സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

റിസർവേഷനില്ലാതെ കയറിയാൽ കുടുങ്ങും; പരിശോധന കർശനമാക്കി

ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് യാത്രക്കാർ റിസർവേഷൻ കോച്ചുകൾ കൈയേറുന്ന പരാതി കൂടിയതോടെ പരിശോധന കർശനമാക്കി പാലക്കാട് ഡിവിഷൻ. തിരക്ക് കൂടുതലുള്ളതും നിരന്തരം പരാതികൾ ഉയരുന്നതുമായ ട്രെയിനുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും (ആർപിഎഫ്) വാണിജ്യ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത ടീമുകൾ കർശന പരിശോധന ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് പരിശോധ കർശനമാക്കിയതെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ- മുംബൈ എൽടിടി നേത്രാവതി എക്‌സ്പ്രസ്, മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ മെയിൽ, മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് […]
Read more

പാവോ നുര്‍മി ഗെയിംസ്;നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഫിന്‍ലന്‍ഡ്:2024 പാവോ നുര്‍മി ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 85.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്.ജാവലിന്‍ ത്രോയില്‍ മുന്‍നിര താരങ്ങളെല്ലാം പങ്കെടുക്കുന്ന ഫിന്‍ലന്‍ഡിലെ ഏറ്റവും മികച്ച ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരമാണിത്.2022ലെ പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗെയിംസില്‍ പരിക്ക് മൂലം നീരജ് മത്സരിച്ചിരുന്നില്ല. ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ മത്സരമാണിത്.ദോഹ ഡയമണ്ട് ലീഗിനും […]
Read more

ജെ ഡി എസ് കേരളഘടകം കൂടുതല്‍ പ്രതിസന്ധിയില്‍;പുതിയ പാര്‍ട്ടി നിയമപരമായ കുരുക്കാവും

കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ കൃഷ്ണന്‍ കുട്ടിയും മാത്യു ടി തോമസും തീരുമാനിച്ചു. ദേശീയ അധ്യക്ഷന്‍ ദേവഗൗഡ ജെ ഡി എസിനെ ബി ജെ പി പാളയത്തില്‍ എത്തിച്ചതോടെയാണ് ജെ ഡി എസ് കേരള ഘടകം നേതാക്കള്‍ ജെ ഡി എസ് ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത്.സമാന സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയുമായി ലയിക്കുകയോ,അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യുമെന്നാണ് മാത്യു ടി തോമസ് എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ […]
Read more

ആലുവയില്‍ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍

കൊച്ചി:എംഡിഎംഎ കടത്തിയ യുവതി പൊലീസ് പിടിയില്‍ ആലുവയില്‍ പിടിയില്‍.ബെംഗളൂരുവില്‍ നിന്ന് ആലുവയിലേക്ക് ബംഗളൂരു സ്വദേശി മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് പിടികൂടിയത്.റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമുമാണ് പ്രതിയെ പിടികൂടിയത്.ഒരു കിലോഗ്രാം എംഡിഎംഎയാണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്.വിപണിയില്‍ ഏകദേശം 50 ലക്ഷത്തിലേറെ വിലവരും പിടിച്ചെടുത്ത എംഡിഎംഎയ്ക്ക്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കൊച്ചിയില്‍ യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുവതി […]
Read more

കാലവര്‍ഷക്കാറ്റ് സജീവമാകുന്നു; ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷക്കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്.
Read more

പരുന്തിലും കൊക്കിലും പക്ഷിപ്പനി; ജാഗ്രതാനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

കാക്കകൾക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കകളിലെ പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി.കേരളത്തിൽ ആദ്യമായാണു പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിൽ ചത്ത നിലയിൽ കണ്ടെത്തിയ പരുന്തുകളിലും മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കണ്ടെത്തിയ കൊക്കിലുമാണു പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്തിൽ ചത്തുവീണ കാക്കകളിലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമേ തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ചത്തുവീണ കാക്കകളിലാണ് […]
Read more

കോളനി എന്ന പദം അടിത്തത്തിന്റേത്;അ പദം ഒഴിവാക്കുമെന്ന് കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം:വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരില്‍ നിന്ന് കോളനി എന്ന വാക്ക് ഒഴിവാക്കാന്‍ അടക്കമുളള സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍.നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല.മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്. ‘കോളനി എന്ന പേര് എടുത്തുകളയണം.കോളനി എന്ന പദം അടിമത്തത്തിന്റേതാണ്.അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണ്.പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നു.ആ പേര് ഇല്ലാതാക്കുകയാണ്.പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം.പക്ഷെ വ്യക്തികളുടെ […]
Read more

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബര്‍

ആലപ്പുഴ:കാറില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി യാത്ര ചെയ്ത യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്.മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ആണ് നീക്കം ചെയ്തത്.നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യൂട്യൂബിന് കത്ത് നല്‍കിയിരുന്നു.നിയമ ലംഘനങ്ങള്‍ അടങ്ങിയ 8 വീഡിയോകള്‍ ആണ് നീക്കം ചെയ്തത്. സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് മോട്ടോര്‍ […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യത.കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിൽ മധ്യ വടക്കൻ ജില്ലകളിലാകും ശക്തമായ […]
Read more

സിഎംആര്‍എല്‍-എക്സാലോജിക് കരാര്‍; മുഖ്യമന്ത്രിക്കും വീണാ വിജയനും ഹൈക്കോടതി നോട്ടീസ്

കൊച്ചി:സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്റെ റിവിഷന്‍ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്.മുഖ്യമന്ത്രി അടക്കം എതിര്‍കക്ഷികള്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, വികെ ഇബ്രാഹിംകുഞ്ഞ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ജി ഗിരീഷ് ബാബുവിന്റെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.