സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

”കോടതിയിലുള്ള മെമ്മറി കാര്‍ഡ് പുറത്തുപോകുന്ന നാടായി കേരളം” : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ രമ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായിനടന്ന അതിക്രമങ്ങള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് കെ.കെ. രമ എം.എല്‍.എ. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രമ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ സര്‍ക്കാരിനുവേണ്ടി മന്ത്രി വീണാ ജോര്‍ജായിരുന്നു സഭയില്‍ മറുപടി നല്‍കിയത്. ഇത് ചൂണ്ടിക്കാട്ടിയും രമ വിമര്‍ശനം ഉന്നയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് സര്‍ക്കാര്‍ […]
Read more

യൂസ്ഡ് കാര്‍ വാങ്ങുന്നവരില്‍ 48.5 ശതമാനം ശമ്പളക്കാരായ പ്രൊഫഷണലുകള്‍

കൊച്ചി: യൂസ്ഡ് കാറുകള്‍ വാങ്ങുന്നവരില്‍ 48.5 ശതമാനവും ശമ്പളക്കാരായ പ്രൊഫഷണലുകളാണെന്ന് കാര്‍സ്24-ന്‍റെ 2024 കലണ്ടര്‍ വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം ത്രൈമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രമോഷനുകളും ബോണസുകളും പുതിയ ചുമതലകളുമെല്ലാം ലഭിക്കുന്ന കാലമാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസം.ജീവിത ശൈലിയിലുണ്ടാകുന്ന ഉയര്‍ച്ചയുടേയും പ്രതിദിന യാത്രകളുടേയും പശ്ചാത്തലത്തില്‍ വ്യക്തിഗത വാഹനത്തിനായി നിക്ഷേപം നടത്തുന്ന തീരുമാനം കൂടുതല്‍ കോര്‍പറേറ്റ് ജീവനക്കാര്‍ കൈക്കൊള്ളുന്നുമുണ്ട്. ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഇത്തരം വാങ്ങലുകളുടെ കാര്യത്തില്‍ ഗണ്യമായ […]
Read more

കോഴിക്കോട് CPM ല്‍ ഗ്രൂപ്പിസം. പ്രമോദ് കോട്ടൂളിയെ പുറത്താക്കും

രാജേഷ് തില്ലങ്കേരി കോഴിക്കോട്ടെ പി എസ് സി കോഴവിവാദം ഒതുക്കാനായി സി പി എം സംസ്ഥാനകമ്മിറ്റിയുടെ തിരക്കിട്ട ഇടപെടല്‍. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 22 ലക്ഷം കോഴ കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന സി.പി. എം പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം.പരാതിയെക്കുറിച്ച് അറിയില്ലെന്നും, പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും നിലപാട് വ്യക്തമാക്കിയ ജില്ലാ സെക്രട്ടറി പി മോഹനനെ തള്ളിയാണ് പാര്‍ട്ടി […]
Read more

മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടുമൊന്നിക്കുന്നു

മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടുമൊന്നിക്കുന്നു. ഹൃദയപൂർവം എന്നാണ് ചിത്രത്തിന്റെ പേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് നവാ​ഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്. ഫെയ്സ്ബുക്കിലൂടെ സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറോടെയാണ് പുതിയ ചിത്രം ആരംഭിക്കുകയെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. ​ഗാന്ധി ന​ഗർ സെക്കൻഡ് സ്ട്രീറ്റും […]
Read more

അപകടകരമായ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീലനം നിർബന്ധമാക്കി എം വി ഡി

പെട്രോൾ, അപകടകരമായ രാസവസ്‌തുക്കൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീനം നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്.പരിശീലനത്തിന് ഹാജരാകാതെ തന്നെ സർട്ടിഫിക്കറ്റ് നേടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മൂന്നു ദിവസത്തെ തിയറി ക്ലാസ് ഇനി മുതൽ നിർബന്ധമാണ്. ക്ലാസിൽ ഹാജരാകുന്നത് ഉറപ്പുവരുത്താൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തും. പരിശിലനം ലഭിച്ചുണ്ടോ എന്ന് ഉദ്യോഗസ്ഥൻമാർ പരിശോധിക്കും. ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തിയാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ക്രിമിനൽ കേസ് എടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. അപകടകരമായ വാഹനങ്ങൾ ഓടിക്കുന്നതിന് പ്രത്യേക ലൈസൻസും […]
Read more

മയക്കുമരുന്ന് കടത്തിന്‍റെ രഹസ്യവിവരം നൽകുന്നവർക്ക് പാരിതോഷികം നല്‍കാന്‍ റിവാർഡ് സമിതി രൂപവത്കരിച്ചു

മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ നേടാം. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപവത്കരിച്ചു. കേന്ദ്രസർക്കാർ 2017-ൽ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനത്ത് തുക നൽകാൻ പ്രത്യേക സംവിധാനം ഉണ്ടായിരുന്നില്ല.ആരും അപേക്ഷ നൽകാറുമില്ല.ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽനിന്നുള്ള നിർദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചത്. മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപവരെയാണ് പാരിതോഷികം. തുക സംസ്ഥാന ആഭ്യന്തരവകുപ്പ് നൽകണം. ഇത് പിന്നീട് കേന്ദ്ര […]
Read more

നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം:ഹര്‍ജി അനുവദിക്കരുതെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍

ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ.നിലയ്ക്കൽ മുതൽ പമ്പ വരെ റൂട്ടിൽ ബസ് സർവീസ് നടത്താൻ അധികാരം കെ.എസ്.ആർ.ടി.സിക്കാണ്. തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്. 97 ഡിപ്പോകളിൽ നിന്ന് ബസുകൾ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ബസിൽ തീർത്ഥാടകർ നിന്നാണ് യാത്ര ചെയ്യുന്നതെന്നും വേണ്ടത്ര ബസുകൾ ഇല്ലെന്നുമുള്ള വാദം തെറ്റാണ്. സർക്കാർ ഉത്തരവ് […]
Read more

നവജനശക്തി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നു;കെ ഡി പി യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എ എം സെയ്ത്

നവജനശക്തി കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് എ എം സെയ്ത് രംഗത്ത്.പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ടായ ശ്രീ മനോജ് ശങ്കരനെല്ലൂര്‍ വ്യക്തിപരമായ ചില നേട്ടങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയെയും നേതാക്കളെയും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് എ എം സെയ്ത് പാര്‍ട്ടിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപനം നടത്തിയത്.ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ആ പ്രസ്ഥാനവുമായി സഹകരിച്ച് മുന്നോട്ടുപോവുക എന്നത് ദുസാധ്യമായി വന്നിരിക്കുന്നുവെന്നും അത് ബോധ്യപ്പെട്ടെന്നും എ എം സെയ്ത് വ്യക്തമാക്കി.സാമ്പത്തികമായ നേട്ടവും സ്വന്തം […]
Read more

പി എസ് സി കോഴ;റിയാസിനെ ആരും തൊടില്ല

രാജേഷ് തില്ലങ്കേരി പി എസ് സി കോഴയാരോപണത്തില്‍ പാര്‍ട്ടി അന്വേഷണത്തോടെ കേസ് അവസാനിക്കുമോ? പി എസ് സി അംഗമായി നിയമിക്കാമെന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെന്ന പരാതി അന്വേഷിക്കേണ്ടത് പാര്‍ട്ടിയാണോ? പാര്‍ട്ടി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുമോ, പൊലീസും കോടതിയുമൊക്കെ സ്വന്തമായുള്ള പാര്‍ട്ടി ഇവിടുത്തെ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണോ. മന്ത്രി റിയാസിനെ രക്ഷിക്കാനാണോ കേസ് പൊലീസിന് കൈമാറാതെ പാര്‍ട്ടിക്കാര്‍ അന്വേഷിക്കുമെന്ന് പറയുന്നത്.പാര്‍ട്ടി ഓഫീസില്‍ ജോലിതരാമെന്ന് വാഗ്ദാനം ചെയ്ത കേസല്ല ഇത്.പി എസ് സി […]
Read more

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ രണ്ടാം റൗണ്ടില്‍ മൊഹ്സിന്‍ പറമ്പന് ഇരട്ട വിജയം

കൊച്ചി:ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ രണ്ടാം റൗണ്ടില്‍ മലയാളി താരം മൊഹ്സിന്‍ പറമ്പന് ഇരട്ട വിജയം.ആദ്യ റേസിലെ വിജയം നല്‍കിയ ആത്മവിശ്വാസവുമായി ട്രാക്കിലിറങ്ങിയ മൊഹ്സിന്‍ എന്‍എസ്എഫ്250ആര്‍ വിഭാഗം രണ്ടാം റേസിലും തന്‍റെ അപ്രമാദിത്യം തുടര്‍ന്ന് ഒന്നാം സ്ഥാനം നേടി.സാവിയോന്‍ സാബു രണ്ടാം സ്ഥാനത്തും, എ.എസ് ജെയിംസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. എട്ട് ലാപ്പ് റേസിലുടനീളം പ്രകടന മികവ് തുടര്‍ന്ന് മലപ്പുറം സ്വദേശിയായ 22കാരന്‍ 15:07.015 സമയത്തിലാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.