Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഗൾഫിലാകെ ഇറാൻ ആക്രമണം ശക്തം; അബുദാബിയിൽ ഇന്ത്യക്കാർക്ക് പരിക്ക്

ദുബായ്: ഗൾഫ് മേഖലയിലാകെ ഇറാൻ ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തി. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളാണ് പ്രധാനമായും ലക്ഷ്യമാക്കപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചു. മിസൈൽ ആകാശത്ത് വെച്ച് പ്രതിരോധിച്ചെങ്കിലും അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. പ്രദേശത്ത് രണ്ടിടങ്ങളിൽ തീപിടിത്തവും റിപ്പോർട്ട് ചെയ്തു. ഒമാനിലെ സലാല തുറമുഖത്തേക്കും ഡ്രോൺ ആക്രമണം […]
Read more

ഹൂതികൾ യുദ്ധത്തിലേക്ക്; ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം

യെമൻ: പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം മാസത്തിലേക്ക് പ്രവേശിച്ചു. യുദ്ധത്തിൽ പുതിയ തിരിവായി, ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി സായുധസംഘവും രംഗത്തെത്തി. തെക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി ഹൂതികൾ മിസൈൽ ആക്രമണം നടത്തി. മിസൈൽ പ്രതിരോധിച്ചതായും ആർക്കും പരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇറാനെതിരായ ആക്രമണം തുടർന്നാൽ യുദ്ധത്തിൽ നേരിട്ട് ഇടപെടുമെന്ന് ഹൂതികൾ നേരത്തെ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായത്. ഫെബ്രുവരി 28നാണ് യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷം ആരംഭിച്ചത്. ആദ്യദിവസം തന്നെ […]
Read more

സൗദിയിലെ വാഹനപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ മലയാളിയായ നവവധുവിന് ദാരുണാന്ത്യം. ഹിദ വയനാട് വൈത്തിരി സ്വദേശിയാണ് ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമാമിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കിടെ ഉമ്മുൽ അറാറിൽ ഹിദ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഹിദയുടെ ഭർത്താവ് യാസീൻ പരിക്കുകളോടെ രക്ഷപ്പെട്ടു, ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹം നടന്നത് ഒരാഴ്‌ച മാത്രമാണ്, ഹിദ മാതാപിതാക്കളെ കാണാൻ ഭർത്താവിനൊപ്പം യാത്ര ചെയ്യവേ അപകടം സംഭവിച്ചു. സംഭവസ്ഥലത്തുതന്നെ ഹിദ മരിച്ചു. ബന്ധുക്കൾ അറിയിച്ചു, […]
Read more

തിരിച്ചടിച്ച് ഇറാൻ; 12 അമേരിക്കൻ സൈനികർക്ക് പരിക്ക്

വാഷിങ്ടൺ: സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് നേർക്കുണ്ടായ ഇറാൻ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 300-ലേറെ യുഎസ് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ഇവരിൽ 273 പേർ വീണ്ടും ജോലിയിൽ പ്രവേശിച്ചതായും അധികൃതർ അറിയിച്ചു. ഇതിനിടെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഇതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് പറഞ്ഞു. […]
Read more

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലി അറസ്റ്റിൽ

കാഠ്മണ്ഡു: നേപ്പാളിലെ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്യും അറസ്റ്റിൽ. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന ജെൻസി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. പുതിയ പ്രധാനമന്ത്രിയായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ഈ നീക്കം. ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നാണ് ഒലിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് നിയമപരമായ നടപടിയാണെന്നും ആരും നിയമത്തിന് മുകളിലല്ലെന്നും ആഭ്യന്തര മന്ത്രി സുദൻ ഗുരുങ് പറഞ്ഞു. ഇത് പ്രതികാര നടപടിയല്ല, രാജ്യത്ത് നീതി നടപ്പാക്കാനുള്ള […]
Read more

ഫിലിപ്പീൻസിൽ ആയുധ താവളം; അമേരിക്കയ്ക്ക് ചൈനയുടെ കർശന മുന്നറിയിപ്പ്

ബീജിംഗ്: ഫിലിപ്പീൻസിൽ ആയുധ നിർമാണവും താവള വികസനവും ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന ശക്തമായ മുന്നറിയിപ്പ് നൽകി. ഏഷ്യ-പസഫിക് മേഖലയിൽ സംഘർഷവും അസ്വസ്ഥതയും വർധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് ചൈന അമേരിക്കയോടും അതിന്റെ സഖ്യരാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഫിലിപ്പീൻസിൽ പുതിയ ആയുധങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും അമേരിക്കൻ ഭരണകൂടത്തിനകത്തെ പ്രതിരോധ സംഘങ്ങൾ ധനസഹായം നൽകാൻ തീരുമാനിച്ചതായി കഴിഞ്ഞാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇൻഡോ-പസഫിക് വ്യവസായ സഹകരണ സംഘത്തിലെ അംഗങ്ങൾ ചേർന്നാണ് എടുത്തത്. ആയുധ നിർമ്മാണം മേഖലയിലെ സ്ഥിരത […]
Read more

കുവൈത്തിലെ തുറമുഖങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ശത്രു ഡ്രോൺ ആക്രമണം നടന്നു. കുവൈത്ത് പോർട്സ് അതോറിറ്റി ആക്രമണം സ്ഥിരീകരിച്ചു. സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ആക്രമണത്തിൽ വസ്തു നാശം മാത്രമാണുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് അടിയന്തര പ്രതികരണ സംവിധാനങ്ങൾ സജീവമാക്കി. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാശനഷ്ടങ്ങളുടെ തോത് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, മുബാറക് അൽ-കബീർ തുറമുഖത്തും പുലർച്ചെ ഡ്രോണുകളും ലോയിറ്ററിംഗ് […]
Read more

ഹോർമൂസ് വിഷയത്തിൽ യുഎന്നിന് കത്തയച്ച് ഇറാൻ

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ ശത്രുരാജ്യങ്ങളുടെ കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലുമായി നടത്തിയ ചർച്ചയിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് അമേരിക്കയും ഇസ്രായേലും നടത്തുന്ന നടപടികളാണ് കാരണമെന്നും ഇറാൻ ആരോപിച്ചു. ഹോർമൂസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നത് ഇറാന്റെ ഉത്തരവാദിത്വമാണെന്നും, സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത ഗതാഗതം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാൻ, […]
Read more

‘മുജ്തബ സ്വവർഗാനുരാഗി’; വിവാദ പ്രസ്താവനയുമായി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയിയെ കുറിച്ച് വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. മുജ്തബ ഖമനേയി സ്വവർഗാനുരാഗിയാണെന്ന വിവരം സിഐഎ നൽകിയതായി ട്രംപ് അവകാശപ്പെട്ടു. Fox News‌ന് നൽകിയ അഭിമുഖത്തിലാണ് തെളിവുകളൊന്നും അവതരിപ്പിക്കാതെ ഈ ആരോപണം ഉന്നയിച്ചത്. സി.ഐ.എയ്ക്കു പുറമേ മറ്റു സ്രോതസ്സുകളിൽ നിന്നുമുള്ള വിവരങ്ങളും തനിക്ക് ലഭിച്ചതായി ട്രംപ് പറഞ്ഞു. ഇറാനിലെ കർശന നിയമ സാഹചര്യത്തിൽ ഇത് പുതിയ നേതാവിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുജ്തബയുടെ പിതാവും മുൻ പരമോന്നത നേതാവുമായിരുന്ന […]
Read more

യുദ്ധ പ്രതിസന്ധിയിലും കുലുങ്ങാതെ സൗദി; ഇന്ധന പ്രതിസന്ധിക്കിടെ രക്ഷാകവചമായ വഴി

റിയാദ്: ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള എണ്ണവിതരണത്തിൽ ആശങ്ക ഉയർന്നപ്പോൾ ലോകത്തിന്റെ ശ്രദ്ധ സൗദി അറേബ്യയിലേക്ക് തിരിഞ്ഞു. ഈ പ്രതിസന്ധി മുൻകൂട്ടി കണ്ട് 45 വർഷം മുമ്പ് തന്നെ സൗദി ഒരുക്കിയ “രക്ഷാകവചം” ഇപ്പോൾ നിർണായകമായി മാറുകയാണ്. രാജ്യത്തിന്റെ കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ ആണ് ഈ നിർണായക സംവിധാനം. 1980-കളിലെ ഇറാൻ- ഇറാഖ് യുദ്ധകാലത്താണ് ഇത് നിർമ്മിച്ചത്. വലിയ യുദ്ധസാഹചര്യങ്ങളിലും എണ്ണ വിതരണം […]
Read more

Recent News

Advertisement
WhiteswanTV Footer