ഹോർമൂസ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരെ മിസൈൽ ആക്രമണം
ലണ്ടൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം. മാൾട്ടയുടെ പതാക വഹിക്കുന്ന ‘സഫീൻ പ്രസ്റ്റീജ്’ എന്ന കണ്ടെയ്നർ കപ്പലാണ് ബുധനാഴ്ച പുലർച്ചെ ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഒമാൻ തീരത്തുനിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ വടക്കായി കിഴക്കോട്ടു സഞ്ചരിക്കുകയായിരുന്ന കപ്പലിന്റെ എൻജിൻ റൂമിന് സമീപമാണ് മിസൈൽ പതിച്ചത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ വൻ തീപിടുത്തം ഉണ്ടായി. യുണൈറ്റഡ് കിംഗ്ഡം മാരിടൈം […]
Read more

