സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. വേദനയേറിയ തീരുമാനം ആയിരുന്നുവെങ്കിലും തനിക്ക് പൂര്‍ണ സമാധാനം തോന്നുന്നുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ താരം പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ജഴ്‌സി ധരിക്കുന്നതിലേക്ക് താൻ എത്തിയ വഴികൾ കഠിനമായിരുന്നുവെന്നും തന്നില്‍ വിശ്വാസം അര്‍പ്പിച്ച പരിശീലകരോട് എന്നും നന്ദിയുണ്ടാകുമെന്നും ക്ലാസണ്‍ വ്യക്തമാക്കി. പ്രോട്ടിയസ് ബാഡ്ജ് ധരിക്കാന്‍ സാധിച്ചതാണ് വലിയ ബഹുമതി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഈ തീരുമാനം അതിനു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുകയായിരുന്നു ചെറുപ്പം […]
Read more

റോമയുടെ മുഖ്യപരിശീലകനായി ജിയാൻ പിയറോ ഗാസ്‌പെരിനി

2024-ൽ അറ്റലാന്റയെ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് നയിച്ച മാനേജർ ഗിയാൻ പിയറോ ഗാസ്പെരിനി, ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം റോമയുടെ അടുത്ത മുഖ്യ പരിശീലകനാകാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ക്ലബ് ഉടമകളായ ഡാനും റയാൻ ഫ്രീഡ്‌കിന് ഉൾപ്പെടെയുള്ള റോമയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണ് ഗാസ്‌പെരിനി കരാർ ഒപ്പുവെക്കാൻ സമ്മതിച്ചത്. ബെർഗാമോയിൽ ഒമ്പത് വിജയകരമായ സീസണുകൾക്ക് ശേഷമാണ് ഗാസ്‌പെരെനി അറ്റലാന്റ വിടുന്നത്. യൂറോപ്പാ ലീഗ് കിരീടം, കോപ്പ ഇറ്റാലിയ ഫൈനൽ പ്രവേശനം, അഞ്ച് ചാമ്പ്യൻസ് ലീഗ് യോഗ്യതകൾ എന്നിവ […]
Read more

മുംബൈ- പഞ്ചാബ് സെമി ഫൈനൽ മത്സരം; പഞ്ചാബിന്റെ ലക്ഷ്യം കന്നിക്കിരീടം

അഹമ്മദാബാദ്: ഐപിഎല്‍ സെമിഫൈനല്‍ പോരാട്ടമായ രണ്ടാം ക്വാളി ഫയറിനായി ഇന്ന് മുംബൈ- പഞ്ചാബ് ടീമുകള്‍ ഏറ്റുമുട്ടും. ഐപിഎല്‍ കന്നിക്കിരീടം മോഹിച്ചെത്തി പഞ്ചാബ് ഇറങ്ങുമ്പോള്‍ ആറാം കീരിടത്തിന് പ്രയഗ്നിക്കുകയാണ് മുംബൈ ഇന്ത്യൻസ്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനാക്കാരായി പ്ലേ ഓഫില്‍ കടന്നെങ്കിലും ഒന്നാം ക്വാളിഫയറില്‍ ബംഗളരൂവിനോട് ദയനീയ പരാജയം പഞ്ചാബിന് നേരിടേണ്ടി വന്നു. മറുവശത്ത് നാലാം സ്ഥാനാക്കാരനായി പ്ലേ ഓഫില്‍ കടന്ന് മുംബൈ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയാണ് രണ്ടാം ക്വാളിഫയറിന് ടിക്കറ്റെടുത്തത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി […]
Read more

ഒളിമ്പ്യൻ താരം ഷൈനി വില്‍സണ്‍ 41 വർഷത്തെ സേവനത്തിൽ നിന്ന് വിരമിക്കുന്നു

ചെന്നൈ: കായികതാരം ഒളിമ്പ്യൻ ഷൈനി വിൽസൺ ഔദ്യോഗിക വൃത്തിയിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നു. 41 വർഷത്തെ സേവനത്തിനുശേഷം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർ പദവിയിൽ നിന്നുമാണ് ഷൈനി വിരമിക്കുന്നത്. എഫ്‌സിഐ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഷുതോഷ് അഗ്നിഹോത്രി ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ യാത്രയയപ്പ് ചടങ്ങ് ശനിയാഴ്ച ചെന്നൈയിൽ നടക്കും. “മേലധികാരികളോടും സഹപ്രവർത്തകരോടും നന്ദിയുണ്ട്. ജോലിയിലിരിക്കെ കായികരംഗത്തെ വളർച്ചയ്ക്കുവേണ്ടി നന്നായി പ്രവർത്തിക്കാനായി. മലയാളികൾ ഉൾപ്പെടെ ഒട്ടേറെയാളുകളെ എഫ്‌സിഐയിൽ എത്തിക്കാനായതിൽ സന്തോഷമുണ്ട്. ഒട്ടേറെ പ്രതിഭകളെ സ്കോളർഷിപ്പു നൽകി […]
Read more

മെസിയും സുവാരസും ചേർന്ന് ക്ലബ് തുടങ്ങുന്നു

റൊസാരിയോ: ഫുട്ബോൾ ആരാധകർ എക്കാലവും നെഞ്ചിലേറ്റിയ താരങ്ങളാണ് ലയണല്‍ മെസിയും ലൂയിസ് സുവാരസും . ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ഇരിക്കുകയാണ് ഈ രണ്ട് താരങ്ങൾ. ഇരുവരും ചേർന്ന് പുതിയ ഒരു സോക്കര്‍ ക്ലബ് തുടങ്ങുന്നു എന്ന വാർത്തയാണ് ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുമായി ചേര്‍ന്ന് യുറഗ്വായില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് തുടങ്ങുന്നുവെന്ന് സുവാരസാണ് അറിയിച്ചത്. സുവാരസിന്റെ മുന്‍കൈയിലാണ് ഇത്തരമൊരു പദ്ധതി ഒരുങ്ങിയത് . എല്‍എസ്എം എന്നാണ് ക്ലബ്ബിന്റെ പേര്. യുറഗ്വായ് നാലാം […]
Read more

ഐപിഎൽ പ്ലേഓഫിനു മുൻപേ 3 മുംബൈ ഇന്ത്യൻസ് താരങ്ങൾ ടീം വിട്ടു

മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ18-ാം സീസണിൽ നാലാമത്തെ ടീമായി പ്ലേഓഫിൽ കടന്ന മുംബൈ ഇന്ത്യൻസിന്റെ മുന്ന് താരങ്ങൾ ടീം വിട്ടു. ഇംഗ്ലണ്ട് താരം വിൽ ജാക്സ്, ദക്ഷിണാഫ്രിക്കൻ താരങ്ങളായ റയാൻ റിക്കിൾട്ടൻ, കോർബിൻ ബോഷ് എന്നിവരാണ് ടീം വിട്ടത്. ദേശീയ ടീമിൽ ചേരുന്നതിനായാണ് താരങ്ങൾ ഐപിഎലിൽ നിന്ന് മടങ്ങുന്നത്. മുംബൈ ഇന്ത്യൻസ് മൂവർക്കും യാത്രയയപ്പ് നൽകി. ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിരിക്കെയാണ് പ്രമുഖ താരങ്ങൾ ടീം വിട്ടത്. നിർണായകമായ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ […]
Read more

ഐപിഎല്‍ സമാപനച്ചടങ്ങിൽ ഇന്ത്യൻ സൈനികര്‍ക്ക് ആദരമൊരുക്കാൻ ബിസിസിഐ

മുംബൈ: ജൂണ്‍ മൂന്നിന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് മുന്നോടിയായി നടക്കുന്ന സമാപനച്ചടങ്ങില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥർക്ക് ആദരമൊരുക്കാന്‍ ബിസിസിഐ. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ തീരുമാനം. ഉന്നത സൈനിക ഉദ്യോഗസ്ഥരെ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐ ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, ചീഫ് ഓഫ് നേവി സ്റ്റാഫ് ദിനേഷ് കെ തൃപാഠി, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എ പി […]
Read more

സൗദി പ്രോ ലീഗ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

ജിദ്ദ: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആ അധ്യായം കഴിഞ്ഞുവെന്ന റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ലീ​ഗ് വിടുന്നുവെന്ന തീരുമാനങ്ങൾക്ക് പിന്നിൽ. സൗദി പ്രൊ ലീഗ് സീസണ്‍ സമാപിച്ചതിന് പിന്നാലെയായിരുന്നു താരത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്. 2022ലാണ് ആരാധകരെ ഞെട്ടിച്ച് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് സൗദി പ്രോ ലീഗില്‍ അല്‍ നസ്റിനായി കളിക്കാന്‍ കരാറൊപ്പിട്ടത്. ഈ സീസണോടെ […]
Read more

ജനീവ ഓപ്പണ്‍ ടെന്നിസ് കിരീടനേട്ടത്തില്‍ നൊവാക് ജോക്കോവിച്ച്;വിജയത്തോടെ കരിയറിലെ 100ാം സിംഗിള്‍സ് കിരീടം

ജനീവ : ജനീവ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം. കരിയറിലെ 100ാം സിംഗിള്‍സ് കിരീടമെന്ന സ്വപ്‌നമാണ് താരം ഇതോടെ സഫലമാക്കിയത്. പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍ക്കസിനെ (57, 76, 76) തോല്‍പിച്ചാണ് ജോക്കോവിച്ച് കരിയറിലെ 100ാം കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചത്. പാരിസില്‍ ഇന്ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍സ്ലാം ടെന്നിസില്‍ മത്സരത്തിനിറങ്ങും മുന്‍പാണ് ജോക്കോയുടെ ജനീവയിലെ നേട്ടം. പുരുഷ ടെന്നിസില്‍ എടിപി കിരീടങ്ങളില്‍ സെഞ്ചറി നേടുന്ന മൂന്നാമത്തെ താരമാണ് മുപ്പത്തെട്ടുകാരനായ ജോക്കോവിച്ച്. […]
Read more

ടീം ഇന്ത്യ നയിക്കാന്‍ ഇനി ഗില്ലെത്തും; ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

ശുഭ്മാന്‍ ഗില്ലിനെ ടീം ഇന്ത്യയുടെ പുതിയ ക്യാപറ്റനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുണ്‍ നായര്‍ ടീമില്‍ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എല്‍ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മന്‍ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.