Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

നാട്ടകത്ത് കുടിവെള്ളക്ഷാമം രൂക്ഷം; അധികൃതരുടെ അവഗണനയിൽ ജനരോഷം പുകയുന്നു

കോട്ടയം: അമൃതം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നതോടെ നാട്ടകം മേഖലയിൽ മാസങ്ങളായി കുടിവെള്ളം മുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഡിസംബർ 30 മുതൽ പൂർണ്ണമായും ജലവിതരണം നിലച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മുട്ടം, മറിയപ്പള്ളി, ചിങ്ങവനം ഭാഗങ്ങളിൽ ഭാഗികമായി ജലമെത്തിക്കുന്നുണ്ടെങ്കിലും സിമന്റ് കവല, പന്നിമറ്റം തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും വറ്റിവരണ്ട അവസ്ഥയിലാണ്. പന്നിമറ്റം പോലുള്ള മേഖലകളിൽ കഴിഞ്ഞ മൂന്ന് വർഷമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. 15 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ ഉറപ്പുനൽകിയ പണികൾ മാസങ്ങൾ പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളുടെ […]
Read more

മണ്ണയ്ക്കനാട് ഗവ. യു.പി സ്കൂളിൽ മാലിന്യ നിക്ഷേപം; കൃഷിത്തോട്ടം നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ പ്രതിഷേധം

കോട്ടയം: മണ്ണയ്ക്കനാട് ഗവൺമെന്റ് യു.പി സ്കൂൾ കോമ്പൗണ്ട് സാമൂഹ്യവിരുദ്ധർ മാലിന്യത്തള്ളൽ കേന്ദ്രമാക്കുന്നതായി പരാതി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറെ അധ്വാനിച്ച് ഒരുക്കിയ പച്ചക്കറി കൃഷിയും ഗാർഡനുമാണ് ഇത്തരക്കാരുടെ അഴിഞ്ഞാട്ടം മൂലം നശിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ സ്കൂൾ പരിസരത്ത് കുന്നുകൂടിക്കിടക്കുകയാണ്. ഇത് കടുത്ത ആരോഗ്യഭീഷണിയും ദുർഗന്ധവും ഉയർത്തുന്നതിനൊപ്പം കുട്ടികളുടെ സുരക്ഷയെയും ബാധിക്കുന്നു. സ്കൂൾ സമയത്തിന് ശേഷം രാത്രികാലങ്ങളിലാണ് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നത്. കൃഷിയിലൂടെ പ്രകൃതിയെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്ന […]
Read more

കാൻസറിനെ ജയിക്കാം; കരുതലും കരുത്തും പകരേണ്ട പുതുയുഗം

കോട്ടയം: മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിലൊന്നാണ് കാൻസർ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് കാൻസർ ബാധിതരാകുന്നത്. എന്നാൽ 2026-ൽ എത്തിനിൽക്കുമ്പോൾ, അത്യാധുനിക ചികിത്സാരീതികളും (Modern Medicine) അവബോധവും കാൻസർ എന്ന വാക്കിന് പിന്നിലെ ഭീതിയെ ഗണ്യമായി കുറച്ചിട്ടുണ്ട്. ‘കാൻസർ എന്നാൽ മരണമല്ല, അതൊരു പോരാട്ടമാണ്’ എന്ന തിരിച്ചറിവ് ഇന്ന് സമൂഹത്തിലുണ്ട്. പരിചരണത്തിലെ വിടവ് നികത്തുക നഗരങ്ങളിലെ സമ്പന്നർക്ക് ലഭിക്കുന്ന മികച്ച ചികിത്സാ സൗകര്യങ്ങൾ ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്കും ലഭിക്കുന്നുണ്ടോ? കാൻസർ ചികിത്സാ […]
Read more

ഗുവാഹത്തിയിൽ വീട്ട് തടങ്കലിൽ നിന്നും 13 വയസ്സുകാരിയെ രക്ഷപ്പെടുത്തി ചൈൽഡ് ലൈൻ പ്രവർത്തകർ

അസം : ഗുവാഹത്തിയിൽ വീട്ടുതടങ്കലിൽ നിന്നും 13 വയസ്സുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഞായറാഴ്ച ജില്ല ലേബർ ടാസ്‌ക് ഫോഴ്‌സ്, അസം പോലീസ്, ചൈൽഡ് ഹെൽപ് ലൈൻ, ലേബർ വകുപ്പ് എന്നിവ ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഗുവാഹത്തിയിലെ ജുറിപാറയിലെ ഹൗസ് നമ്പർ 69-ൽ അമ്രിൻ അക്തർ ലസ്കർ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പരിശോധന നടക്കുമെന്ന് മനസ്സിലാക്കിയ പ്രതികൾ കുട്ടിയെ […]
Read more

പരാജയത്തിലും തളരാതെ സേവനപഥത്തിൽ; വികസന മാതൃകയുമായി ബെന്നി കോച്ചേരി

കോട്ടയം: തിരഞ്ഞെടുപ്പിലെ തോൽവി ജനസേവനത്തിനുള്ള തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കോഴാ ഡിവിഷനിലെ മുൻ സ്ഥാനാർത്ഥി ബെന്നി കോച്ചേരി. വോട്ടെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത കൈവിടാതെ, വികസന പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയഭേദമന്യേ ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ഏകോപിപ്പിച്ചുകൊണ്ട് വേറിട്ടൊരു മാതൃക സൃഷ്ടിക്കുകയാണ് അദ്ദേഹം. പരാജയത്തിന് ശേഷം പൊതുരംഗത്തുനിന്ന് പിൻവാങ്ങുന്ന പതിവ് രീതിക്ക് വിപരീതമായി, തന്റെ ഡിവിഷനിലെ വികസന ആവശ്യങ്ങൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട അധികാരികളിലേക്ക് എത്തിക്കാനാണ് ബെന്നിയുടെ നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വരെയുള്ള വിവിധ […]
Read more

വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവര്‍ന്നു; സംഭവം ഹൈദരാബാദില്‍

കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറുലക്ഷം രൂപ കവർന്നു. കോഴിക്കോട് സ്വദേശിയും വസ്ത്രവ്യാപാരിയുമായ റിന്‍ഷിദ് പി.വി. ആണ് ആക്രമണത്തിനിരയായത്. ഹൈദരാബാദിലെ കോട്ടി പ്രദേശത്ത് എസ്ബിഐയുടെ എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെയായിരുന്നു ആക്രമണം. ജനുവരി 31 രാവിലെ സുഹൃത്തിനൊപ്പം ബൈക്കിലെത്തി എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതർ സ്ഥലത്തെത്തി. ഇവരിലൊരാൾ തോക്കെടുത്ത് റിന്‍ഷിദിനെ ലക്ഷ്യമാക്കി രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. കാലിൽ വെടിയേറ്റ റിന്‍ഷിദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. […]
Read more

കുമരകം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഒന്നാം വാർഷികത്തിലേക്ക്; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കുമരകത്ത് രൂപീകരിച്ച ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ വിജയകരമായ ഒരു വർഷം പൂർത്തിയാക്കുന്നു. കഴിഞ്ഞ ഒരു വർഷമായി കുമരകത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിച്ചുവരുന്ന ഫൗണ്ടേഷൻ്റെ പ്രവർത്തനം വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾക്കാണ് വരും വർഷം രൂപം നൽകുന്നത്. ഫൗണ്ടേഷൻ്റെ പുതിയ ഭാരവാഹികളായി കുഞ്ഞച്ചൻ വേലിത്തറ (പ്രസിഡന്റ്), രഘു അകവൂർ (സെക്രട്ടറി), പി.എ. ശശീന്ദ്രൻ (ട്രഷറർ) […]
Read more

പാലാ മൂന്നാനിയിൽ മാലിന്യം തള്ളാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു; ലോറിയിലെത്തിച്ച പ്ലാസ്റ്റിക് തിരികെ കയറ്റിപ്പിച്ചു

കോട്ടയം: മൂന്നാനിയിലെ കോർട്ട് കോംപ്ലക്സിന് സമീപം ലോറിയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ഇന്ന് ഉച്ചയോടെയാണ് മാലിന്യവുമായി ലോറി എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, കൗൺസിലർ ബിജു വരിക്കയാനി, കേരള കോൺഗ്രസ് നേതാവ് ടോണി തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായെത്തി ലോറി തടഞ്ഞത്. സംഭവസ്ഥലത്തെത്തിയ പോലീസും നാട്ടുകാരുടെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇതോടെ, കൊണ്ടുവന്ന മാലിന്യം അവിടെ തള്ളാൻ അനുവദിക്കില്ലെന്നും അവ തിരികെ […]
Read more

ചികിത്സാപ്പിഴവിൽ കൈ നഷ്‌ടമായ ഒമ്പതുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്ന്

പാലക്കാട്: ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതുവയസുകാരിയുടെ ശാസ്ത്രക്രിയ ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടക്കുന്നത്. മാദ്ധ്യമ വാർത്തകൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ശസ്ത്രക്രിയയ്ക്കുവേണ്ട സഹായ വാഗ്ദാനങ്ങൾ നൽകിയത്. അദ്ദേഹം ഇന്ന് ആശുപത്രിയിലെത്തി വിനോദിനിയെ കാണും. 2025 സെപ്‌തംബർ 24നായിരുന്ന വിനോദിനിയുടെ കൈയ്ക്ക് സംഭവിച്ചത്. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വിനോദിനിയുടെ വലതു കൈയ്ക്ക് മുറിവും ഒടിവും സംഭവിക്കുകയായിരുന്നു. പിന്നാലെ സർക്കാർ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കിടെയാണ് കൈ മുറിച്ചുമാറ്റിയത്. കൈ നഷ്ട‌മായതിനുപിന്നാലെ […]
Read more

വോട്ടർപട്ടിക പരിഷ്‌കരണം ;പരാതി അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ പുറത്തായവർക്ക് പരാതി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ജനുവരി 22 വരെയാണ്‌ പരാതികളും എതിർപ്പുകളും അറിയിക്കാനുള്ള സമയപരിധി ആദ്യം നിശ്ചയിച്ചിരുന്നത്‌. എന്നാൽ തീയതി നീട്ടണമെന്ന്‌ കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയും ഇക്കാര്യം തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ നിർദേശിച്ചിരുന്നു‍. ഇ‍ൗ പശ്‌ചാത്തലത്തിലാണ്‌ സമയപരിധി 30 വരെ നീട്ടിയത്. ഡിസംബർ 23ന്‌ ആണ്‌ സംസ്ഥാനത്ത് കരട്‌ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചത്‌. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറിൽ വോട്ടർ പട്ടികയ്ക്ക് പുറത്തായത്. ബൂത്ത് ലെവൽ ഓഫീസർമാർ നടത്തിയ പരിശോധനയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix