Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഇറാൻ പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയും; ഭീഷണിയുമായി ഇസ്രയേൽ

ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായി ആരെ നിയമിച്ചാലും അവരെയും ലക്ഷ്യമിടുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഹുസൈനി ഖമനേയിയെ തെരഞ്ഞെടുത്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. ഇസ്രയേലിനെ ഇല്ലാതാക്കാനും അമേരിക്കയെയും “സ്വതന്ത്ര ലോകത്തെയും” ഭീഷണിപ്പെടുത്താനും ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഏതു നേതാവും വ്യക്തമായ ഉന്മൂലനത്തിന് വിധേയമാകുമെന്ന് കാറ്റ്‌സ് കുറിച്ചു. ആ നേതാവിന്റെ പേരോ, താമസസ്ഥലമോ, ഒളിവ് കേന്ദ്രമോ തടസമാകില്ലെന്നും […]
Read more

ഇറാൻ യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്ത് മുങ്ങി

കൊളംബോ: ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്തിനു സമീപം കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 35 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇറാൻ നാവികസേനയുടെ ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന ‘ദേന’ എന്ന യുദ്ധക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ ഏകദേശം 180 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയിൽ നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെയായാണ് കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ നാവികസേന അടിയന്തരമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇറാനെതിരെ […]
Read more

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തെന്ന് ഐആർജിസി

ടെഹറാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം സ്വന്തമാക്കിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രഖ്യാപിച്ചു. എണ്ണ ടാങ്കറുകൾക്ക് സുരക്ഷാ അകമ്പടി നൽകാൻ യുഎസ് നാവികസേനയെ വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. ഐആർജിസി നാവിക വിഭാഗത്തിലെ ഉദ്യോഗസ്ഥൻ മുഹമ്മദ് അക്ബർസാദെ പുറത്തിറക്കിയ പ്രസ്താവനയിൽ, ഹോർമുസ് കടലിടുക്ക് ഇപ്പോൾ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നാവികസേനയുടെ പൂർണ നിയന്ത്രണത്തിലാണെന്ന് അറിയിച്ചു. യുഎസ്-ഇസ്രയേൽ സൈനിക നടപടികൾ ശക്തമായ പശ്ചാത്തലത്തിലാണ് ഇറാൻ കടലിടുക്ക് അടച്ചതെന്ന് […]
Read more

സ്‌പെയിനുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് സ്പെയിനിനെതിരെ കടുത്ത ഭീഷണിയുമായി രംഗത്തെത്തി. ഇറാനെതിരായ യുഎസ്–ഇസ്രയേൽ സംയുക്ത സൈനിക നടപടിക്ക് പിന്തുണ നൽകാത്തതിനെ തുടർന്ന് സ്പെയിനുമായുള്ള എല്ലാ വ്യാപാരവും അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ജർമ്മൻ ചാൻസലർ ഫ്രിഡ്‌റിച്ച മെർസ് ഒപ്പമുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോടാണ് ട്രംപ് പ്രതികരിച്ചത്. സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മനുവേൽ അൽബേർസ് , ഐക്യരാഷ്ട്രസഭ ചട്ടങ്ങൾ ലംഘിക്കുന്ന ആക്രമണങ്ങൾക്ക് സ്പെയിനിലെ താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. എന്നാൽ ആവശ്യമായാൽ താവളം […]
Read more

യുദ്ധത്തിന് ഒരു മാസത്തേക്ക് ചെലവായത് 18 ലക്ഷം കോടി രൂപ ;ഇറാൻ-അമേരിക്ക യുദ്ധം

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കം ലോകത്തെ ആശങ്കയിലാക്കുമ്പോൾ, യുദ്ധത്തിന്റെ ഭീമമായ സാമ്പത്തിക ബാധ്യതയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നു. ഇറാനുമായുള്ള യുദ്ധത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ മാത്രം അമേരിക്ക ഏകദേശം 779 മില്യൺ ഡോളർ (ഏകദേശം 7173 കോടി രൂപ) ചെലവാക്കിയതായാണ് റിപ്പോർട്ടുകൾ. സൈനികരുടെ ജീവൻ നഷ്ടപ്പെടുന്നതിനോടൊപ്പം തന്നെ, രാജ്യം വലിയൊരു സാമ്പത്തിക പ്രത്യാഘാതവും നേരിടുകയാണ്. ഏകദേശം ഒരു മാസമെങ്കിലും യുദ്ധം നീണ്ടുനിൽക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. സൈനിക വിന്യാസത്തിനും സന്നാഹങ്ങൾക്കുമായി വൻ […]
Read more

കുവൈത്തിൽ ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് പരിക്കേറ്റ 11 വയസുകാരിക്ക് ദാരുണാന്ത്യം

കുവൈത്ത്‌ സിറ്റി: ഇറാനിയൻ വ്യോമാക്രമണത്തിൽ കുവൈത്തിൽ ഒരു മരണം. കുവൈറ്റ് സിറ്റിയിൽ നടന്ന ആക്രമണത്തിനിടെ ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് പരിക്കേറ്റ 11 വയസുകാരിയാണ് മരിച്ചത്. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ കുവൈത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. ഡ്രോണുകളുടെ അവശിഷ്‌ടങ്ങൾ പതിച്ചാണ് ആളുകൾക്ക് പരിക്കേൽക്കുന്നത്. നിരവധി ആക്രമണങ്ങൾ ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു. ഇറാന്റെ ഒമ്പത് ഡ്രോണുകൾ തകർത്തെന്ന് സൗദിയും വ്യക്തമാക്കി. ഇന്നലെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. […]
Read more

ഇറാന്റെ പരമോന്നത നേതാവായി മൊജ്താബ ഹുസൈനി ഖമനേയി

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി ആയത്തൊള്ള അലി ഖ‌മനേയിയുടെ മകൻ മൊജ്താബ ഹുസൈനി ഖമനേയി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേലി മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാനിലെ പണ്ഡിത സഭയായ അസംബ്ലീസ് ഓഫ് എക്‌സ്‌പേർട്ട് ഖമനേനിയുടെ പിൻഗാമിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ. മൊജ്താബ ഖമനേയിക്ക് പകരം അടുത്ത പരമോന്നത നേതാവാകാൻ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നയാളാണ്. ഇറാനിൽ ജനുവരിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ നേതൃത്വം നൽകിയത് മൊജ്താബ ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഖമനേയിയ്ക്ക് നിയമപരമായി പിൻഗാമി ഉണ്ടായിരുന്നില്ല. പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, […]
Read more

നതാൻസ് ആണവകേന്ദ്രത്തിൽ നാശനഷ്ടമെന്ന് സ്ഥിരീകരിച്ച് IAEA

ടെഹ്‌റാൻ: ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിന് സമീപം സമീപകാലത്ത് നാശനഷ്ടങ്ങൾ സംഭവിച്ചതായി യുഎൻ ആണവ നിരീക്ഷണ ഏജൻസി സ്ഥിരീകരിച്ചു. നതാൻസിലെ ഭൂഗർഭ ആണവസമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ പ്രവേശനഭാഗത്തെ കെട്ടിടങ്ങളിലാണ് കേടുപാടുകൾ ഉണ്ടായതെന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി അറിയിച്ചു. എന്നാൽ സംഭവത്തിൽ ആണവ വികിരണം പോലുള്ള ഗുരുതര പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി. ഇതിനിടെ, ചൊവ്വാഴ്ചയും യുഎസ്, ഇസ്രയേൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇസ്രയേൽ സൈനിക കേന്ദ്രങ്ങളിലേക്കും ഖത്തറിലെ അൽ ഉദെയ്ദ് യുഎസ് വ്യോമത്താവളത്തിലേക്കും […]
Read more

പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് താലിബാൻ

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ ഏതാണ്ട് അതേസമയത്ത് തുടങ്ങിയ പാകിസ്താൻ അഫ്ഗാനിസ്ഥാൻ സംഘർഷവും ശമനമില്ലാതെ തുടരുകയാണ്. പകിസ്താന്റെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി താലിബാൻ സേന അതിർത്തിയിലെ പാക് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തി. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക്ക് ഷോറാബാക്ക് ജില്ലകളിൽ പാക്- അഫ്ഗാൻ അതിർത്തിയിലെ നിരവധി പാകിസ്താൻ സൈനിക പോസ്റ്റുകൾ അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. അഞ്ചുദിവസമായി തുടരുന്ന സംഘർഷത്തിൽ ഇതുവരെ നൂറിലധികം പാകിസ്താൻ സൈനികരെ വധിക്കുകയും 25-ലധികം സൈനിക പോസ്റ്റുകൾ നശിപ്പിക്കുകയും ചെയ്തു എന്നാണ് […]
Read more

ഇറാനിൽ സ്‌കൂളിൽ കൊല്ലപ്പെട്ട 160ലേറെ കുട്ടികൾക്ക് കൂട്ടസംസ്‌കാരം

ടെഹ്‌റാൻ: ഇറാനിൽ യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്‌കാരം. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്‌കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 160-ലേറെ വിദ്യാർഥിനികളുടെ സംസ്‌കാരമാണ് ഒരുമിച്ച് നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചു. ‘ഒരു പ്രൈമറി സ്‌കൂളിൽ യുഎസും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ 160-ലധികം പെൺകുട്ടികൾക്കായി കുഴിക്കുന്ന കബറുകളാണിത്. അവരുടെ മൃതദേഹങ്ങൾ കീറിമുറിഞ്ഞിരിക്കുന്നു. മിസ്റ്റർ ട്രംപ് വാഗ്ദാനം ചെയ്ത ‘രക്ഷ’ യഥാർഥത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer