സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Others

നിപ്പ സംശയം: മലപ്പുറത്ത് ഒരാള്‍ വെന്റിലേറ്ററില്‍

കോഴിക്കോട് : നിപ്പ വൈറസ്ബാധയുണ്ടെന്ന സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പതുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും ഇന്നലെ വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read more

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കെ.അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന് കെ.അണ്ണാമലൈ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. കോയമ്പത്തൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ജൂലൈയിലാണ് അണ്ണാമലൈ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനാകുന്നത്. എഐഎഡിഎംകെ വീണ്ടുംബിജെപിയില്‍ ലയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അണ്ണാമലൈ രാജി സൂചന നല്‍കുന്നത്. […]
Read more

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 112 പേര്‍ കൊല്ലപ്പെട്ടു

ഗാസ: കഴിഞ്ഞ ദിവസം ഗാസയിലുടനീളമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 112 പലസ്തീനികള്‍ കൊല്ലപ്പെട്ടു. പലസ്തീനികള്‍ അഭയം പ്രാപിച്ച ഗാസ സിറ്റിയിലെ സ്‌കൂളുകളില്‍ നടത്തിയ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70ഓളം പേര്‍ക്ക് പരിക്കേറ്റു. അതേസമയം ഗാസ സിറ്റിയില്‍ നിന്നും ആളുകളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. വടക്കന്‍ ഗാസയില്‍ നിന്നും തെക്കോട്ടേക്കോ പടിഞ്ഞാറേക്കോ പോകാന്‍ സൈന്യം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.കഴിഞ്ഞ മാസം 18ന് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ […]
Read more

യുഎസ് ഓഹരി വിപണിയില്‍ വന്‍ ഇടിവ് ; തീരുവ പ്രഖ്യാപനം ട്രംപിന് തിരിച്ചടിയായോ

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടര്‍ന്ന് യുഎസ് ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച.1600 പോയിന്റില്‍ അധികമാണ് വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 2020-നുശേഷം ആദ്യമായാണ് വിപണി ഇത്രയും കടുത്ത ഇടിവ് നേരിടുന്നത്. ആപ്പിളിന്റെ മൂല്യം 310 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു . അതേസമയം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാനഡ 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഓട്ടവയില്‍ നടന്ന പത്രസമ്മേളനത്തിലാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപനം നടത്തിയത്. ഡോണള്‍ഡ് ട്രംപിന്റെ നികുതി […]
Read more

ഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ

ബംഗളൂരു : ഡ്രൈവിംഗിനിടെ ഐ പി എല്‍ മത്സരം കണ്ട യുവാവില്‍ നിന്ന് പിഴയീടാക്കി ബംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നല്‍കേണ്ടി വന്നത് ശിവാജിനഗറിലെ ബ്രോഡ് വേ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയായിരുന്നു യുവാവ് ഐപിഎല്‍ മത്സരം കണ്ടത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ പ്രശാന്തിനെതിരെ പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നല്‍കി ബോധവത്കരണ ക്ലാസിനയച്ചു.
Read more

ബംഗ്ലദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബംഗ്ലദേശ് കലാപത്തിനിടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ചതിനു ശേഷം ഇതാദ്യമായാണ് മോദിയും മുഹമ്മദ് യൂനുസും ചര്‍ച്ച നടത്തുന്നത്. ബാങ്കോക്കില്‍ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ബിംസ്റ്റെക് ഉച്ചകോടിക്കിടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ബംഗ്ലദേശ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മോദി – യൂനുസ് ചര്‍ച്ച നടന്നത്. ബംഗ്ലദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യം […]
Read more

ഭൂകമ്പത്തിന് പിന്നാലെ മ്യാന്‍മാറില്‍ ഭൗമോപരിതലത്തില്‍ വലിയ വിള്ളല്‍

നായ്പിഡോ: ഭൂകമ്പത്തിന് പിന്നാലെ മ്യാന്‍മറില്‍ ഭൗമോപരിതലത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. ഏകദേശം 500 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ വിള്ളല്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹചിത്രങ്ങളില്‍ ഈ വിള്ളല്‍ വ്യക്തമാണ്. അഞ്ച് മീറ്റര്‍ വരെ ആഴമുള്ളവയാണ് വിള്ളലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് ദിശകളിലായി വലിയ തോതിലുള്ള തിരശ്ചീന സ്ഥാനചലനങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. ഇത് വിള്ളലിന്റെ തോത് എടുത്തുകാണിക്കുന്നു. മാന്‍ഡലെയ്ക്ക് സമീപമാണ് കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയത്. ജനസാന്ദ്രത ഏറെയുള്ള ഈ പ്രദേശത്തെ ദുരന്തത്തിന്റെ തീവ്രത അടിവരയിടുന്നതാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂവായിരത്തിലധികം പേരാണ് […]
Read more

മെഡിസെപ് ക്ലോസ് ചെയ്യാതെ മൃതദേഹം വിട്ടു നല്‍കി ; ആനുകൂല്യം നിഷേധിച്ച് അധികൃതര്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസെപ്പിന്റെ പേരില്‍ ക്രൂരത. മെഡിസെപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യമുള്ള രോഗി മരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ മൃതദേഹം വിട്ടുനല്‍കിയതില്‍ കുടുംബത്തിനെതിരെ ആരോപണവുമായി മെഡിസെപ്പ് രംഗത്തെത്തി. മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് മെഡിസെപ്പ് ക്ലോസ് ചെയ്തില്ലെന്നും അതുകൊണ്ട് 19,350 രൂപ അടക്കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ മൃതദേഹം വിട്ടു തന്നത് മെഡിക്കല്‍ കോളേജ് അധികൃതരാണെന്നും മെഡിസെപ്പിന്റെ കാര്യം പറഞ്ഞില്ലെന്നും കുടുംബം നഴ്സിംഗ് സൂപ്രണ്ടായി വിരമിച്ച തിരുവനന്തപുരം വെള്ളനാട് സ്വദേശി രത്നമ്മയുടെ കുടുംബത്തിനാണ് ഈ ദുര്‍ഗതി. അറിയിക്കാതെ […]
Read more

പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും നേരെ വധഭീഷണി: യുവാവിന് 2 വര്‍ഷം തടവ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും വകവരുത്തുമെന്നു ഭീഷണി മുഴക്കിയ യുവാവിന് 2 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു കോടതി. 2023 നവംബറില്‍ മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു ഭീഷണി മുഴക്കിയ ചുനാഭട്ടി നിവാസി കമ്രാന്‍ ഖാനാണ് (29) ശിക്ഷ. സമാധാന അന്തരീക്ഷം തകര്‍ക്കുക, ഭീതി സൃഷ്ടിക്കുക എന്നിവയടക്കമുള്ള കുറ്റങ്ങള്‍ക്കാണു ശിക്ഷ. ഏറ്റവും പ്രധാനപ്പെട്ട വ്യക്തികള്‍ക്കെതിരെയുള്ള ഭീഷണികള്‍ ന്യായീകരിക്കാനാകില്ലെന്നും ഗുരുതര കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് പൊലീസ് […]
Read more

മാസപ്പടി കേസ്; ഡല്‍ഹി ഹൈക്കോടതി ജൂലൈയില്‍ വീണ്ടും വാദം കേള്‍ക്കും

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും വാദം കേള്‍ക്കാല്‍ ജൂലൈയിലേക്ക് മാറ്റി. ഡല്‍ഹി ഹൈക്കോടതിയാകും വാദം കേള്‍ക്കുക.SFIO അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. അതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം തള്ളി. സിഎംആര്‍എല്‍ – എക്‌സാലോജിക് ദുരൂഹ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന […]
Read more

Recent News

Advertisement