സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

ഇന്ത്യയ്ക്ക് ആശ്വാസം; ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ

സിഡ്‌നി: പരമ്പര തൂത്തുവരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. ഓസീസ് മുന്നില്‍വെച്ച 237 എന്ന ലക്ഷ്യം 38.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് അനായാസ വിജയം നൽകിയത്. രോഹിത് സെഞ്ചുറിയും (121) വിരാട് (74) അര്‍ദ്ധ സെഞ്ചുറിയും നേടി. 24 റൺസ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ […]
Read more

‘മെസ്സി ചതിച്ചാശാനേ’; സംസ്ഥാന സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിൽ എത്തില്ല എന്ന് സ്‌പോണ്‍സര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘മെസ്സി ചതിച്ചാശാനേ’ എന്നായിരുന്നു സതീശന്റെ പരിഹാസം. പണ്ടേ ഇതേപ്പറ്റി പറഞ്ഞിട്ടുള്ളതാണെന്നും ഇനി മെസ്സി ചതിച്ചെന്ന് മന്ത്രി വന്ന് പറയട്ടെ എന്നും വി ഡി സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മെസ്സിയുടെ വരവ് രാഷ്ട്രീയ പ്രചരണമാക്കി മാറ്റുകയായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു. മെസ്സി വന്നില്ല. ഇതൊക്കെ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചരണമാണ്. വന്നാല്‍ നല്ല […]
Read more

രഞ്ജി ട്രോഫി; കേരളത്തിനെതിരെ തുടക്കമിട്ട് പഞ്ചാബ്

മുള്ളൻപൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിലെ എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ പഞ്ചാബിന് കേരളത്തിനെതിരെ മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടി. ഹർനൂർ സിംഗ് 44 റൺസോടെ, ഉദയ് ശരൺ 20 റൺസോടെ ക്രീസിൽ തുടരുകയാണ്. 23 റണ്‍സെടുത്ത പ്രഭ്‌സിമ്രാൻ സിംഗിന്‍റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യ സെഷനില്‍ നഷ്ടമായത്. ബാബ പരാജിതിനാണ് വിക്കറ്റ്. ഓപ്പണിംഗ് കൂട്ടുകെട്ട് പ്രഭ്‌സിമ്രാനും ഹർനൂർ സിംഗും […]
Read more

യുവേഫ ചാമ്പ്യൻസ് ലീഗ്; ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്ക് വമ്പൻ ജയം. ഗ്രീക്ക് ക്ലബ്ബായ ഒളിംപിയാക്കോസിനെ എതിരില്ലാതെ 6–1ന് തകർത്താണ് ബാഴ്‌സയുടെ മികവ്. ഫെർമിൻ ലോപ്പസ് ഹാട്രിക് നേടി ടീമിനെ മുന്നിൽ നയിച്ചു. മാർക്കസ് റാഷ്ഫോർഡ് ഇരട്ട ഗോളുകളും യാമിൻ ലമാൽ ഒരു ഗോളും നേടി. ആഴ്‌സണൽ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാതെ 4–0ന് പരാജയപ്പെടുത്തി. ഗബ്രിയേൽ മഗാലെസ്, ഗബ്രിയേൽ മാർട്ടിനെല്ലി, വിക്ടർ എന്നിവർ ആഴ്‌സണലിനായി ഗോളുകൾ നേടി. വിയ്യാരെയലിനെതിരെ മാഞ്ചസ്റ്റർ സിറ്റിയും എളുപ്പ വിജയം നേടി. എർലിങ് ഹാലൻഡും ബെർണാർഡോ […]
Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ പാകിസ്ഥാന്‍ രണ്ടാമത്

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് പാകിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ നേടിയ ജയമാണ് പാകിസ്ഥാനെ ഇന്ത്യയ്‌ക്ക് മുകളിലേക്കുയർത്തിയത്. ഒരു ടെസ്റ്റ് മാത്രം കളിച്ച പാകിസ്ഥാൻ 12 പോയിന്റും 100 ശതമാനം പോയിന്റ് അനുപാതവുമായാണ് രണ്ടാമതെത്തിയത്. ഇതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഏഴ് ടെസ്റ്റ് കളിച്ച ഇന്ത്യ നാല് ജയങ്ങളും രണ്ട് തോൽവിയും ഒരു സമനിലയും നേടി 52 പോയിന്റും 61.90 ശതമാനവുമായാണ് ഇപ്പോൾ നാലാം സ്ഥാനത്ത്. വെറും […]
Read more

രണ്ടാം ഇന്നിങ്സിൽ തകർത്തടിച്ച് മഹാരാഷ്ട്ര; രഞ്ജിയിൽ കേരളത്തിന് സമനില

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാമിന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്ര 239 റൺസും കേരളം 219 റൺസും നേടി. 20 റൺസിൻ്റെ ഒന്നാം ഇന്നിങ്സിൻ്റെ ലീഡിൻ്റെ മികവിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് സ്വന്തമാക്കി. വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച മഹാരാഷ്ട്രയ്ക്ക് അര്‍ഷിന്റെ […]
Read more

ടി20 നായക സ്ഥാനം നഷ്ടമാകുമോ എന്ന ഭയമുണ്ട്: സൂര്യകുമാര്‍ യാദവ്

മുംബൈ: ടി20യിൽ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പരിഗണിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞു സുര്യകുമാർ യാദവ്. ടി20 നായകസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഭയമുണ്ടെന്ന് സത്യം വെളിപ്പെടുത്തിയ സൂര്യകുമാർ, ആ ഭയം തന്നെ മികച്ച പ്രകടനം നടത്താൻ പ്രചോദനമായി മാറുകയാണെന്നും പറഞ്ഞു. രണ്ട് ഫോർമാറ്റിൽ നായകനാവുകയും ടി20യിൽ വൈസ് ക്യാപ്റ്റനാകുകയും ചെയ്ത സാഹചര്യത്തിൽ ഭയം സ്വാഭാവികമാണ്. എന്നാലും അത് എന്നെ കൂടുതൽ മികച്ച പ്രകടനം നടത്താൻ സഹായിക്കുന്നു. ഞാനും ഗില്ലും ഗ്രൗണ്ടിലും പുറത്തും അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. അവനെ കളിക്കാരനായി, വ്യക്തിപരമായി […]
Read more

വ്യോമാക്രമണത്തില്‍ 3 ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: പാക് വ്യോമാക്രമണത്തില്‍ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍. അടുത്തമാസം 5 മുതല്‍ 29 വരെയായിരുന്നു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്നത്. അഫ്ഗാനിസ്ഥാനിലെ പാക്തിക പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാന്‍റെ നടപടി ഭീരുത്വമാണെന്ന് ആരോപിച്ചു. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് […]
Read more

രഞ്ജി ട്രോഫി; കേരളം മഹാരാഷ്ട്രയ്‌ക്കെതിരെ ഫീൽഡിംഗ് തെരഞ്ഞെടുത്തു

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലുള്ള കേരളം മഹാരാഷ്ട്രയെതിരെയുള്ള ആദ്യ മത്സരത്തിൽ ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്തു. മത്സരം ജിയോ ഹോട്ട് സ്റ്റാറിൽ തത്സമയം കാണാനാകും. മഹമ്മദ് അസറുദ്ദീന്‍ നായകസ്ഥാനത്ത് നയിക്കുന്ന കേരള ടീമിലെ ഓപ്പണർമാരായി രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും കളിക്കും. ബാറ്റിംഗ് നിരയില്‍ മറുനാടന്‍ താരം ബാബാ അപരാജിത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍ എന്നിവരാണ് പ്രധാന താരങ്ങൾ. ബൗളിംഗ് നിരയില്‍ അങ്കിത് ശര്‍മ, എം ഡി […]
Read more

അർജന്റീന – ഓസ്ട്രേലിയ പോരാട്ടം നവംബർ 17ന്

കൊച്ചി: കൊച്ചിയിൽ നടക്കുന്ന അർജന്റീന – ഓസ്ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബർ 17നാണ് ഫുട്ബോളിന്റെ മിശിഹായും ലോകചാമ്പ്യന്മാരായ അർജൻ്റീന ടീമും കേരളത്തിൻ്റെ മണ്ണിൽ പന്തുതട്ടാനിറങ്ങുന്നത്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജൻ്റീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി അവലോകന യോഗം ചേർന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കി. എല്ലാ ഫുട്ബോൾ പ്രേമികൾക്കും മെസിയെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.