎഇയിലെ അബുദാബിയിൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്ലാന്റിനും സമാനമായ ആക്രമണം നേരിട്ടു. ഇവിടെ ആറുപേർക്കാണ് പരിക്കേറ്റത്. പ്ലാന്റിന് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന നടപടികൾക്കിടെയാണ് ഈ പ്രത്യാക്രമണങ്ങൾ ഉണ്ടായത്. മേഖലയിൽ […]
Read more

രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി ഹോർമുസ് കടക്കാൻ അനുമതി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകുന്ന നടപടികൾ തുടരുന്നു. ഇന്നലെ എൽപിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎൽഎം, ബിഡബ്ല്യു ടിവൈആർ എന്നീ കപ്പലുകൾക്ക് കടക്കാൻ അനുമതി ലഭിച്ചു. ഇവ ചെന്നൈ ആസ്ഥാനമായ ബിഡബ്ല്യു ഗ്ലോബൽ യുണൈറ്റഡ് എൽപിജി കമ്പനിയുടെതാണ്. നിലവിൽ 18 ഇന്ത്യൻ കപ്പലുകൾ കടലിടുക്കിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ നാല് എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്ന് പോയിരുന്നു. കൂടുതൽ […]
Read more

PNG കണക്ഷൻ 50 ലക്ഷമായി ഉയർത്താൻ പദ്ധതി; വ്യാപനത്തിന് സംസ്ഥാനങ്ങൾക്ക് നിർദേശം

ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക ഇന്ധന രംഗത്ത് മാറ്റം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു. രാജ്യത്തുടനീളം 50 ലക്ഷം പുതിയ പിഎൻജി (പൈപ്പ്‌ഡ് നാച്ചുറൽ ഗ്യാസ്) കണക്ഷനുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവിൽ ഉപയോഗിക്കുന്ന എൽപിജിയിൽ നിന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് ഉപഭോക്താക്കളെ മാറ്റാൻ പ്രോത്സാഹിപ്പിക്കാനും, ഇതിനായി സംസ്ഥാനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനുമാണ് നിർദേശം. ആഗോള യുദ്ധസാഹചര്യങ്ങൾ എൽപിജി വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇറക്കുമതിക്കായി കപ്പൽ ഗതാഗതത്തെ ആശ്രയിക്കുന്ന എൽപിജി വിതരണത്തിൽ […]
Read more

ഡൽഹിയിൽ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അസംതൃപ്തനായ കെ. സുധാകരനുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കുടുംബസമേതം ദില്ലിയിലെത്തിയാണ് സുധാകരൻ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടത്. കേരളത്തിലെ ജനങ്ങൾക്കായി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ. സുധാകരനെന്നും യഥാർത്ഥ കോൺഗ്രസ് പോരാളിയാണെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണ സഹകരണം ഉറപ്പാക്കാനായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ കെ.സി. വേണുഗോപാലും പങ്കെടുത്തു. നേരത്തെ സുധാകരനെ സ്റ്റാർ ക്യാംപെയ്നറായി പ്രഖ്യാപിച്ചതും […]
Read more

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച; പ്രവാസികൾക്ക് നേട്ടം

ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളുടെ കറൻസികൾക്കെതിരെ വിനിമയ നിരക്കിൽ വലിയ ഉയർച്ച. ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് അനുകൂല സാഹചര്യമാണ്. ശനിയാഴ്ച യുഎഇ ദിർഹം 25.82 രൂപയായി. തിങ്കളാഴ്ച വിപണി തുറക്കുന്നത് വരെ ഈ നിരക്ക് തുടരുമെന്നാണ് സൂചന. ഖത്തർ റിയാൽ 25.9 രൂപയായി ഉയർന്നു. വെള്ളിയാഴ്ച രാവിലെ ഇത് 26 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു. ബഹ്റൈൻ ദിനാർ 251 രൂപ വരെ എത്തി. കുവൈത്ത് ദിനാർ 307 രൂപ എന്ന […]
Read more

ഇറാൻ ഭരണസംവിധാനം തകർന്നു, പരമോന്നത നേതാവ് ഇനിയില്ല: ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഉന്നത നേതൃനിരയെ പൂർണമായി തകർത്തുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യം കടുത്ത അനിശ്ചിതത്വത്തിലാണെന്നും ഭരണസംവിധാനം തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. മിയാമിയിൽ നടന്ന ഒരു അന്താരാഷ്ട്ര നിക്ഷേപ ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്റെ പരമോന്നത നേതാവ് ഇനി ജീവനോടെയില്ലെന്നും, അദ്ദേഹത്തിന്റെ സ്ഥാനത്തിന് പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട മുജ്തബ ഖമേനിയും കൊല്ലപ്പെട്ടിരിക്കുകയോ ഗുരുതരമായി പരിക്കേറ്റിരിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സൂചനയും ട്രംപ് നൽകി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും തകർത്തുവെന്നും സൈനിക നേതൃത്വം ഇല്ലാതായിരിക്കുകയാണെന്നും […]
Read more

കരയുദ്ധത്തിനെത്തുന്ന യുഎസിന് നരകമൊരുക്കാൻ ഒരുങ്ങി ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ അമേരിക്ക കരയുദ്ധത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, ഇറാനും സൈനിക സജ്ജീകരണം ശക്തമാക്കി. അമേരിക്കയ്ക്കെതിരെ പത്തുലക്ഷത്തിലധികം കരസേനാംഗങ്ങളെ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ പ്രാദേശിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടു. ഇറാന്റെ തെക്കൻ അതിർത്തിയിലൂടെ അമേരിക്ക കരയാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അത്തരമൊരു ആക്രമണം ഉണ്ടായാൽ അമേരിക്കൻ സൈന്യത്തിന് കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer