Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ആക്രണം തുടർന്ന് ഇറാൻ; ദുബായിൽ പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു

ദുബായ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ പതിച്ചതിനെ തുടർന്ന് പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറാണ് മരിച്ചത്. ദുബായിലെ അൽ ബർഷ പ്രദേശത്താണ് സംഭവം നടന്നത്. ഇതോടെ യുഎഇയിൽ ഇറാന്റെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഇതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിലെ ഇന്ധന ടാങ്കിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ല. കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് […]
Read more

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു; സർവീസുകൾ ഉടൻ

ദുബായ്: സുരക്ഷാ പരിശോധനകൾക്ക് പിന്നാലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ആവശ്യമായ സുരക്ഷാ നടപടികളും പരിശോധനകളും പൂർത്തിയാക്കിയതിനെ തുടർന്നാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. വിമാന സർവീസുകൾ ഉടൻ തന്നെ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടേയും വിമാനത്താവള ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളം താത്കാലികമായി അടച്ചിടുകയായിരുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി ഈ തീരുമാനം എടുത്തത്. എന്നാൽ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് പ്രവർത്തനം നിർത്തിവെച്ചത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള […]
Read more

യുഎഇയിൽ വീണ്ടും അല‍ർട്ട്; ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു

അബുദാബി: യുഎഇയിൽ വീണ്ടും സുരക്ഷാ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിനെതിരെ ഉണ്ടായേക്കാവുന്ന മിസൈൽ ആക്രമണ ഭീഷണി വ്യോമപ്രതിരോധ സംവിധാനം നിലവിൽ നിരീക്ഷിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങൾ സുരക്ഷിതമായ ഇടങ്ങളിൽ തുടരുകയും ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്ന മുന്നറിയിപ്പുകളും പുതുക്കലുകളും ശ്രദ്ധാപൂർവ്വം പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. സുരക്ഷാ സാഹചര്യം പരിഗണിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ […]
Read more

ഹോർമുസിൽ എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ യു.എസ്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്ക് ആവശ്യമെങ്കിൽ യുഎസ് നാവികസേന അകമ്പടി നൽകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ വെല്ലുവിളിച്ച് ഇറാൻ. യുഎസ് സേനയുടെ വരവിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ സൈനിക വക്താവ് അലി മുഹമ്മദ് നൈനി പറഞ്ഞു. അമേരിക്ക അത്തരമൊരു തീരുമാനം എടുക്കുന്നതിന് മുൻപ് 1987ലെ സംഭവങ്ങളും അടുത്തിടെയുണ്ടായ ആക്രമണങ്ങളും ഓർക്കുന്നത് നല്ലതായിരിക്കുമെന്നുമാണ് ഇറാനിയൻ സേനയുടെ മുന്നറിയിപ്പ്. “അകമ്പടി നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു. എന്നാൽ അത്തരമൊരു നീക്കത്തിന് മുമ്പ് 1987ൽ യുഎസ് സൂപ്പർ ടാങ്കറായ […]
Read more

ഇറാനിൽ തീമഴ പെയ്യിച്ച് ഇസ്രയേൽ; മരണം 1,332 കടന്നു

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം എട്ടാം ദിവസവും കടുത്തുതന്നെ തുടരുന്നു. ഇറാന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ വ്യാപകമായ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ നിരവധി സൈനിക ലക്ഷ്യങ്ങൾ തകർത്തതായും സൂചനയുണ്ട്. തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള മേഖലകളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇറാനിൽ ഇതുവരെ 1332 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ലെബനോണിലും മരണസംഖ്യ 217 കടന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇറാൻ തെക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെൽ അവീവ് […]
Read more

ഖമനേയിയെ വധിക്കാൻ നെതന്യാഹു പദ്ധതിയിട്ടത് നവംബറിൽ

ജെറുസലേം: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാൻ ഇസ്രയേൽ മാസങ്ങളായി രഹസ്യമായി പദ്ധതിയൊരുക്കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. 2025 നവംബർ മുതൽ തന്നെ ഖമനേയിയെ ലക്ഷ്യമിട്ട് രഹസ്യ ആസൂത്രണങ്ങൾ ആരംഭിച്ചിരുന്നുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം ഇസ്രയേലിലെ എൻ12 ടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ 2026 മധ്യത്തോടെ ഈ ദൗത്യം നടപ്പാക്കാനായിരുന്നു ഇസ്രയേലിന്റെ പദ്ധതി. അമേരിക്കയെ പോലും അറിയിക്കാതെ സ്വതന്ത്രമായി നീക്കം നടത്താനായിരുന്നു […]
Read more

ഏഴാം ദിവസവും പശ്ചിമേഷ്യ പുകഞ്ഞുതന്നെ; ആക്രമണം കടുപ്പിച്ച് യുഎസ്

വാഷിങ്ടൺ: പശ്ചിമേഷ്യയെ നടുക്കുന്ന ഇറാൻ–അമേരിക്ക–ഇസ്രയേൽ സംഘർഷം ഏഴാം ദിവസത്തിലേക്ക് കടന്നു. ഫെബ്രുവരി 28-ന് ഇറാനിലെ സൈനികവും ആണവവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ യുദ്ധസാഹചര്യത്തിന് തുടക്കമായത്. പിന്നീട് സംഘർഷം മേഖലമൊട്ടാകെ വേഗത്തിൽ വ്യാപിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇറാനിൽ ഇതുവരെ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വലിയ കുറവ് വന്നതായി അമേരിക്ക അറിയിച്ചു. ഇറാന്റെ മിസൈൽ ആക്രമണങ്ങൾ 90 ശതമാനവും ഡ്രോൺ ആക്രമണങ്ങൾ […]
Read more

സുഖോയ് അപകടം; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സി​ഗ്നൽ അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നേരത്തെ, വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാ​ഗം പൂർണ്ണമായി കത്തിനശിച്ച നിലയിലായിരുന്നു. അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെയാണ് വിമാനം പുറപ്പെട്ടത്. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറിൽ […]
Read more

പശ്ചിമേഷ്യൻ സംഘർഷം; വ്യോമമേഖല ഭാഗികമായി തുറന്നു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ മേഖലയിൽ വ്യോമമേഖല ഭാഗികമായി തുറന്നു. ഇതോടെ നിരവധി വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചു. ഗൾഫ് മേഖലയിൽ കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യമിട്ട് അധിക വിമാന സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്ന് അധിക സർവീസുകൾ നടത്തുന്നുണ്ട്. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്ക് ഇന്ന് നിരവധി വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. മസ്‌കറ്റിലേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പ്രത്യേക റിലീഫ് […]
Read more

അമേരിക്കൻ പ്രതിരോധ റഡാറുകൾ ലക്ഷ്യമിട്ട് ഇറാൻ

ജോർദാൻ: പശ്ചിമേഷ്യയിൽ തുടരുന്ന കനത്ത സംഘർഷത്തിനിടെ മേഖലയിലെ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ജോർദാനിലും യുഎഇയിലും സ്ഥാപിച്ചിരിക്കുന്ന അമേരിക്കൻ പ്രതിരോധ ശൃംഖലകളിലെ റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പുതിയ ഉപഗ്രഹ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ദൂരത്തുനിന്ന് കണ്ടെത്തി ആകാശത്തുവെച്ച് തന്നെ തടയാൻ സഹായിക്കുന്ന ‘താഡ്’ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ റഡാർ കേന്ദ്രങ്ങൾക്കാണ് നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ശത്രുക്കളുടെ മിസൈൽ നീക്കങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer