Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

‘നീറ്റ്’ ക്രമക്കേട് ഇന്ന് സുപ്രീം കോടതിയില്‍;പരിഗണിക്കുക 26 ഹര്‍ജികള്‍

ന്യൂഡല്‍ഹി:നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.പരീക്ഷ റദ്ദാക്കുക, ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തുക, പുനഃപരീക്ഷ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഇന്ന് സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും.മൊത്തം 26 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക. പുനഃപരീക്ഷ വേണ്ട എന്ന് ആവശ്യപ്പെട്ടും ഹര്‍ജികള്‍ വന്നിട്ടുണ്ട്. കൗണ്‍സിലിങ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരില്‍ ചിലര്‍ ഉന്നയിച്ചിരുന്നെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല.അതിനിടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുന്നോടിയായി […]
Read more

സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം

തിരുവനന്തപുരം:സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം രൂക്ഷമാകുന്നു.സംസ്ഥാനത്ത് ഒരു ദിവസം 200 രൂപ മൂല്യമുള്ള നാല് ലക്ഷം മുദ്രപത്രം വേണമെന്നാണ് ഏകദേശ കണക്ക്.പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി 200 രൂപയുടെ മുദ്രപത്രം കിട്ടാനേയില്ല.100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുളളത്.1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല. വീട്ട് വാടക, വസ്തു വില്‍പ്പന മുതല്‍ ഭൂരിഭാഗം ഉടമ്പടികള്‍ക്കും നോട്ടറി സാക്ഷ്യപ്പെടുത്തലിനും 200 രൂപയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്.എന്നാല്‍ അവ കിട്ടാതായതോടെ ഉടമ്പടികള്‍ 500 രൂപയുടെ മുദ്രപത്രത്തിലും പിന്നീട് 1000 […]
Read more

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പില്‍ ഒന്നാമനായി മൊഹ്സിന്‍ പറമ്പന്‍

 കൊച്ചി:ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ രണ്ടാം റൗണ്ടിലെ ആദ്യ റേസിലും പ്രകടന മികവ് തുടര്‍ന്ന് ഹോണ്ട റേസിംഗ് ഇന്ത്യ ടീം. ശനിയാഴ്ച നടന്ന എന്‍എസ്എഫ്250ആര്‍ വിഭാഗം ആദ്യ റേസില്‍ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍ ഒന്നാമതെത്തി. മൊഹ്സിന് പിന്നാലെ പ്രകാശ് കാമത്ത് രണ്ടാം സ്ഥാനവും എ.എസ് ജെയിംസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആറ് ലാപ്പ് റേസില്‍ തന്‍റെ ആധിപത്യം തെളിയിച്ചാണ് 22കാരനായ മൊഹ്സിന്‍ 11:24.301 എന്ന മൊത്തം റേസ് സമയത്തില്‍ ഫിനിഷിംഗ് ലൈന്‍ മറികടന്നത്. […]
Read more

എച്ച്.ഐ.വി തടയാനുള്ള മരുന്ന് വിജയം

വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയില്‍നിന്ന് യുവതികള്‍ക്ക് പൂര്‍ണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം. ദക്ഷിണാഫ്രിക്കയിലും യുഗാണ്‍ഡയിലുമാണ് ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. എച്ച്.ഐ.വി. അണുബാധ നിലവില്‍ ഇല്ലാത്ത, എന്നാല്‍ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന പ്രി-എക്‌സ്പോഷര്‍ പ്രൊഫൈലാക്‌സിസ് വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്. നിലവില്‍ രണ്ടുതരം ഗുളികകള്‍ ലോകത്തെമ്പാടും ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാല്‍, ചര്‍മത്തിനടിയില്‍ കുത്തിവെക്കുന്ന ലെനാകപവിര്‍ ഈ ഗുളികളെക്കാള്‍ മികച്ച ഫലം നല്‍കുമെന്ന് 5000 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിനുശേഷം ഗവേഷകര്‍ പറയുന്നു. എച്ച്.ഐ.വി. ബാധ […]
Read more

വനംവകുപ്പിൽ വരാൻ പോകുന്നത്​ ‘ചാർജ്​’ ഭരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വ​നം​വ​കു​പ്പി​ൽ വ​രാ​ൻ​പോ​കു​ന്ന​ത്​ ‘ചാ​ർ​ജ്​’ ഭ​ര​ണം. ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ പ​ല​തി​ലും ചു​മ​ത​ല​ക്ക്​ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ. ക​ഴി​ഞ്ഞ നാ​ല​ഞ്ചു​ വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഈ ​പ്ര​തി​സ​ന്ധി വ​നം​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. ഐ.​എ​ഫ്.​എ​സ്​​ കേ​ഡ​റി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​ര​ള​ത്തി​ൽ കു​റ​വാ​യ​താ​ണ്​ പ്ര​ധാ​ന ത​ട​സ്സം. എ​ൻ​ട്രി കേ​ഡ​റി​ൽ സ​ബ്ക​ല​ക്ട​ർ സ​മാ​ന ത​സ്തി​ക​യി​ലാ​ണ്​ ഐ.​എ​ഫ്.​എ​സ്​ റാ​ങ്കു​കാ​ർ സ​ർ​വി​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​റു​വ​ർ​ഷ​ത്തി​ല​ധി​കം ക​ഴി​ഞ്ഞേ ഇ​വ​ർ​ക്ക്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഓ​ഫി​സ​ർ ത​സ്തി​ക​ക​ളി​​ൽ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ക​യു​ള്ളൂ. എ​ങ്കി​ലും വ​കു​പ്പ്​ മേ​ധാ​വി ചു​മ​ത​ല​ക​ളി​ലെ​ത്താ​ൻ വ​ർ​ഷ​ങ്ങ​ൾ വീ​ണ്ടും ക​ട​ക്ക​ണം. എ​ന്നാ​ൽ, എ​ൻ​ട്രി […]
Read more

സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം;ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും സംസ്ഥാന സര്‍ക്കാരും കേസില്‍ ഇന്ന് വാദം അറിയിച്ചേക്കും. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി. വിധിയില്‍ പിഴവുണ്ടെന്നും വസ്തുതകളും തെളിവും പരിശോധിക്കാതെയാണ് മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം എന്നുമാണ് മാത്യൂ കുഴല്‍നാടന്റെ വാദം. മാത്യൂ കുഴല്‍നാടന്‍ […]
Read more

2 ദിവസം റേഷൻ കടയടപ്പും രാപ്പകൽ സമരവും; ജൂലൈയിലെ റേഷൻ വിതരണം വൈകും

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്. ഇതോടെ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം. തിങ്കളും ചൊവ്വയും കടയടച്ചിടാനാണ് തീരുമാനം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ […]
Read more

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്.വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെയുള്ള ന്യുന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം. കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ […]
Read more

പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്‌; തിങ്കളാഴ്‌ച മുതൽ പ്രവേശനം നേടാം

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിൽ തിങ്കൾ രാവിലെ 10 മുതൽ പ്രവേശനം നേടാം. ആകെ 52,555 ഒഴിവുകളാണുള്ളത്. 57,712 അപേക്ഷകളിൽ 57,662 എണ്ണം അലോട്ട്മെന്റിനായി പരിഗണിച്ചു. ഓപ്ഷൻ ഇല്ലാത്തതും മറ്റു കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 50 അപേക്ഷകൾ ഒഴിവാക്കി. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് വിവരങ്ങൾ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ ചൊവ്വ വൈകിട്ട് നാലിന് മുമ്പ് ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും ഒറിജിനൽ നിർബന്ധമായും ഹാജരാക്കണം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ […]
Read more

ചാംപ്യൻസ് ട്രോഫിയിലും ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് തന്നെ ഇന്ത്യൻ ക്യാപ്റ്റൻ

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റില്‍ രോഹിത് ശർമയ്ക്കു കീഴിൽ ടീം ഇന്ത്യ കളിക്കാനിറങ്ങും.ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ രണ്ടാം കിരീടത്തിലെത്തിച്ച രോഹിത് ശർമ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സ്ഥിരീകരിച്ചത്. ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശർമ ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ. ജൂൺ 29ന് ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം […]
Read more

Recent News

Advertisement
WhiteswanTV Footer