ഐഎസ്എല്‍ അനിശ്ചിതത്വം ; AIFF ക്ലബ്ബുകളുമായി കൂടിക്കാഴ്ച്ച നടത്തും
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2025-26 സീസണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ ക്ലബ്ബുകളുമായുള്ള യോഗം വിളിച്ച് AIFF. നാളെ (07.08.25) ഡല്‍ഹിയില്‍ വച്ചാണ് ക്ലബ് സി.ഇ.ഒമാരായുള്ള യോഗം . ഐഎസ്എല്ലിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബ്ബുകള്‍ സംയുക്തമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേയ്ക്ക് നേരത്തെ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ബംഗളൂരു എഫ്.സി, ജംഷഡ്പുര്‍ എഫ്.സി, എഫ്.സി ഗോവ, ഹൈദരാബാദ് എഫ്.സി, […]
Read more

