Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇറാൻ ടിവിയും ഖമനെയിയുടെ മരണം സ്ഥിരീകരിച്ചു. ഖമനെയിയുടെ മരണത്തെതുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ […]
Read more

അബുദാബിയിലും ഇറാന്‍റെ മിസൈൽ വർഷം; ഒരാൾ കൊല്ലപ്പെട്ടു

അബുദാബി: അമേരിക്ക – ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നു. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്നാണ് പുറത്തു വരുന്ന വിവരം. ഇസ്രയേലിനും ബഹ്റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യു എ ഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ […]
Read more

തിരിച്ചടി തുടങ്ങി; ഇസ്രയേലിൽ മിസൈൽ വർഷവുമായി ഇറാൻ

ടെൽ അവീവ്: ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ കനത്ത വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടി ആരംഭിച്ചതായി റിപ്പോർട്ട്. ഏതാനും സമയം മുൻപ് ഇറാനിൽ നിന്ന് രാജ്യത്തേക്ക് മിസൈൽ വർഷം നടന്നതായി ഇസ്രയേലും സ്ഥിരീകരിച്ചു. ഇറാൻ മിസൈലുകൾ പ്രയോഗിച്ചതോടെ ടെൽ അവീവ് ഉൾപ്പെടെ ഇസ്രയേലിലെ വിവിധയിടങ്ങളിൽ സൈറണുകൾ മുഴങ്ങി. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു. കനത്ത ആക്രമണമാണ് ഇറാൻ തുടങ്ങിയിരിക്കുന്നത്.
Read more

ഇറാനെതിരായ ആക്രമണം; അമേരിക്ക-ഇസ്രയേൽ സംയുക്ത നീക്കമെന്ന് സ്ഥിരീകരിച്ച് യു എസ്

വാഷിംഗ്ടൺ: ഇറാനിൽ നടത്തിയ ആക്രമണം അമേരിക്ക-ഇസ്രയേൽ സംയുക്ത നീക്കമെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ അമേരിക്കൻ സൈന്യം വലിയ തോതിലുള്ള സംയുക്ത ആക്രമണം ആരംഭിച്ചെന്നും ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും ഭീഷണികളെ പ്രതിരോധിക്കാനുമാണ് ഈ സൈനിക നീക്കമെന്നാണ് ട്രംപിൻറെ വാദം. ഇറാനെതിരായ ഇസ്രയേൽ – അമേരിക്കൻ സംയുക്ത സൈനിക നടപടി പശ്ചിമേഷ്യയിൽ വലിയ യുദ്ധസാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇസ്രയേലിൽ നിന്നാണ് ഇറാനിലേക്ക് വ്യോമാക്രമണം നടത്തിയത്. വലിയ തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നുവെന്നും […]
Read more

ഇറാനിൽ ഇസ്രയേൽ ആക്രമണം; ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ അപ്രതീക്ഷിത ആക്രമണം

ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൗറി മേഖലകൾ ഉൾപ്പെടെ ചില ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണം നടന്നതായി ഇസ്രയേൽ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന സൂചനകളുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് യുദ്ധഭീതിയുയർന്നിരിക്കുകയാണ്. മറുപടി ആക്രമണ സാധ്യത മുന്നിൽകണ്ട് ഇസ്രയേൽ രാജ്യവ്യാപകമായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇറാനിൽ നിന്ന് […]
Read more

ബൊളീവിയൻ എയർഫോഴ്സ് വിമാനം തകർന്നുവീണു; 15 പേർ കൊല്ലപ്പെട്ടു

അമേരിക്ക: പുതിയതായി അച്ചടിച്ച കറൻസിയുമായി പോയ ബൊളീവിയൻ എയർഫോഴ്സ് വിമാനം തകർന്നുവീണു. അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു. എൽ ആൾട്ടോ നഗരത്തിലെ തിരക്കേറിയ ഹൈവേയിലേക്കാണ് വിമാനം തകർന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവർ വിമാനത്തിലുണ്ടായിരുന്നവരാണോ അതോ വാഹനങ്ങളിൽ സഞ്ചരിച്ചവരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിമാനം പറന്നുയരുന്നതിനിടെയാണോ അതോ ഇറങ്ങുന്നതിനിടെയാണോ അപകടമുണ്ടായതെന്നും അന്വേഷിച്ചു വരികയാണ്. ബൊളീവിയൻ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സെൻട്രൽ ബാങ്കിൽ നിന്നുള്ള പുതിയ ബാങ്ക് നോട്ടുകൾ മറ്റ് നഗരങ്ങളിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു ദുരന്തം.സംഭവത്തിൽ ബൊളീവിയൻ […]
Read more

പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വീഴ്ത്തിയെന്ന് താലിബാൻ

ഇസ്ലാമാബാദ്: പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്താന്റെ അമേരിക്കൻ നിർമിത യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശവാദം. എഫ്-16 വിമാനം വെടിവെച്ചിട്ടതായാണ് താലിബാൻ അനുകൂലികൾ അവകാശപ്പെടുന്നത്. ഒരുവിമാനം കത്തിയമരുന്നതിന്റെ വീഡിയോയും താലിബാൻ അനുകൂല അക്കൗണ്ടുകളിൽനിന്ന് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 85510′ എന്ന നമ്പറുള്ള, പാകിസ്താൻ പതാക ആലേഖനംചെയ്ത ഒരുവിമാനം കത്തിയമരുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാക് സൈന്യത്തിന്റെ കൈവശമുള്ള അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനമാണിതെന്നാണ് താലിബാൻ അനുകൂല അക്കൗണ്ടുകളുടെ അവകാശവാദം. അതേസമയം, വീഡിയോദൃശ്യങ്ങളിൽനിന്ന് ഇത് എഫ്-16 വിമാനമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് […]
Read more

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; പ്രവാസികൾ ശ്രദ്ധിക്കുക

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ വലിയ കാലാവസ്ഥ മാറ്റങ്ങളുണ്ടാകുമെന്ന് അറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. താപനില കുറയുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച താപനിലയിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും തിങ്കളാഴ്ചയോടെ വീണ്ടും തണുപ്പ് കൂടുമെന്നാണ് അറിയിപ്പ്. വൈകുന്നേരത്തോടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
Read more

ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനം

റിയാദ്: ഇന്ത്യയിൽ നിന്നുള്ള കോഴിക്കും മുട്ടക്കും സമ്പൂ‍‌ർണ നിരോധനമേർപ്പെടുത്തി സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കുമാണ് സൗദിയുടെ നിരോധനം. പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനെത്തുട‍‌‌‍‍‌ർന്നതാണ് നടപടി. സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. കേരളത്തിൽ ആലപ്പുഴയിലും കണ്ണൂരിലുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അതേ സമയം, മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരകമായ പക്ഷിപ്പനി പടരുന്നതായി ഗവേഷകരുടെ മുന്നറിയിപ്പുണ്ട്. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ […]
Read more

ചൈനീസ് നിക്ഷേപങ്ങളിലെ നിയന്ത്രണം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം

മുംബൈ: ചൈനയിൽ നിന്നുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിപീയൂഷ് ഗോയൽ അറിയിച്ചു. ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിക്കുകയും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ വ്യവസായ മേഖലയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ചൈനയിൽ നിന്ന് കൂടുതൽ സാങ്കേതികവിദ്യയും നിക്ഷേപവും ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് കാലഘട്ടത്തിൽ ഇന്ത്യൻ കമ്പനികളുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തിൽ അയൽരാജ്യങ്ങളിൽ നിന്ന് വരുന്ന നിക്ഷേപങ്ങൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer