Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

പശ്ചിമേഷ്യൻ പ്രതിസന്ധി; ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ കാനഡ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ സഹായവാഗ്ദാനവുമായി കാനഡ. എണ്ണയും എൽ.എൻ.ജിയും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് വിതരണം ചെയ്യാൻ തയ്യാറാണെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന ഗതാഗതത്തിന് പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് കാനഡയുടെ ഈ നിർദേശം. ഇതുമൂലം ഇന്ത്യയുടെ എണ്ണവിതരണ ശൃംഖലയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ വൻതോതിൽ വർധിക്കുമെന്ന് മാർക്ക് കാർണി പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ […]
Read more

അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ തീപിടിത്തം

അബുദാബി: അബുദാബിയിലെ റുവൈസ് വ്യവസായ കോംപ്ലക്സിലെ കെട്ടിടത്തിൽ തീപിടിത്തം. റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിലെ ഒരു കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. സംഭവം നടന്ന ഉടൻ സിവിൽ ഡിഫൻസ് സംഘവും സുരക്ഷാ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും ആരംഭിച്ചു. ആക്രമണത്തിൽ ആരെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. സ്ഥിതിഗതികൾ അധികൃതർ അടുത്തായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്ന് അധികൃതർ പൊതുജനങ്ങളോട് […]
Read more

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് പരിക്കേറ്റതായി ഇറാനിയൻ ടിവി

ടെഹ്‌റാൻ: അമേരിക്ക–ഇസ്രായേൽ സംയുക്ത ആക്രമണത്തിനിടെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഈ വിവരം ഇറാനിയൻ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചത്.ഇറാന്റെ മുൻ പരമോന്നത നേതാവായിരുന്ന അലി ഖമനേയുടെ മകനാണ് മുജ്തബ ഖമനേയി. ‘റമദാൻ യുദ്ധത്തിലെ ജൻബാസ്’ എന്നാണ് ഇറാനിയൻ ടിവി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശത്രുക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പരിക്കുകളുടെ ഗുരുതരത്വത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. […]
Read more

‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും’; ട്രംപിന് ഇറാൻറെ മറുപടി

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഇറാന്റെ കൈകളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയായി ഇറാൻ. അമേരിക്കക്കും ഇസ്രയേലിനുമെതിരായ സൈനിക നടപടികൾ എപ്പോൾ അവസാനിക്കുമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.മേഖലയുടെ ഭാവിയും ഇപ്പോഴത്തെ സമവാക്യങ്ങളും ടെഹ്റാൻ സേനയുടെ നിയന്ത്രണത്തിലാണെന്നും ഐആർജിസി പറഞ്ഞു. ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ പ്രതികരണം. ഇറാനെതിരായ യുദ്ധം ഹ്രസ്വകാലത്തേക്കായിരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ഇറാൻ ആഗോള എണ്ണവിതരണം തടസപ്പെടുത്തിയാൽ […]
Read more

നരേന്ദ്ര മോദിയുടെ ഒരു ഫോൺകോളിന് പ്രശ്നം പരിഹരിക്കാനാകും: യുഎഇ സ്ഥാനപതി

അബുദാബി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയും എന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ ഹുസൈൻ ഹസൻ മിർസ. ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നരേന്ദ്ര മോദി നടത്തുന്ന ഒരു ഫോൺ സംഭാഷണം പോലും പ്രശ്നപരിഹാരത്തിന് സഹായകരമാകാമെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഇടയിൽ മോദിക്ക് വലിയ സ്വാധീനവും വിശ്വാസ്യതയും ഉള്ളതാണിതിന് കാരണം എന്നും മിർസ എൻഡിടിവിയോട് പറഞ്ഞു. ഇറാനും ഇസ്രയേലുമായുള്ള മോദിയുടെ അടുത്ത ബന്ധം സമാധാന ശ്രമങ്ങൾക്ക് ശക്തി […]
Read more

പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതിൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. പരീക്ഷകൾ എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിനെ തുടർന്ന് പകരം സംവിധാനം ഒരുക്കണമെന്ന ആവശ്യം വിദ്യാർത്ഥികളിൽ നിന്ന് ഉയരുകയാണ്. പരീക്ഷകൾ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മാർക്ക് നൽകുന്നതിനായി ബദൽ സംവിധാനം ഒരുക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിദ്യാർത്ഥികൾ സിബിഎസ്ഇയ്ക്ക് കത്തും നൽകിയിട്ടുണ്ട്.
Read more

ബഹ്‌റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മനാമയിലെ ജനവാസ പ്രദേശത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ സൗദി അറേബ്യയ്ക്കുമേൽ വീണ്ടും ഇറാന്റെ ആക്രമണശ്രമം ഉണ്ടായതായി സൗദി അധികൃതർ അറിയിച്ചു. അൽ-ഖർജ് ഗവർണറേറ്റിനെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. കൂടാതെ രാജ്യത്തിന്റെ കിഴക്കൻ മേഖലയെ ലക്ഷ്യമിട്ടെത്തിയ മറ്റൊരു […]
Read more

ഇറാനെതിരെയുള്ള ആക്രമണം; പരസ്പര വിരുദ്ധ പ്രസ്താവനകളുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇറാനെതിരായ യുദ്ധം ഏകദേശം അവസാന ഘട്ടത്തിലാണെന്ന് പറഞ്ഞ ട്രംപ്, പിന്നീട് നടന്ന റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ വ്യത്യസ്ത നിലപാടാണ് പ്രകടിപ്പിച്ചത്. ശത്രുവിനെ പൂർണമായി തോൽപ്പിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെതിരായ സൈനിക നടപടികളുടെ അവസാനത്തെക്കുറിച്ച് ട്രംപിന്റെ പ്രസ്താവനകൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണെന്നാണ് വിലയിരുത്തൽ. ടെലിവിഷൻ […]
Read more

ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം

അബുദാബി: ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങൾക്കെതിരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം നടത്തിയതായി റിപ്പോർട്ട്. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളെയാണ് ലക്ഷ്യമിട്ടത്. സൗദി അറേബ്യയ്‌ക്കെതിരെ മൂന്ന് സ്ഥലങ്ങളിലായി നടന്ന ഡ്രോൺ ആക്രമണ ശ്രമങ്ങൾ പൂർണമായും തുരത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെ സിത്രയിൽ ഉണ്ടായ ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. അബുദാബിയെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി യുഎഇ […]
Read more

തീപിടിച്ച് എണ്ണവില; ബാരലിന് 100 ഡോളര്‍ കടന്നു

ന്യൂഡൽഹി: ഇറാനും ഇസ്രയേല്‍- അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. 2022-ലെ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം ആദ്യമായി എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതാണ് ഈ വന്‍ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യം 1970-കളില്‍ ലോകം കണ്ട ഏറ്റവും വലിയ എണ്ണ പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്ന് എണ്ണവിലയില്‍ 300 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഹോര്‍മുസ് കടലിടുക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer