Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

“അദ്ദേഹം പരമോന്നത സ്വർ​ഗത്തിൽ പ്രവേശിച്ചിരിക്കുന്നു” : ഖമനേയിയുടെ മരണ വാർത്ത വായിച്ച് പൊട്ടിക്കരഞ്ഞ് അവതാരകൻ

ടെഹ്റാൻ: ആയത്തുല്ല ഖമനേയിയെ അമേരിക്ക വധിച്ച വാർത്ത ലോകത്തെ അറിയിച്ച ഇറാൻ സ്റ്റേറ്റ് അവതാരകൻ വാർത്ത വായിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞു. ഖമനെയി അടക്കമുള്ള നേതാക്കളെ വധിച്ചത് 30 ബോംബുകൾ തുടർച്ചയായി വർഷിച്ച ശേഷമാണെന്നും ആക്രമണം ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അചഞ്ചലമായ ഇസ്ലാമിക സംരക്ഷണത്തിന്റെ പവിത്രമായ പർവതമായി വിശ്രമമില്ലാത്ത പോരാട്ടത്തിന് ശേഷം കാരുണ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിതാവ് മുസ്ലീങ്ങളുടെയും നേതാവും ഇമാമുമായ ആയത്തുല്ല സഈദലി ഹുസൈനി ഖമനേയി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഉന്നതി […]
Read more

തിരിച്ചടിക്കാൻ തയ്യാറെടുത്ത് ഇറാൻ; ഇസ്രായേലിൽ മിസൈൽ സൈറണുകൾ മുഴങ്ങുന്നു

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിനെ തുടർന്ന് മേഖലയിലെ സംഘർഷം രൂക്ഷമായി. ശക്തമായ തിരിച്ചടിക്കായി ഇറാൻ തയ്യാറെടുക്കുന്നതായി ഐഡിഎഫ് അറിയിച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ ഭീഷണി ഉയർന്നതിനെ തുടർന്ന് മധ്യ ഇസ്രായേലിലും വടക്കൻ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളിലും സൈറണുകൾ മുഴങ്ങി. ലക്ഷക്കണക്കിന് ആളുകളെ ബോംബ് ഷെൽട്ടറുകളിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേലിന്റെ മറ്റ് പ്രദേശങ്ങളിലേക്കും സൈറണുകൾ വ്യാപിച്ചതായാണ് വിവരം. ഖമനെയിയ്ക്ക് പുറമെ ഇറാന്റെ പ്രതിരോധ മന്ത്രിയെയും സുരക്ഷാ സംവിധാനത്തിലെ പ്രമുഖരെയും ഇല്ലാതാക്കിയതായി […]
Read more

ഖമനെയി കൊല്ലപ്പെട്ടതിൽ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ നേതാക്കൾ

ലക്നൗ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിൽ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ വിഭാ​ഗം നേതാക്കൾ. മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് ലഖ്നൌവിലെ ഷിയാ നേതാവ് മൗലാനാ സയ്ദ് കൽബേ ജവാദ് പ്രഖ്യാപിച്ചത്. കടകമ്പോളങ്ങൾ അടച്ചിടണമെന്നും എന്നാൽ മറ്റാരെയും ഇതിനായി നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാത്രി 8 മണിക്ക് മെഴുകുതിരിയേന്തി മാർച്ച് നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യവംശത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ട്രംപും നെതന്യാഹുവും അവരുടെ ചരമക്കുറിപ്പെഴുതി കഴിഞ്ഞെന്നും ദൈവം അവരെ ശിക്ഷിക്കുമെന്നും മൗലാനാ […]
Read more

ഖമേനിക്ക് പകരം ആര്? ഖമേനിയിയുടെ രണ്ടാമത്തെ മകൻ മുജ്തബ പിൻഗാമിയാകുമെന്ന് റിപ്പോര്‍ട്ട്

ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ മകൻ മുജ്തബ ഖമനേയി പിൻഗാമിയാകും. അലി ഖമേനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ ഖമേനി. അലി ഖമനെയിയുടെ സംസ്കാരചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി പിൻഗാമിയുടെ പേര് പ്രഖ്യാപിക്കും. നാലരപതിറ്റാണ്ട് മുന്‍പുള്ള അമേരിക്കന്‍ ആശ്രിതത്തിലേക്ക് ഇറാന്‍ പോകുമോ ആശങ്ക ഉയരുന്നതിനിടെയാണ് മുജ്തബ ഖമനേയി പിൻഗാമിയാകും എന്ന വാര്‍ത്ത എത്തുന്നത്. മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് […]
Read more

ട്രംപിനും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് സൊഹ്റാൻ മംദാനി

ന്യൂയോർക്ക്: ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങളെ ശക്തമായി വിമർശിച്ച് ന്യൂയോർക്ക് സിറ്റി മേയർ Zohran Mamdani രംഗത്ത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങളെ നിയമവിരുദ്ധവും വിനാശകരവുമായ അധിനിവേശ യുദ്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം യുദ്ധങ്ങൾ ഉപയോഗിക്കുന്നതെന്നാരോപണവും അദ്ദേഹം ഉന്നയിച്ചു. ന്യൂയോർക്ക് നഗരത്തിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് മേയറുടെ പ്രതികരണം. അമേരിക്കക്കാർക്ക് മറ്റൊരു ഭരണമാറ്റ യുദ്ധം വേണ്ടതില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നഗരങ്ങളിൽ ബോംബ് വർഷിക്കുകയും […]
Read more

ഇറാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് UAE

ദുബായ്: ഇറാന്റെ മിസൈൽ ആക്രമണത്തെ ശക്തമായി ചെറുത്തതായി യുഎഇ അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും അടച്ചതായും ദേശീയ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും അധികൃതർ വ്യക്തമാക്കി. ദുബായ് വിമാനത്താവളം, ബുർജ് അൽ അറബ്, ജബൽഅലി തുറമുഖം എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. യുഎഇയിൽ സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ പഠനം നിർദേശിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് യുഎഇയിൽ രണ്ടുപേർ മരണപ്പെട്ടു. ഒരാൾ അബുദാബി വിമാനത്താവളത്തിലും മറ്റൊരാൾ ജബൽ അലിയിലും ആണ് മരിച്ചത്. […]
Read more

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല; ഐആർജിസി

തെഹ്‌റാൻ: ഇറന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കി ഇറാൻ റെവല്യൂഷനറി ഗാർഡ് (ഐആർജിസി). ഖമനേയിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതി വിടില്ലെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഓപ്പറേഷൻ തുടങ്ങുകയാണെന്നും ഐആർജിസി വ്യക്തമാക്കിയതായി ഇറാനിലെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ ഓപ്പറേഷൻ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും മേഖലയിലെ അധിനിവേശ പ്രദേശങ്ങളും അമേരിക്കൻ ഭീകരവാദ താവളങ്ങളുമായിരിക്കും ലക്ഷ്യമെന്നും ഐആർജിസി അറിയിച്ചു. ‘ഞങ്ങൾക്ക് ഒരു മികച്ച നേതാവിനെ […]
Read more

അഫ്ഗാൻ അതിർത്തിയിൽ 300ൽ അധികം താലിബാൻ സൈനികരെ വധിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമായെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അഫ്ഗാൻ അതിർത്തിയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് വിവരം. അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ‘ഓപ്പറേഷൻ ഗസ്ബ് ലിൽ ഹഖ്’ എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങിയതായി പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാനെതിരായ തീവ്രവാദ സംഘടനകൾക്ക് താലിബാൻ അഭയം നൽകിയെന്നാണ് ആരോപണം. എന്നാൽ താലിബാൻ അത് നിഷേധിച്ചിരിക്കുകയാണ്. ആക്രമണത്തിൽ 300ലേറെ താലിബാൻ പട്ടാളക്കാരെയും തീവ്രവാദികളെയും വധിച്ചതായി പാകിസ്ഥാൻ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു. 500ൽ അധികം പേർക്ക് […]
Read more

ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ വീണ് ബുർജ് അൽ അറബിൽ തീപിടിത്തം

ദുബായ്: ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണം. ഹോട്ടലിലേക്ക് നീങ്ങിയ ഡ്രോൺ സുരക്ഷാസേന ഇടപെട്ട് തകർത്തു. ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഹോട്ടലിന്റെ പുറംഭാഗത്ത് പതിച്ചതിനെ തുടർന്ന് ചെറിയ തോതിൽ തീപിടിത്തം ഉണ്ടായി. സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആരർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ആക്രമണം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവർക്കു അടിയന്തര ചികിത്സ നൽകിയതായും വിമാനത്താവള അധികൃതർ […]
Read more

ഇറാനിൽ മരിച്ചവരുടെ എണ്ണം 200 കടന്നു

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാനിൽ കുറഞ്ഞത് 201 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് അറിയിച്ചു. 20ലധികം പ്രവിശ്യകളിൽ നടന്ന ആക്രമണങ്ങളിൽ സിവിലിയൻ മേഖലകളിൽ കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അതിൽ ഒരു സ്കൂളിലുണ്ടായ ആക്രമണത്തിൽ മാത്രം 85 കുട്ടികൾ കൊല്ലപ്പെട്ടു. ആണവ വിഷയങ്ങളിലുള്ള തർക്കങ്ങളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് കരുതുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയും അനുയായികളും ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer